Posts

Showing posts from November, 2013
Image
സാംസ്‌കാരിക നായകരെ കണ്ടവരുണ്ടോ സകല വിധ സ്വാതന്ത്ര്യത്തോടെയും, സമ്പൂര്‍ണ്ണ വിവേചനാധികാരത്തോടെയും പ്രവര്‍ത്തനാനുമതിയുണ്ടായിരുന്ന ഒരു വിഭാഗം സംസ്ഥാനത്തിന്റെ പൊതു ഭൂമികയില്‍ നിന്ന് വംശ നാശത്തിന്റെ വക്കിലാണ്. മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്തവരായി ഭൂമുഖത്ത് നിന്ന് ഇവര്‍ അപ്രത്യക്ഷമായെന്ന തോന്നലാണ് വാക്കുകള്‍ മുറിഞ്ഞ നിശബ്ദതയില്‍ നിന്ന് പ്രകടമാകുന്നത്. എന്തിനും ഏതിനും പ്രതികരണത്തിന്റെ മൂര്‍ച്ചയുളള ഇടം കണ്ടെത്തിയിരുന്ന ഈ വിഭാഗത്തെ മലയാളി ഓമനപ്പേരിട്ട് വിളിച്ചത് സാംസ്‌കാരിക നായകരെന്നായിരുന്നു. ഏതൊന്നിനേയും ചുറ്റിപ്പറ്റി രാഷ്ട്രീയമായി പുറത്തുവരുന്ന അനിവാര്യ പ്രതികരണങ്ങള്‍ക്കപ്പുറത്ത് പൊതുസമൂഹത്തിന്റെ ശബ്ദമായി ഉയര്‍ന്നുകേട്ട സാംസ്‌കാരിക വ്യക്തതയാണ് നിശബ്ദമാക്കപ്പെട്ട ചില നാവുകളിലൂടെ കൈമോശം വന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക് ഒരേ സമയം തെളിമയും, തിരുത്തലും സാധ്യമാക്കിയ ഈ വിഭാഗം പുതപ്പിനകത്ത് ചുരുണ്ടു കൂടി ചുറ്റുപാടുകളെ കാണാതെ സ്വന്തത്തിലേക്ക് എരിഞ്ഞമര്‍ന്നിരിക്കുന്നു. സമൂഹത്തിന്റെ സാംസ്‌കാരിക ഗതിയിലുണ്ടാകുന്ന നേരിയ മാറ്റത്തെ പോലും തന്റേടത്തോടെ ചോദ്യം ചെയ്തിരുന്ന ഏറെ പഴ
Image
ഉദ്‌ബോധനങ്ങള്‍ കൊണ്ട് നന്നാകുന്നതാര്...?   മലപ്പുറം-തൃശ്ശൂര്‍ ജില്ല അതിര്‍ത്തി പ്രദേശത്ത് നടന്ന മത പ്രഭാഷണത്തിനിടെ പോലീസിനു നേരെ അതിക്രമമുണ്ടായത് ആ പ്രദേശത്ത് വലിയ സമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ക്ഷമയും വിശാലതയും സഹജീവി സ്‌നേഹവും ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മണിക്കൂറുകള്‍ നീണ്ട പ്രഭാഷണത്തിനെടുവിലാണ് സദസ്സില്‍ നിന്നും, വേദിയില്‍ നിന്നുമായി പോലീസിനു നേരെ അതിക്രമം നടന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പൊതു യോഗ വേദിയില്‍ നിന്നുപോലും കേട്ടുകേള്‍വിയില്ലാത്തത് നന്മയുടെ സാരോപദേശം ചൊരിയുന്ന മത പ്രഭാഷണ വേദിയില്‍ നിന്നുണ്ടായിരിക്കുന്നുവെന്നത് ഉദ്‌ബോധനത്തിന്റെ രീതി ശാസ്ത്രങ്ങളില്‍ പുനര്‍ വിചിന്തനത്തിന്റെ ആവശ്യകത ഉയര്‍ത്തുന്നതാണ്. കോട്ടക്കലില്‍ ജനപ്രതിനിധിക്ക് കുത്തേല്‍ക്കാന്‍ ഇടയായ സംഭവും മറിച്ചല്ല. ദൈവത്തെ മാത്രം ആരാധിക്കാനും, ദൈവിക അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കാനും പണികഴിപ്പിക്കപ്പെട്ട പളളി ഭരണത്തെ ചൊല്ലിയുളള തര്‍ക്കത്തിന്റെ പരിണിത ഫലമെന്നോണമാണ് അബ്ദുസ്സമദ് സമദാനി എം എല്‍ എക്ക് പരുക്കേല്‍ക്കേണ്ടിവന്നത്. ഇത് തര്‍ക്കം നേരത്തെ പളളിക്കകത്ത് കൊലപാതകത്തിന് ഇടയാക്കിയിര
Image
മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണമല്ല; പ്രതിരോധമാണാവശ്യം അമിതമായ ബ്രൗണ്‍ഷുഗര്‍ ഉപയോഗത്തെ തുടര്‍ന്ന് മലബാറിന്റെ മക്കയായ പൊന്നായില്‍ കഴിഞ്ഞ ദിവസം യുവാവ് മരിക്കാനിടയായ സംഭവം അതീവ ഗൗരവമായ ചില ചിന്തകള്‍ ഉയര്‍ത്തുന്നതായിരുന്നു. പൊന്നാനിയുടെ തീരദേശത്തെ ശരാശരിക്കു താഴെയുളള കുടുംബത്തിലെ യുവാവായിരുന്നു ബ്രൗണ്‍ഷുഗറിന് അടിമപ്പെട്ട് മരണത്തെ സ്വീകരിച്ചത്. ആധുനികതയും നഗരവത്ക്കരണവും എത്തി നോക്കാത്ത തീരദേശ കുടിലുകളിലെ യുവത്വത്തെ മയക്കുമരുന്നിന്റെ പുത്തന്‍ ഭാവങ്ങള്‍ പിടികൂടപ്പെട്ടിരിക്കുന്നുവെന്നതാണ് 24 കാരനായ ചെറുപ്പക്കാരന്റെ ധാരുണ അന്ത്യം വിളിച്ചറിയിച്ചത്. ലഹരിയെ പുല്‍ക്കാന്‍ നെഞ്ചേറ്റിയിരുന്ന മദ്യത്തിന്റെയും, കഞ്ചാവിന്റെയും സ്ഥാനത്ത് ബ്രൗണ്‍ഷുഗറും, ഹെറോയിനും, ചരസ്സും അപ്രമാധിത്യം നേടിയിരിക്കുന്നുവെന്നതാണ് പുതിയ കാര്യം. നഗരത്തിലെ ക്യാമ്പസ്സുകളിലും യുവാക്കളുടെ ഫൈവ് സ്റ്റാര്‍ കൂട്ടായ്മകളിലും കണ്ടുവന്നിരുന്ന മയക്കുമരുന്നിലെ ഒന്നാം കിടക്കാര്‍ ഉള്‍നാടന്‍ ഗ്രമങ്ങളേയും ദിവസ വരുമാനക്കാരായ പ്രാരാബ്ധക്കാരേയും കീഴ്‌പ്പെടുത്തിയിരിക്കുന്നു. നിയമത്തിന് കയ്യൊതുങ്ങാത്ത വിധം വന്‍കിട മാഫിയായി വളര്‍ന്നു പന്തലിച്ച
Image
കുറ്റവിമുക്തനായ പിണറായിയും  പ്രതിചേര്‍ക്കപ്പെടുന്ന വി എസും   നവകേരളയാത്രയുടെ സമാപനചടങ്ങില്‍ ശംഖുമുഖം കടപ്പുറത്ത് തിങ്ങിനിറഞ്ഞ ജനലക്ഷങ്ങള്‍ക്ക് മുന്നില്‍ അറബിക്കടലിനെസാക്ഷിയാക്കി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞ ചരിത്ര പ്രസിദ്ധമായ കഥ ലാവ്‌ലിന്‍ കേസിന്റെ വിടുതല്‍ ഹര്‍ജിക്ക് സി ബി ഐ പ്രത്യേക കോടതി അനുകൂലവിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏറെ പ്രസക്തമാവുകയാണ്. കുട്ടിയും ബക്കറ്റും തിരമാലയും കഥാപാത്രങ്ങളായ കഥ വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള കര്‍ക്കശമായ സൂചനകള്‍ നല്‍കുന്നതായിരുന്നു. പാര്‍ട്ടിക്ക് പുറത്തെ കയ്യടിക്കൊത്ത് തോന്നിയപോലെ നടന്നാല്‍ ബക്കറ്റിനകത്താകുന്ന കടല്‍വെള്ളത്തിന്റെ ശൗര്യമില്ലായ്മപോലെ ഒടുങ്ങി തീരുമെന്നതായിരുന്നു കഥയുടെ സാരം. പിണറായി വിജയന്റെ ഭാഷ കടമെടുത്താല്‍ പതിനഞ്ച് വര്‍ഷം നീണ്ട വേട്ടയാടലിന് കോടതിവിധി പര്യവസാനം കുറിച്ചിരിക്കുന്നു. കടലിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നുനിന്ന തിരമാലയെ പോലെ പിണറായി വിജയന്‍ ശൗര്യം ചോരാത്തവനായി മാറുമ്പോള്‍ വി എസ് ബക്കറ്റിനകത്തായ തിരമാല കണക്കെ നിര്‍വികാരതയിലേക്ക് കൂപ്പുകുത്തുകയാണ്. സി പി എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ അതിന്റെ ച
Image
കേരളമേ; ലജ്ജിച്ച് തലതാഴ്ത്തുന്നു   ലോകത്തെ ആകമാനം ആകര്‍ഷിച്ച കേരളമെന്ന സുന്ദരമുഖം കാപട്യത്തിന്റെ നിറചാര്‍ത്തായിരുന്നുവെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധിതമാകുകയാണോ? സംസ്‌കാരികമെന്നും പ്രബുദ്ധമെന്നും മേനി നടിച്ച ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനുപോലും അരോചകമാകുന്ന ഭൂമികയായി മാറുന്നുവോ? അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത, പെറ്റുപോറ്റിയ കുഞ്ഞിനോടുപോലും കരുണയില്ലാത്ത നികൃഷ്ടരുടെ വഴിയിലാണോ മലയാളിയുടെ പുത്തന്‍ മനോഗതി? കേട്ടുശീലിച്ചതും കണ്ടറിഞ്ഞതുമായ ശീലങ്ങളില്‍ നിന്നുമാറി ദുഷ്ടതയുടെയും അപരിഷ്‌കൃത ചെയ്തികളുടെയും വഴിയില്‍ ഉദ്ബുദ്ധ സമൂഹമെന്ന അവകാശവാദത്തിന്റെ വക്താക്കള്‍ പാതാളത്തോളം തരം താഴുമ്പോള്‍ ബോധ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളാണിവ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ കേരളം സാധ്യമാക്കിയ സാംസ്‌ക്കാരിക തനിമയെ ചീട്ടുക്കൊട്ടാരം പോലെ തകര്‍ത്തില്ലാതാക്കുന്ന കാഴ്ച്ചക്കാണ് കഴിഞ്ഞ ചില മാസങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഇതര സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളം മാതൃകയെന്ന് മേനി നടിച്ചിരുന്നവയില്‍ ഏതെങ്കിലുമൊന്ന് മരുന്നിനെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. പ്രബുദ്ധത എന്നത് അ