Posts

Showing posts from May, 2017
Image
കത്തി മൂർച്ചയിൽ സ്ത്രീ സുരക്ഷ തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ വന്നയാളുടെ ജനനേ ന്ദ്രിയം മുറിച്ച പെണ്‍കുട്ടി സ്ത്രീ സുര ക്ഷയുടെ ധീര മാതൃകയായാണ് പൊ തുസമൂഹത്തിനുമുന്നില്‍ അവതരിപ്പി ക്കപ്പെട്ടത്. കാമവെറിയുടെ ഇരയായി പെണ്ണ് പിച്ചിച്ചീന്തപ്പെടുന്നിടത്ത് സ്വയം പ്രതിരോധത്തിന്റെ അനിവാര്യത പ്രകട മാക്കുന്നതായിരുന്നു പെണ്‍കുട്ടിയുടെ ധീരകൃത്യമെന്ന വിലയിരുത്തലാണ് പൊതുവെയുണ്ടായത്. നീതിയുടേയും, നിയമത്തിന്റേയും കാവല്‍ പെണ്‍സുര ക്ഷക്ക് ലഭിക്കാതെ വരുന്നിടത്ത് സ്വയം ആയുധമെടുക്കേണ്ടതിലേക്ക് വീടകങ്ങളില്‍ പോലും പെണ്ണ് മാറ്റപ്പെടുന്നു വെങ്കില്‍ സമൂഹത്തിന്റെ സാംസ്‌കാരി ക അപചയം എത്രമേല്‍ ആഴത്തിലേ ക്ക് നിലംപൊത്തിയെന്ന് പറഞ്ഞുതരുന്നുണ്ട് പേട്ടയിലെ പെണ്‍കുട്ടിയുടെ 'ഉദാത്ത' പ്രവൃത്തി. സ്വന്തം വീട്ടില്‍ മാതാ പിതാക്കളുടെ സാന്നിധ്യത്തിലാണ് അ പരിചിതനായ കപട ആത്മീയ വേഷ ധാരിയാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെ ട്ടതെന്നുകൂടി ധീരകൃത്യ വിശകലന ത്തോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതു ണ്ട്.  പെണ്ണിന്റെ മാനത്തിന് വിലക ല്‍പ്പിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തി ന്റെ അടിസ്ഥാനഗുണമാണ്. സ്ത്രീ സു രക്ഷയെന്നത് പൗരന് ലഭിക്കേണ്ട
Image
ത്വലാഖും ബഹുഭാര്യത്വവും വിമര്‍ശനങ്ങളിലെ നൈതികത രാജ്യത്തിന്റെ നീതിന്യായ കോടതികളില്‍ കഴിഞ്ഞ കുറെകാലങ്ങളായി സജീവ വ്യവഹാരത്തിനു വിഷയമായ രണ്ടുകാര്യങ്ങളാണ് ത്വലാഖും ബഹുഭാര്യത്വവും. വിവാഹജീവിതവുമായി ബന്ധപ്പെട്ട് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്ന ഇക്കാര്യങ്ങള്‍ ബോധപൂര്‍വ്വമൊ അല്ലാതെയൊ ഉള്ള തെറ്റിദ്ധാരണകള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും എന്നും കാരണമായിട്ടുണ്ട്. ഇവ രണ്ടിനെയും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. ബഹുഭാര്യത്വത്തിലും, വിവാഹമോചനത്തിലും സ്ത്രീ ഇരയാക്കപ്പെടുന്നതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് പലപ്പോഴും ഇസ്‌ലാമിനെതിരായ സ്ത്രീ വിരുദ്ധതയുടെ മുഖം പ്രകടമാകാറുണ്ട്. മതത്തേയും മതാധ്യാപനങ്ങളെയും ചൂഷണം ചെയ്യുന്ന വിഭാഗം പൗരോഹിത്യത്തിന്റെ ഭാഗമായി എല്ലാ മതങ്ങള്‍ക്കിടയിലും നിലനില്‍ക്കാറുഉള്ളതുപോലെ ഇസ്‌ലാമിന്റെ വിശ്വാസ, ആചാര, അനുഷ്ഠാന മേഖലകളിലും ബലിഷ്ഠമായി കടന്നു പിടിക്കപ്പെട്ടിട്ടുണ്ട്. വിവാഹമോചനവും, ബഹുഭാര്യത്വവും ഉള്‍പ്പെടെ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും മാനവികതയില്‍ ഊന്നിയുള്ള അനിവാര്യതകള്‍ക്ക് പരിഹാരമായി
Image
മരുന്ന് സൃഷ്ടിക്കുന്ന രോഗവും രോഗിയും    രാജ്യത്ത് 35 ശതമാനം രോഗികളുണ്ടാകുന്നത് മരുന്ന് കഴിച്ചതിന്റെ അനന്തരഫലമായിട്ടാണെന്ന ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. ബി സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെ തിരിച്ചറിയേണ്ടതാണ്. മരുന്നിനെ ആഹാരചര്യ പോലെ കൊണ്ടുനടക്കുന്ന മലയാളിയുടെ പൊതു ബോധത്തെ പൊളിച്ചെഴുതേണ്ടത്തിന്റെ അനിവാര്യത തുറന്നുവെക്കുന്നതു കൂടിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വെളിപ്പെടുത്തല്‍. ഒരു രോഗത്തിന് മരുന്നു കഴിക്കുമ്പേള്‍ മറ്റൊരു രോഗത്തിന്റെ പിടിയിലാകുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന അതീവ ഗുരുതരമായ കാര്യം കൂടി ഫാര്‍മസി കൗണ്‍സില്‍ പ്രസിഡണ്ട് വിശദീകരിക്കുന്നണ്ട്. ഏത് രോഗമായാലും കൂടുതല്‍ മരുന്നു നിര്‍ദ്ദേശിക്കപ്പെടുക എന്നത് സംതൃപ്തിയായി കാണുന്ന മാനഭാവത്തോടെയാണ് കഴിഞ്ഞ കുറേ കാലങ്ങളായി മലയാളി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. കൂടുതല്‍ മരുന്നെഴുതുന്ന ഡോക്ടറാണ് മികച്ച ഡോക്ടറെന്ന സങ്കല്‍പ്പത്തിനൊപ്പമാണ് നാമുള്ളത്. രോഗത്തിന്റെ കാരണങ്ങളെ ചികിത്സിക്കുന്നതിനു പകരം അതിവേഗ ശമനത്തിനു വേണ്ടി എന്തും വാരി വിഴുങ്ങാവുന്നതിനൊപ്പമാണ് നാം മുന്നോട്ടു പോകുന്നത്. കിഡ്‌നിയു
Image
ഖത്തറിൽ കണ്ട കാഴ്ചകൾ ഖത്തർ 2022ലേക്ക് തയ്യാറെടുക്കുകയാണ്. അന്നാണ് ലോക ഫുട്ബോൾ മാമാങ്കം ഈ കൊച്ചു രാജ്യത്തേക്കെത്തുന്നത്. ലോകത്തു നടന്ന വിവിധ സംഭവ വികാസങ്ങളോട് ആർജ്ജവത്തോടെയുള്ള ഇടപെടൽ സാധ്യമാക്കിയിട്ടുള്ള ഖത്തർ അത്തരമൊരു ഇടപെടലിന്റെ ഭാഗമായാണ് ലോകകപ്പ് ഫുട്ബോളിന്റെ ആതിഥേയത്വത്തെ കണക്കാക്കുന്നത്. 2.3 മില്യൺ മാത്രമാണ് ഇവിടത്തെ ജനസംഖ്യ. അതിൽ ഖത്തരികൾ എന്നത് എണ്ണത്തിൽ വളരെ കുറവു മാത്രം. എണ്ണ സമ്പത്ത് കരുത്തായി കൊണ്ടു നടക്കുന്ന  രാജ്യത്ത് ആളോഹരി വരുമാനം വളരെ ഉയർന്നതാണ്.നഗരത്തിന്റെ പളപളപ്പ് ഖത്തറിനെ വല്ലാതെ വരിഞ്ഞുമുറുക്കിയിട്ടില്ല. വികസന സമ്പൂർണ്ണതയിലേക്കുള്ള യാത്രയിലാണ് രാജ്യമെന്നത് എങ്ങും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. വിഷൻ 2030 എന്നതിലേക്ക് രാജ്യമെത്തുന്നതോടെ മിഡിൽ ഈസ്റ്റിന്റെ വർണപ്പകിട്ടിലേക്ക് ഖത്തർ മാറ്റപ്പെടും.ലോക ഫുട്ബോളിന്റെ വരവിനെ അതി നിർണ്ണായക ഘട്ടമായാണ് ഖത്തർ കണക്കാക്കുന്നത്. ക്രൂഡ് ഓയിലിന്റെ വിലയിലെ ചാഞ്ചാട്ടം ഖത്തറിന്റെ സ്വപ്നങ്ങളെ ഉലക്കുന്നുണ്ടെങ്കിലും നിശ്ചയദാർഢ്യമുള്ള നേതൃത്വത്തിന്റെ കരുത്ത് പ്രതിസന്ധികളെ മറികടക്കാനാകുമെന്ന ആത്മവിശ്വാസമാണ് ഇവർക്കു നൽകു