Posts

Showing posts from November, 2012
Image
ചില മദ്യ കേരള ചിന്തകള്‍   ദൈവത്തിന്റെ  സ്വന്തം നാടിന്റെ പ്രായം അമ്പത്തിയാറ്  പിന്നിട്ടിരിക്കുന്നു. ബാല്യവും, കൗമാരവും, യുവത്വവും പിന്നിട്ട് പക്വതയുടെ നിറചാര്‍ത്തോടെ നില്‍ക്കേണ്ട ഈ പ്രായത്തില്‍ കൊച്ചു കേരളം സ്വബോധം നഷ്ടപ്പെട്ട് നാലുകാലില്‍ കണ്ണ് മിഴിക്കാനാകാതെ ആടിയാടി നില്‍ക്കുകയാണെന്ന് എല്ലാവരും പറയുമ്പോള്‍ ലജ്ജിച്ച് തല താഴ്‌ത്തേണ്ടിവരികയാണ്. ഓരോ ആണ്ടറുതിയിലും മദ്യ വില്‍പനയുമായി ബന്ധപ്പെട്ട  കണക്ക് പുറത്ത് വരുമ്പോള്‍  വ്യക്തമാകുന്നത്  മലയാളിയും മദ്യവും തമ്മിലുള്ള ഇഴ പിരിയാനാകാത്ത ബന്ധമാണ്. അമിതമായി ചായകുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നത് ഉള്‍പ്പെടെ ബോധവല്‍കരണ പരിപാടികള്‍ സക്രിയമായി നിലനില്‍ക്കുന്ന ഉദ്ബുദ്ധതയുടെ ഈ നാടാണ് മദ്യത്തോട്    വേര്‍പിരിയാനാകാത്ത വിധം  അടുത്ത്‌കൊണ്ടിരിക്കുന്നത്. ഓരോ ആഘോഷ സുദിനങ്ങള്‍  പിന്നിടുമ്പോഴും മദ്യ വില്‍പന  സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുകയാണ്. ആഘോഷങ്ങള്‍  മദ്യപാനത്തിലേക്കുള്ള  ഹരിശ്രീ കുറിക്കപ്പെടുന്ന വിശേഷ നാളുകളായി കേരളത്തിന്റെ കൗമാര ഭാവം തെരഞ്ഞടുത്തിരിക്കുന്നു.  മദ്യ  വില്‍പന ഓരോവര്‍ഷം പിന്നിടുമ്പോഴും 25 ശതമാനത്തിന്റെ വര്‍ധനവ്