Posts

Showing posts from October, 2015
Image
തുറമുഖ നഗരം ഭരിക്കാന്‍... അറബിക്കടലും ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പ്രാചീന തുറമുഖമായ പൊന്നാനി ആര് ഭരിക്കുമെന്നറിയാന്‍ ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭകളില്‍ ഒന്നായ പൊന്നാനിയിയില്‍ വികസനത്തിന്റെ വേലിയേറ്റങ്ങള്‍ക്കുള്ള സാധ്യതകളാണ് മുന്നിലുള്ളത്. മെട്രോമാന്‍ ഇ ശ്രീധരന്റെ സാന്നിധ്യവും, കാര്‍ഗോ പോര്‍ട്ടെന്ന ബൃഹത് പദ്ധതിയുടെ സാധ്യതകളും പുതുതായി അധികാരത്തിലെത്തുന്ന ഭരണസമിതിക്കുമുന്നില്‍ വലിയ ഉത്തരവാദിത്വങ്ങളാണ് വെച്ചു നീട്ടുന്നത്. ചെറുനഗരങ്ങളുടെയും, പട്ടണങ്ങളുടേയും  സമഗ്ര വികസനത്തിന് പ്രാദേശിക തലത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ഏറെ സാഹചര്യങ്ങള്‍ ഉണ്ടെന്നിരിക്കെ കാര്യശേഷിയും ക്രിയാത്മക ബോധവുമുള്ള ഭരണസമിതി അധികാരത്തില്‍ വരുമെന്ന പ്രത്യാശയിലാണ് തുറമുഖനഗരമുള്ളത്. തെരഞ്ഞെടുപ്പ് പ്രചരണ രംഗം അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെ പൊന്നാനി നഗരസഭയില്‍ മുന്‍പെങ്ങുമില്ലാത്ത വീറുറ്റ പോരാട്ടമാണ് നടക്കുന്നത്. ഭരണം തിരിച്ചു പിടിക്കാനാകുമെന്ന ഉറച്ച  പ്രതീക്ഷയുമായാണ് എല്‍ ഡി എഫ് മുന്നോട്ട് പോകുന്നത്. ഭരണം നിലനിര്‍ത്താനാകുമെന്നതില്‍ യുഡിഎഫിനും സംശയമില്ല. 51 വാര്‍
Image
ഉറക്കമുണരൂ, മൗനം വെടിയൂ രാജ്യത്ത് ഫാസിസം ഉഗ്രരൂപം പ്രാപിക്കുകയാണ്. പാരമ്പര്യത്തേയും പൈതൃകത്തേയും അടിച്ചമര്‍ത്തി വിയോജിപ്പിന്റെ മേഖലകളെ ശക്തിപ്പെടുത്തുകയാണ്. അകല്‍ച്ചയുടെ വഴികള്‍ക്ക് ആക്കം കൂട്ടുന്ന തരത്തില്‍ അതിക്രമത്തിന്റെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുകയാണ്. മുതിര്‍ന്ന എഴുത്തുകാരെ കൊന്നൊടുക്കിയും, രാജ്യത്തിന് പുറത്തുനിന്നുള്ള കലാകാരന്മാര്‍ക്ക് അനുമതി നിഷേധിച്ചും സാംസ്‌കാരികതയിലേക്കുള്ള കടന്നുകയറ്റം ശക്തിപ്പെട്ടിട്ടുണ്ട്. ഗോവധമെന്ന അജണ്ടയെ മുന്നില്‍ വെച്ച് പച്ചമനുഷ്യരെ അറുകൊല നടത്തി വിഭാഗീയതയുടെ വിഷവിത്ത് രാജ്യവ്യപകമായി വിതറാനാണവര്‍ ശ്രമിക്കുന്നത്. അസഹിഷ്ണതയുടെ മൂര്‍ത്തത സകല മേഖലകളേയും ആവാഹിച്ചുകൊണ്ടിരിക്കെ മനുഷ്യത്വ ചേരിക്ക് ഉറക്കമുണരാനും മൗനം വെടിയാനും സമയമായിരിക്കുന്നു. ബഹുസ്വരതയെ സ്‌നേഹവാത്സല്യങ്ങളോടെ കൊണ്ടു നടക്കുന്ന നാടെന്ന ഖ്യാതിയാണ് ഇന്ത്യയെന്ന മഹാരാജ്യത്തെ വേറിട്ടതും വിത്യസ്തവുമാക്കുന്നത്. ഭാഷയും മതവും ജാതിയുമൊക്കെ വിത്യസ്തമായിരുന്നിട്ടും ഇന്ത്യയെന്ന വികാരത്തേയും മനുഷ്യനെന്ന സ്‌നേഹത്തേയും വിഭാഗീയതയില്ലാതെ ഒരുപോലെ കൊണ്ടു നടക്കാന്‍ നമുക്കായിരുന്നു. രാജ്യത്തിന്റെ ബഹുസ്വ
Image
പൊന്നാനി ആര്‍ക്ക് വോട്ട് ചെയ്യും നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനലായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളടങ്ങുന്ന പൊന്നാനി നിയോജക മണ്ഡലത്തിന് ഏറെ നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ മാറഞ്ചേരി ഒഴിച്ചുള്ളവ യു ഡി എഫിനൊപ്പമാണ് നിന്നത്. എല്‍ ഡി എഫിനും പ്രധാന ഘടകക്ഷിയായ സി പി എമ്മിനും ശക്തമായ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പുകൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്. വെളിയങ്കോട്, പെരുമ്പടപ്പ്, പഞ്ചായത്തുകള്‍ എല്‍ ഡി എഫിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. പൊന്നാനി നഗരസഭയില്‍ ഭരണം നിലനിര്‍ത്താനായില്ല. ആലങ്കോടും, നന്നംമുക്കും യു ഡി എഫിനൊപ്പം ഉറച്ചു നില്‍ക്കുകയും ചെയ്തു. ശക്തമായ തിരിച്ചുവരവിനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് എല്‍ ഡി എഫ് ശ്രമമാരംഭിച്ചിരിക്കുന്നത്. യു ഡി എഫ് ഭരണതുടര്‍ച്ചയുടെ തത്രപ്പാടിലാണ്. വെളിയങ്കോട് പഞ്ചായത്തില്‍ ലീഗിനകത്തെ വിഭാഗീയത പൂര്‍ണ്ണമായി കെട്ടടങ്ങിയിട്ടില്ല. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ കൂട്ടായ്മ രൂപീകരിച്ച് വിമത വിഭാഗം ശക്തമായി രംഗത്തുണ്ടായിരുന്നു
Image
വോട്ടിനെ ആയുധമാക്കണം     കാലങ്ങളായി വോട്ട് ചെയ്തുവരുന്നവരാണ് നമ്മളില്‍ അധിക പേരും. ജനാധിപത്യ ക്രമത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഘടകം എന്നതിനൊപ്പം വ്യക്തിപരവും, സാമൂഹ്യവുമായ ജീവിത സംവിധാനത്തിനുളള ക്രമപ്പെടുത്തല്‍ കൂടി വോട്ടിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ സമ്മതിദാനമായി വോട്ട് വിനിയോഗിക്കപ്പെടുമ്പോള്‍ അവകാശമായി തിരിച്ചുകിട്ടേണ്ട മൗലികതക്കുമേലുളള കയ്യൊപ്പാണ് ഓരോ വോട്ടര്‍മാരും ചാര്‍ത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ വോട്ട് നേടി വിജയിക്കുന്നവര്‍ പൗരന്റെ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുന്ന വക്താക്കളാണ്. വോട്ട് നേടിയ ജനപ്രതിനിധിയും, വോട്ട് നല്‍കിയ പ്രജയും തമ്മില്‍ ഉണ്ടാകേണ്ട കൊടുക്കല്‍ വാങ്ങല്‍ പരിപൂര്‍ണ്ണതയോടെ സാധ്യമാകുന്നിടത്താണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി നിശ്ചയിച്ചു നല്‍കുന്ന വോട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമേല്‍ കടമപ്പെടുന്നതിനുളള അലിഖിത കരാര്‍ കൂടിയാണ്. ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി എന്ന ജനാധിപത്യത്തിന്റെ വിശദീകരണം സമ്പന്നമാകുന്നത് വോട്ടിന് മൂര്‍ച്ഛയും, അര്‍ത്ഥവുമുണ്ടാകുമ്പോഴാണ്. പൊതു പ്രവര്‍ത്തകന്‍ ജനപ്രതിനിധിയാകുന്നത് ജനങ്ങള
Image
കാര്‍ഗോ പോര്‍ട് ചര്‍ച്ചകള്‍ ഉയരട്ടെ തുറമുഖ നഗരമായ പൊന്നാനിയുടെ വികസന പ്രതീക്ഷകളെ പരമോന്നതിയിലേക്കെത്തിക്കുന്ന പദ്ധതിയാണ് കാര്‍ഗോപോര്‍ട്. ഒരു നാടിന്റെ വികസന പ്രതീക്ഷകള്‍ക്കൊപ്പമാണ് ഈ പദ്ധതിയുടെ സഞ്ചാരം. വലിയ ചര്‍ച്ചകളോ, വിവാദങ്ങളോ ഇല്ലാതെയാണ് കാര്‍ഗോ പോര്‍ട് അതിന്റെ നിര്‍മ്മാണ ഘട്ടത്തിലേക്കെത്തിയത്. യാതൊരുവിധ തടസ്സവാദങ്ങളും പദ്ധതിക്ക് നേരിടേണ്ടി വന്നിട്ടില്ല. കാര്‍ഗോ പോര്‍ടെന്ന അതിബൃഹത്തായ പദ്ധതി സംബന്ധിച്ച് വിശാലമായി നടന്ന ആദ്യ ചര്‍ച്ച ഒരു പക്ഷെ കഴിഞ്ഞ ദിവസം എം ഇ എസ് പൊന്നാനി കോളേജില്‍ നടന്ന സെമിനാര്‍ ആയിരിക്കും. രാജ്യം കണ്ട ഒന്നാംകിട എഞ്ചിനീയറിംഗ് പ്രതിഭ ഇ ശ്രീധരന്‍ പങ്കെടുത്ത സെമിനാര്‍ എന്നതുകൊണ്ടു തന്നെ ഏറെ ഗൗരവത്തോടെയും, അതിലുപരി മികച്ച ശ്രദ്ധയോടെയുമാണ് ചര്‍ച്ചയെ മുഖവിലക്കെടുക്കേണ്ടത്. പ്രതീക്ഷയെന്നതില്‍ ഊന്നിമാത്രം പദ്ധതിയെ കണ്ടിരുന്ന പൊതുസമൂഹത്തിനു മുന്നിലേക്ക് ചെറുതല്ലാത്ത ഒരുപിടി ആശങ്കകള്‍ ഇ ശ്രീധരന്‍ തുറന്നുവെക്കുന്നുണ്ട്. പൂര്‍ണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കപ്പെടുന്ന പദ്ധതിയെന്ന നിലയില്‍ സര്‍ക്കാറിനും ബന്ധപ്പെട്ടവര്‍ക്കും കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്