Posts

Showing posts from July, 2013
Image
കുഞ്ഞു നിലവിളികള്‍ ഇനിയും ഉയര്‍ത്തരുതേ   രണ്ട് മക്കളെയും ഭാര്യയേയും വെള്ളക്കെട്ടില്‍ തള്ളിയിട്ടശേഷം മുങ്ങി മരിക്കുന്നത് കരയില്‍ നിന്ന് കണ്ടാസ്വദിച്ച പിതാവ്. ഇരുമ്പ് വടികൊണ്ട് കാല് തല്ലിയൊടിക്കുകയും, ചുട്ട് പഴുപ്പിച്ച മണലില്‍ കിടത്തി ഉരുട്ടുകയും ചെയ്ത് അഞ്ച് വയസ്സുകാരനെ ജീവച്ഛവമാക്കിയ അച്ഛനും രണ്ടാനമ്മയും. പ്രസവ സമയക്ക് ഭര്‍ത്താവ് കൂടെയില്ലാത്തതിന്റെ പേരില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനൊപ്പം തീകൊളുത്തി മരിച്ച മാതാവ്. ഭാര്യയെ എറിഞ്ഞ വടി പിഞ്ചുകുഞ്ഞിന്റെ തലയില്‍ കൊണ്ട് മാരകമായി പരിക്കേറ്റ സംഭവം. പിതാവിന്റെയും, രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനത്തില്‍ രക്തസാക്ഷിയാകേണ്ടി വന്ന കോഴിക്കോട്ടെ പെണ്‍കുട്ടി. തുടയില്‍ ചട്ടുകം പഴുപ്പിച്ച് വെച്ചും, അടിച്ച് കയ്യൊടിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുരുന്നുകള്‍. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കരളലിയിക്കുന്ന ക്രൂരകൃത്യങ്ങളുടെ സംഗ്രഹങ്ങളാണിവ. ജന്മം നല്‍കിയ അച്ഛനില്‍ നിന്നും, മാതൃത്വം തുളുമ്പേണ്ടുന്ന പെണ്‍കോലങ്ങളില്‍ നിന്നുമാണ് ഈ ക്രൂരതകളത്രയും പിഞ്ചോമനകള്‍ക്ക് നേരിടേണ്ടി വന്നത്. അച്ഛന്റെ വിരലില്‍ തൂങ്ങിയും, അമ്
Image
സോളാര്‍ കത്തി തീരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ പാനല്‍ തട്ടിപ്പ് വിവാദം കെട്ടടങ്ങുമ്പോള്‍ കത്തി ഉയരുന്നത് യു.ഡി.എഫിനകത്തെ ധ്രുവീകരണമാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ സമര കോലാഹലങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും പാലാക്കാരനായ മാണിസാറിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനമെന്ന കുളിര് കോരിയിടാന്‍ വിവാദത്തിലൂടെ സാധിച്ചു. ഇവിടം വിട്ടാല്‍ തങ്ങള്‍ക്ക് വേറെ ഇടമില്ലെന്ന് കരുതേണ്ടതില്ലെന്ന് മുസ്ലിം ലീഗിന് നട്ടെല്ല് നിവര്‍ത്തി പറയാന്‍ ഊര്‍ജ്ജം ലഭിച്ചതും സോളാറില്‍ നിന്നായിരുന്നു. എക്കാലത്തും കോണ്‍ഗ്രസ്സിന്റെ കരുത്തായ ഗ്രൂപ്പ് പോരിനെ പുനസംഘടിപ്പിച്ച് കരുത്തുറ്റതാക്കാനും സൗരോര്‍ജ്ജവിവാദത്തിനായി. ഭരണം അട്ടിമറിക്കാനില്ലെന്ന ഇടത് മുന്നണിയുടെ മുന്‍ നിലപാടില്‍ മാറ്റമുണ്ടായെന്നതാണ് സോളാര്‍ വിവാദം പുറം തള്ളിയ പ്രധാന രാഷ്ട്രീയ കാര്യം. വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പുത്തന്‍ സമവാക്യങ്ങളിലേക്കുള്ള സൂചനകള്‍ തുറന്നു വെച്ചാണ് സോളാര്‍ വിവാദം താല്‍ക്കാലികമായി അരങ്ങൊഴിയുന്നത്. യു.ഡി.എഫിനകത്ത് കോണ്‍ഗ്രസ്സുമായി ഇതര ഘട
Image
തട്ടിപ്പിന്റെ അനുഭവങ്ങളെത്ര;  ആരും ഒന്നും പഠിക്കുന്നില്ല.     തട്ടിപ്പുകാര്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറിയിട്ട് നാളേറെയായി. ഏത് തരം തട്ടിപ്പ് സംഘങ്ങള്‍ക്കും ഔദ്യോഗിക പരിവേഷം ലഭിക്കുന്ന ഇടം കൂടിയാണിത്. മോഹന വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ ജിവിത സമ്പാദ്യം മുഴുവന്‍ തുറന്നു വെച്ചു കൊടുക്കുന്ന തരത്തില്‍ ഹൃദയവിശാലതയുടെ പര്യായങ്ങളായി മലയാളി മാറിയിരിക്കുന്നു. എത്രകൊണ്ടാലും പഠിക്കാത്തവിധം തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇരകളായി മാറുകയാണ് കൊച്ചുകേരളത്തിലെ ഉദ്ബുദ്ധ ജനത. മലയാളിയെ പറ്റിക്കാത്തവരായി ഇനിയാരുണ്ട് എന്നതാണ് നിലക്കാത്ത തട്ടപ്പ് കഥകള്‍ വ്യക്തമാക്കുന്നത്. കോട്ടും സ്യൂട്ടും ധരിച്ച വിദേശി മുതല്‍ അന്യസംസ്ഥാനക്കാരനായ വട്ടിപ്പലിശക്കാരന്‍ വരെ മലയാളിയുടെ സമ്പാദ്യം പോക്കറ്റിലാക്കി മുങ്ങിയവരുടെ പട്ടികയില്‍പെടും. രാഷ്ട്രീയ കേരളത്തെ കൊടുമ്പിരികൊള്ളിച്ച സോളാര്‍ വിവാദം തട്ടിപ്പിന്റെ വി.ഐ.പി മാതൃകയാണ് പ്രകടമാക്കിയത്. പതിനായിരം കോടിയുടെ തട്ടിപ്പ് ലക്ഷ്യമാക്കി ഇറങ്ങിയവര്‍ക്ക് പത്ത് കോടിമാത്രമാണ് വെട്ടാനായതെങ്കിലും തട്ടിപ്പിനായി അവര്‍ വിരിച്ച വലയുടെ വ്യാപ്തിയും സ്വാധീനവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മല
Image
തീരദേശത്തെ നോമ്പ്  കടുത്ത പരീക്ഷണങ്ങള്‍ക്കൊപ്പമാണ് തീരദേശമേഖല ഇത്തവണത്തെ റമദാനെ വരവേറ്റത്. കാലവര്‍ഷത്തെ തുടര്‍ന്നുള്ള കടലാക്രമണം പട്ടിണിയിലും പരിവട്ടത്തിലുമാക്കിയ കുടുംബങ്ങളിലേക്കാണ് വിശുദ്ധ റമദാന്‍ വിരുന്നെത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പുതുപൊന്നാനി തിരത്തെ വീടുകളിലെ അടുപ്പുകളില്‍ നിന്ന് പുകയുയര്‍ന്നിട്ട് നാളേറെയായി. ആര്‍ത്തലച്ച് വന്ന തിരമാലകള്‍ വിടിന് പിന്‍ഭാഗത്തെ അടുക്കള വെള്ളത്തില്‍ മുക്കിയിരിക്കുന്നു. പ്രാര്‍ത്ഥനകളിലും ആരാധനകളിലും മുഴുകി വീടിനകത്ത് കഴിഞ്ഞു കൂടേണ്ടിയിരുന്ന സ്ത്രീകള്‍ അന്യരുടെ കനിവില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പുതുപൊന്നാനി തീരത്ത് നിന്ന് കടലെടുത്ത പത്തിലേറെ വരുന്ന വീടുകളിലെ  അംഗങ്ങള്‍ തെരുവിലിറക്കപ്പെട്ടവരുടെ ദൈന്യതയിലാണ് റമദാനിനെ ആശ്ലേഷിച്ചിരിക്കുന്നത്. കലിയിളകിയ കടലിന്റെ രൗദ്രഭാവത്തിന് മുന്നില്‍ ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട തീരത്തെ കുടുംബങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി തിന്നാനും കുടിക്കാനുമില്ലാതെ ദുരിതത്തിന്റെ തണലിലാണ് കഴിഞ്ഞ് കൂടുന്നത്. ഇവര്‍ക്ക് മുന്നിലേക്കാണ് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട റമദ
Image
ഈ ചക്കളത്തിപ്പോരില്‍ പ്രജകള്‍ക്കെന്ത് നേട്ടം പന്തം പേടിച്ച് പന്തളത്ത് ചെന്നവന്റെ അവസ്ഥയാണ് കേരളത്തില്‍ പ്രജകളായി പിറന്ന ഓരോരുത്തര്‍ക്കുമുള്ളത്. മുന്നണി വിത്യാസമില്ലാതെ ഭരണക്കാര്‍ തമ്മിലുള്ള വിഴുപ്പലക്കല്‍ പേറേണ്ടിവരുന്ന ഹതഭാഗ്യരാവുകയാണ് ഇവിടത്തുകാര്‍. കഴിഞ്ഞ ഭരണത്തില്‍ മുഖ്യമന്ത്രിയായ സീനിയര്‍ നേതാവും, പാര്‍ടി സെക്രട്ടറിയും തമ്മിലുള്ള നാത്തൂന്‍പോര് കണ്ടു മടുത്തവര്‍ക്ക് ഈ ഭരണത്തില്‍ അമ്മായിയമ്മ പോരിനെ വെല്ലുന്ന കലപിലയാണ് സ്‌നേഹസമ്മാനമായി വെച്ചു നീട്ടുന്നത്. ഭരണത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ്സായതിനാല്‍ പരസ്പരമുള്ള കടിപിടിയുടെ കാര്യത്തില്‍ ആര്‍ക്കും വലിയ സംശയമുണ്ടായിരുന്നില്ല. കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിന് ഭരണത്തിനിടയില്‍ പരസ്പരം തല്ല് കൂടാന്‍ സമയം കണ്ടെത്താമെങ്കില്‍ രാജ്യം ഭരിക്കുന്നവരായ തങ്ങള്‍ക്കെന്തേ മുണ്ടുരിയലും, അടിവസ്ത്രം പറിച്ചെറിയലും ആയിക്കൂടായെന്ന മനോഗതിയാണ് കോണ്‍ഗ്രസ്സിനുള്ളത്. നാട് ഭരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ സങ്കുചിതത്തങ്ങളില്‍ പരസ്പരം പോര്‍വിളി നടത്തി നിലനില്‍പ്പിനായി സമയം ചെലവിടുമ്പോള്‍ പൊതുജനത്തിന് ലഭിക്കാതെ പോകുന്നത് ഭരണമെന്ന

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്

Image
മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന് കേരളമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം എന്ന് കവി പാടിയത് അക്ഷരാര്‍ഥത്തില്‍ ആത്മാര്‍ഥതയോടെയായിരുന്നു. ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം ലോകസമൂഹങ്ങള്‍ക്കിടയില്‍ അഭിമാനപൂരിതം തന്നെയായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്നും രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നും ഉദ്ബുദ്ധ സമൂഹമെന്നുമൊക്കെ കേരളത്തെ വിശേഷിപ്പിച്ചത് ഈ നാട് പ്രകടമാക്കിയ ഉയര്‍ന്ന നിലവാരത്തിലുള്ള പ്രബുദ്ധതയുടെ ഭാഗമായിട്ടായിരുന്നു. സഹജീവികള്‍ക്കിടയിലുണ്ടാകേണ്ട മര്യാദകളും വ്യക്തി ജീവിതത്തില്‍ പുലര്‍ത്തേണ്ട വിശുദ്ധിയും മലയാളിയെ ഇതര സമൂഹങ്ങള്‍ക്കിടയില്‍ വേറിട്ടതാക്കി. വിവിധ മേഖലകളില്‍ സാധ്യമാക്കിയ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ കേരള മോഡല്‍ എന്ന തലക്കെട്ടോടെ ലോകം ഏറ്റെടുത്തു. ആധുനികതയുടെ പളപളപ്പില്‍ ധാര്‍മ്മികതയേയും പാരമ്പര്യങ്ങളെയും ലോകം കയ്യൊഴിഞ്ഞപ്പോള്‍ പാശ്ചാത്യ അധിനിവേശങ്ങളെ സാംസ്‌കാരിക സമ്പന്നതകൊണ്ട് തടഞ്ഞു നിറുത്തിയ ഇന്നലെകളാണ് ഈ കൊച്ചു സംസ്ഥാനത്തിനുള്ളത്. സാംസ്‌കാരികതയുടെ അത്യുന്നതിയില്‍ നിന്ന് ജീര്‍ണ്ണതയുടെ പടുകുഴിയിലേക്കുള്ള യാത്ര ഇതരസമൂഹങ്ങളെ പോലെ മലയാളിയും ആരംഭിച്ചിരിക്കുന്നു. അ