Posts

Showing posts from April, 2013
Image
വികസന തീരമണിയാന്‍ നരേന്ദ്ര മോദിക്ക് പഠിക്കുന്നവര്‍   വികസന മാതൃകയുടെ അപ്പോസ്തലന്‍ എന്ന വിശേഷണത്തോടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തനിക്കുമേല്‍ ചാര്‍ത്തപ്പെട്ട കുപ്രസിദ്ധി കഴുകിക്കളയാന്‍ കഠിനമായ പരിശ്രമം തുടങ്ങിയിട്ട് നാളേറെയായി. രാജ്യത്തിന്റെ വികസനം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് ഗുജറാത്തിലാണെന്ന പ്രചരണം മോദിയെ മഹാനാക്കാന്‍ സംഘ് ശക്തികള്‍ ഏറ്റെടുത്ത കുതന്ത്രത്തിന്റെ ഭാഗമാണെന്ന് ഗുജറാത്തിനെ സംബന്ധിച്ച് പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. നരേന്ദ്രമോദിയുടെ വികസന മാതൃകയെന്നത് കാവി ഭീകരതക്ക് രാജ്യത്തിന്റെ ഭരണസിരകേന്ദ്രം പിടിച്ചെടുക്കാനുള്ള സുന്ദര സമവാക്യമാണെന്ന് തിരിച്ചറിയാതെ പോകുന്നവര്‍ ചെന്ന് ചാടുന്നത് സംഘപരിവാര്‍ കുഴിച്ചുവെച്ച ഗര്‍ത്തങ്ങളിലാണ്. നരേന്ദ്രമോദിയും, ഗുജറാത്തിലെ വികസന മാതൃകയും ബി.ജെ.പിക്കോ, സംഘ് ശക്തികള്‍ക്കോ യാതൊരു സ്വാധീനവുമില്ലാത്ത കൊച്ചു കേരളവും കൃത്യമായ ഇടവേളകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വികസന മാതൃകയെന്ന ഗര്‍ത്തതത്തില്‍ ഏറ്റവും ഒടുക്കം ചാടിയത് സംസ്ഥാന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണാണ്. വികസനം കാണാന്‍ ആറ•ുള കണ്ണാടിയുമായി പോയ തൊഴില്‍ മന്ത്രിക്ക് പറഞ്ഞുക
Image
എല്ലാം ഒരു സിനിമാക്കഥ പോലെ   സിനിമാക്കാരന്‍ മന്ത്രിപ്പണിയും, രാഷ്ട്രീയപ്പണിയും കൈകാര്യം ചെയ്താല്‍ എങ്ങിനെയിരിക്കുമെന്ന സംശയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. മന്ത്രിപ്പണിയുടെ ആദ്യഘട്ടം തകര്‍ത്താടിയ സിനിമാ മന്ത്രിയുടെ രണ്ടാം പിറവി സൂപ്പര്‍ മെഗാ ഫാമിലി എന്റര്‍ടൈനറിനെ കടത്തിവെട്ടുന്ന തരത്തിലായിരുന്നു. മികച്ച തിരക്കഥകളുടെ ക്ഷാമം മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നുവെന്ന ആശങ്കക്ക് പരിഹാരമെന്നോണമാണ് സ്വജിവിതത്തിലൂടെ മികച്ചൊരു സിനിമക്കഥ പ്രേക്ഷകലോകത്തിന് മുന്നില്‍ മന്ത്രിയും കുടുംബവും കെട്ടഴിച്ചിരിക്കുന്നത്. പ്രതിഭാധനരായ യുവസാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പൊടിപ്പും തൊങ്ങലുമില്ലാതെ പച്ചയായ ജീവിതാവിഷ്കാരമെന്ന തലക്കെട്ടോടെ ഈ മന്ത്രിക്കഥ അഭ്രപാളിയിലെത്തിച്ചാല്‍ ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ മലയാളത്തിന്റെ മടിശ്ശീല സമ്പന്നമാക്കും.           ഒരു വ്യക്തിയുടെ കുടുംബജീവിതത്തെ പൊതു ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയെന്നത് അനഭലഷണീയമാണെന്നതില്‍ തര്‍ക്കമില്ല. മന്ത്രി ഗണേശ്കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദകോലാഹലങ്ങള്‍ കുടുംബപരവും അതോടൊപ്പം രാഷ്ട്രീയവുമാണെന്നതാണ് അടുക്കള രഹസ്യങ്ങള്‍ പോലും അരങ്ങത്തേക്കെ