Posts

Showing posts from October, 2014
Image
ചുംബന സമരത്തിന്റെ സദാചാരം  വൈവിധ്യങ്ങളും വിത്യസ്തങ്ങളുമായ ഒട്ടനവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള മണ്ണാണ് കേരളത്തിന്റേത്. സമരപ്രക്ഷോപങ്ങള്‍ക്ക് ഫലപൂയിഷ്ടിയുള്ള മണ്ണായതുകൊണ്ടുതന്നെ പുതുതായി ആവിഷ്‌ക്കരിക്കപ്പെട്ട സമരമുറകളെല്ലാം മലയാളക്കരയില്‍ പ്രതീക്ഷിച്ചതിലും സ്വീകാര്യത നേടിയിരുന്നു. പാതയോരത്തെ കഞ്ഞിവെപ്പ് സമരം മുതല്‍ സെക്രട്ടറിയേറ്റിന് മുന്നിലെ നില്‍പ്പ് സമരം വരെ പ്രക്ഷോഭ മുറകളിലെ വൈവിധ്യങ്ങളുടെ നിരയില്‍പെടും. ഏറ്റവുമൊടുവില്‍ ന്യൂ ജനറേഷനുകാര്‍ ചുംബനസമരവുമായി രംഗത്തെത്തിയതും വിത്യസ്തതയുടെ അകമ്പടിയോടെയാണ്. പരസ്പരമൊന്നുകെട്ടിപ്പിടിച്ചാല്‍, ഇഷ്ടം കൊടുമുടികയറുമ്പോഴൊന്ന് ചുംബിച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴില്ലെന്ന് കാണിച്ചുതരാന്‍ വേണ്ടിയായിരുന്നു പരസ്യമായി പരസ്പരം ചുംബിച്ചുകൊണ്ടുള്ള സമരരീതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉഭയകക്ഷി സമ്മതത്തോടെ നാലാള്‍ കൂടുന്നിടത്തുവെച്ച് കമിതാക്കളോ സുഹൃത്തുക്കളോ ചുംബനത്തിലൂടെയോ മറ്റോ സ്‌നേഹപ്രകടനം നടത്തുന്നത് ചോദ്യം ചെയ്യുന്നവര്‍ക്കെതിരെയുള്ള താക്കീതായി കൂടിയാണിത് മറൈന്‍ ഡ്രൈവില്‍ വെച്ചുള്ള ചുംബനസമരം സംഘടിപ്പിക്കുന്നത്. കോഴിക്കോട് സദാചാരപോലീസിന്റെ വേഷമിട്ട്
Image
സി പി എം ജില്ലാ സമ്മേളനം പൊന്നാനിയിലെത്തുമ്പോള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ഇ കെ ഇമ്പിച്ചിബാവയുടെ മണ്ണിലേക്ക് സി പി എം ജില്ലാ സമ്മേളനം കടന്നുവരികയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുന്ന ഘട്ടത്തില്‍ നടക്കുന്ന സമ്മേളനം എന്നതുകൊണ്ടു തന്നെ, രാഷ്ട്രീയവും സംഘടനാപരവുമായ പ്രാധാന്യം പൊന്നാനിയിലെ ജില്ലാ സമ്മേളനത്തിനുണ്ട്. സി പി എമ്മിന് ജില്ലയില്‍ ഏറ്റവും സ്വാധീനമുള്ള മേഖലയെന്ന നിലയില്‍ പൊന്നാനിയിലെ സമ്മേളനം അവിസ്മരണീയവും ചരിത്രപരവുമാക്കി ജില്ലയിലെ സംഘടനാ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരാനുള്ള ഒരുക്കത്തിലാണ് നേതൃത്വം. സംഘടനക്കകത്തുണ്ടായിരുന്ന വിഭാഗീയതയുടെ വേലിയേറ്റത്തിന് വലിയൊരളവോളം ശമനമായ സാഹചര്യത്തില്‍ നടക്കുന്ന ജില്ലാ സമ്മേളനമെന്ന പ്രത്യേകത കൂടി പൊന്നാനി സമ്മേളനത്തിനുണ്ട്.     വ്യത്യസ്ഥമായ തൊഴിലാളി സമരങ്ങള്‍ക്ക് വേദിയായ പൊന്നാനിയുടെ മണ്ണ് സി പി എമ്മിന്റെ വളര്‍ച്ചക്കൊപ്പം സഞ്ചരിച്ച പ്രദേശമാണ്. ഇമ്പിച്ചിബാവയുടെ പ്രവര്‍ത്തന മണ്ഡലമെന്നതുതന്നെയാണ് സി പി എമ്മിനു വളക്കൂറുള്ള മണ്ണായി പൊന്നാനിയെ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അന്നും ഇന്നും മുസ്ലിം ലീഗിനൊപ്പം സഞ്ചരിച്ച ജില്ല
Image
വേണം, അന്ധവിശ്വാസങ്ങള്‍ക്ക് നിയമത്തിന്റെ കുരുക്ക് വിശ്വാസവും അന്ധവിശ്വാസവും ഏതെന്ന് വേര്‍ത്തിരിച്ച് നിറുത്താനാകാത്ത വിധം സമൂഹം ആത്മീയ ചൂഷണങ്ങളില്‍ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്ന കാലമാണിത്. ചൂഷണാധിഷ്ഠിത അന്ധവിശ്വാസങ്ങളെ യഥാര്‍ത്ഥ വിശ്വാസത്തിന്റെ കവചത്തിനകത്ത് കുടിയിരുത്തപ്പെട്ടിട്ടുണ്ട്. കേരളീയ സമൂഹത്തില്‍ നിന്ന് പിഴുതെറിയപ്പെട്ട വികല വിശ്വാസങ്ങള്‍ അക്കാദമിക് പരിവേഷത്തോടെ തിരിച്ചുവരുന്നുവെന്ന ഗൗരവസാഹചര്യവും നിലനില്‍ക്കുന്നു. ഉദ്ബുദ്ധരും സാക്ഷരരും നിറഞ്ഞു നില്‍ക്കുന്ന മലയാളക്കരയില്‍ മന്ത്രവാദത്തിന്റെ പേരില്‍ മനുഷ്യര്‍ മരിച്ചു വീഴുന്നത് തുടര്‍ സംഭവങ്ങളായി മാറുകയാണ്. നവോത്ഥാന ചിന്താഗതിക്കാര്‍ എന്നവകാശപ്പെടുന്നവരില്‍ പോലും കൊടിയ അന്ധവിശ്വാസങ്ങള്‍ കൊടികുത്തി വാഴുകയാണ്. മതപ്രമാണങ്ങള്‍ക്കും, മനുഷ്യയുക്തിക്കും വഴങ്ങാത്ത തരത്തില്‍ വിശ്വാസങ്ങളിലൂന്നിയ അവിവേകങ്ങള്‍ വേരുറപ്പോടെ മുളച്ചുപൊന്തുമ്പോള്‍ നവോത്ഥാനത്തിന്റേയും, പരിഷ്‌കരണത്തിന്റേയും തുടര്‍ച്ചയാണ് കേരളീയ സമൂഹം തേടുന്നത്. ബോധവല്‍ക്കരണമെന്ന പൊതു പ്രചരണ രീതിക്കൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഏറെ ചെയ്യാനുണ്ടെന്ന വിലയിരു
Image
പ്ലീസ് മാന്യമായി വസ്ത്രം ധരിക്കൂ..... സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ കേരളത്തില്‍ വിവാദം ഉറപ്പാണ്. നന്നായി വസ്ത്രം ധരിക്കൂവെന്നത് വ്യക്തിത്വത്തിന് നേരെയുള്ള അവഹേളനവും, സ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റവുമാണെന്ന തരത്തിലാണ് പ്രതികരണങ്ങള്‍ പുറത്തുവരാറുള്ളത്. ശരീരഭാഗങ്ങള്‍ പുറത്തുകാണിച്ചും, ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചും സ്ത്രീകള്‍ പൊതു നിരത്തിലിറങ്ങുന്നത് അവരുടെ തന്നെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന സദുദ്ദേശത്തോടെയാണ് പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങണമെന്ന് പലപ്പോഴും ആദരണീയ വ്യക്തിത്വങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. എന്നാലിതിനെ പിച്ചിചീന്തുന്ന തരത്തില്‍ പ്രതിരോധിക്കാനും, കരണത്തടിക്കുന്ന രീതിയില്‍ ആക്ഷേപിക്കാനുമാണ് വനിത സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ തുനിയാറുള്ളത്. ഗാനഗന്ധര്‍വനെന്ന വിശേഷണത്തോടെ മലയാളി നെഞ്ചിലേറ്റിയ മഹാനുഭാവന്റെ നാവില്‍ നിന്ന് മാന്യമായ വസ്ത്രധാരണത്തെ പരാമര്‍ശിക്കുന്ന തരത്തില്‍ പുറത്തുവന്ന വാക്കുകളോട് പ്രതികരിച്ച രീതി അതിരുകടന്നതും മാന്യതയുടെ അതിരുകള്‍ ലംഘിക്കുന്നതുമായിരിക്കുന്നു.     പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ വസ്ത്രധാരണ
Image
ഇസ്‌ലാമിലെ വിവാഹവും,  മുസ്‌ലിം കല്ല്യാണങ്ങളും                                                                                                                         വിവാഹത്തെ പവിത്രതയോടെയും അതിപ്രാധാന്യത്തോടെയും കാണുന്ന മതമാണ് ഇസ്‌ലാം. വിവാഹ പ്രായമെത്തിയ യുവതി, യുവാക്കളെ കല്ല്യാണം കഴിപ്പിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നുകൂടി ഇസ്‌ലാം കല്പിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന വിവാഹത്തിന്റെ ഘടന ലളിതവും സുന്ദരവുമാണ്. ബാധ്യതകളോ കെട്ടുപാടുകളോ ഇല്ലാത്ത ലളിതമായ ചടങ്ങിനെയാണ് ഇസ്‌ലാം വിവാഹമെന്ന് നാമകരണം ചെയ്തത്. വിവാഹത്തിന്റെ മര്‍മ്മ പ്രധാനമായ നിഖാഹിനെ വിശേഷിപ്പിച്ചത് ബലിഷ്ടമായ കരാര്‍ എന്നായിരുന്നു. ഒരേ സമയം ലളിതവും അതോടൊപ്പം അതീവ പ്രാധാന്യമര്‍ഹിക്കുന്നതുമാണ് ഇസ്‌ലാമിലെ വിവാഹം. വരന്‍ രണ്ട് സാക്ഷികള്‍, വധുവിന്റെ രക്ഷാധികാരി ഇവയുണ്ടെങ്കില്‍ വിവാഹം സാധുവായി.     പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഏറ്റവും അടുത്ത അനുയായി സഅദ് ഇബ്‌നു അബീവഖാസിന്റെ വിവാഹം സംബന്ധിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ ഇസ്‌ലാമിലെ വിവാഹം എപ്രകാരമാണെന്ന് വ്യക്തമാക്കുന്നു. സുഗന്ധം പൂശിയ നിലയില്‍ ക