Posts

Showing posts from March, 2014
Image
വില്‍ക്കാനുണ്ട് രോഗങ്ങള്‍ ആരോഗ്യദൃഡഗാത്രമായിരുന്ന മലയാളി. വയറുചാടാത്ത, പൊണ്ണത്തടിയില്ലാത്ത, രോഗങ്ങളുടെ ഗോഡൗണല്ലാത്ത സുന്ദര ശരീരത്തിനുടമയായിരുന്നു ഒരു പതിറ്റാണ്ട് മുന്‍പ് വരെയുളള ഓരോ മലയാളിയും. കഠിനാധ്വാനവും, പ്രകൃതി ദത്തമായ ഭക്ഷണ രീതികളും മലയാളിയുടെ ആരോഗ്യ രഹസ്യമായിരുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നത് ദിനചര്യയുടെ ഭാഗമായി കണക്കാക്കിയിരുന്നതു കൊണ്ടു തന്നെ രോഗങ്ങളൊന്നും പടികടന്നെത്തിയില്ല. പകര്‍ച്ച വ്യാധികളും, മാരക രോഗങ്ങളും പലപ്പോഴും അകലം പാലിച്ചു. ആരോഗ്യ രംഗത്തെ മലയാളിയുടെ ഫിറ്റ്‌നസ് ഇതര സമൂഹങ്ങള്‍ അസൂയയോടെയാണ് നോക്കിയത്. കഞ്ഞി കുടിക്കുന്ന മലയാളിയെങ്ങിനെ ഇത്ര ആരോഗ്യവാനാകുന്നുവെന്ന് അതിശയത്തോടെ ചോദിച്ചവരായിരുന്നു പുറം നാട്ടുകാര്‍. പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ അധിനിവേശവും ഉപഭോഗ രീതികളുടെ കടന്നുകയറ്റവും ഇതര മേഖലകളെ പോലെ ഭക്ഷണ ശൈലിയിലും പിടിമുറുക്കിയതോടെ മലയാളി അകാല വര്‍ധക്യത്തിന്റെ വഴിയിലേക്ക് നടന്നടുത്തു. ജീവിത ശൈലി രോഗങ്ങളുടെ അംബാസിഡര്‍മാരായി മലയാളി മാറുന്ന കാഴ്ച്ചക്കാണ് ഇക്കഴിഞ്ഞ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്. അടുക്കളകള്‍ റെഡി മിക്‌സ് വിഭവങ്ങള്‍ക്ക് വഴിമാറുകയും, വ
Image
ബഹുസ്വര സമൂഹത്തില്‍ മതം വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവര്‍, വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, ഭിന്ന സംസ്‌ക്കാരമുള്‍കൊണ്ടവര്‍ ഒരുമിച്ച് താമസിക്കുന്ന ഭൂപ്രദേശമെന്നതാണ് ലോക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ടതാക്കുന്നത്. ബഹുസ്വരതയാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. ഓരോ സംസ്ഥാനങ്ങളിലും നാനാത്വം പ്രകടമാണ്. വ്യത്യസ്ത മതങ്ങളെ ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ചവരാണ് ബഹുഭൂരിപക്ഷം ആളുകളും. മതമില്ലാത്തവരും, ഭൗതിക വാദികളും ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനം പോലും ഉണ്ടാകില്ല. എല്ലാ മതങ്ങളേയും ഒരു പോലെ ഉള്‍കൊളളുന്നു എന്നതുകൊണ്ടുതന്നെ മതവിശ്വാസികള്‍ക്കിടിയല്‍ ഉണ്ടാകേണ്ട വിശാലതയുടെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ ബഹുസ്വര സമൂഹങ്ങളില്‍ വ്യത്യസ്തമാകേണ്ടതുണ്ട്. മതങ്ങള്‍ക്കിടയില്‍ വൈരവും അകള്‍ച്ചയും വര്‍ധിക്കുന്ന സമകാലീന സാഹചര്യത്തില്‍ ഇതിന്റെ ഗുരുതര പ്രതിഫലനം അതിവേഗം പടര്‍ന്നു പിടിക്കാന്‍ ഇടയുളള ഇടമാണ് ബഹുമത സമൂഹങ്ങള്‍. മതവിശ്വാസികള്‍ക്കിടയില്‍ മതത്തെ കുറിച്ചുളള അജ്ഞത വര്‍ധിക്കുകയും, ഇതര മതങ്ങളെ കുറിച്ചുലള തെറ്റിദ്ധാരണകള്‍ കുത്തിനിറക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് മതങ്ങള്‍ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കപ്പെടേ