Posts

Showing posts from February, 2012
Image
പിണറായി സഖാവിനൊരു റെഡ് സല്ല്യൂട്ട് ഒടുവില്‍ തിരുകേശം പൌരസമൂഹത്തിന് മുന്നില്‍ വിചാരണക്കെത്തിയിരിക്കുന്നു. മലയാളക്കരയില്‍ പുത്തന്‍ വിശ്വസ ചൂഷണത്തിന് വഴി മരുന്നിട്ട് പണം പിടുങ്ങാന്‍ കൌണ്ടര്‍ തുറന്നു വെച്ചിരിക്കുന്നവര്‍ പൊതുസമൂഹത്തിന്റെ വിസ്താരത്തിന് വിധേയമാകുമ്പോള്‍ നവോത്ഥാന മനസ്സുകള്‍ക്ക് പ്രത്യാശയുടെ കൈത്തിരി വെട്ടം സമ്മാനിക്കപ്പെടുകയാണ്. മുസ്ലിം സമൂഹത്തെ വിശ്വസ വൈകല്ല്യത്തിന്റെ വഴിയെ നടത്താന്‍ ചൂഷണത്തിന്റെ പ്രതിലോമ രൂപങ്ങള്‍ കാലഘട്ടങ്ങള്‍ക്കനുസരിച്ച് വിവിധ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചവരുടെ ഒടുവിലത്തെ വില്‍പ്പന ചരക്കാണ് പ്രവാചകന്റേതെന്ന അവകാശ വാദത്തിലുളള തിരുകേശം. മുസ്ലിം സമുദായത്തിന്റെ കുപ്പായ പോക്കറ്റുകളില്‍ കണ്ണും നട്ട് വിശ്വാസം വില്‍പ്പനക്കുവെച്ച പൌരോഹിത്യത്തിന്റെ തോന്നിവാസങ്ങള്‍ തിരിച്ചറിയാന്‍ വൈകിയാണെങ്കിലും പൊതുസമൂഹം തയ്യാറായെന്നത് ആശാവഹം തന്നെ. മൌനം വെടിയാന്‍ ഇനിയും ഏറെ പേരുണ്ടെങ്കിലും അവര്‍ക്ക് വായ തുറക്കേണ്ടി വരുമെന്നു തന്നെയാണ് തിരുകേശം സംബന്ധിച്ച ചര്‍ച്ചകളുടെ പോക്ക് പ്രകടമാക്കുന്നത്. പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന മുടി ഉപയോഗിച്ചുളള ആത്മീയ വാണിഭത്തിനെതിരെ മുസ്ലിം
Image
മതം വിമോചന പ്രസ്ഥാനമാണ് സഖാവേ........... മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം അടുത്തെത്തുമ്പോള്‍ വി.എസ്, പിണറായി പോരെന്ന പൊതുവിഭവത്തിന് വിഭിന്നമായി അനുബന്ധ പരിപാടികളില്‍ നിറഞ്ഞു നില്‍ക്കുന്നത് യേശു ക്രിസ്തുവാണ്. വാര്‍ത്തകളായി ചാനലുകളുടെ ഹെഡ് ലൈനുകളിലും, പത്രങ്ങളുടെ ഒന്നാം പുറങ്ങളിലും യേശു ക്രിസ്തുവിനെ മഹത്വ വത്കരിച്ചുകൊണ്ടുളള സി.പി.എം നേതാക്കളുടെ കുമ്പസാരങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി മലയാളിയുടെ തീന്‍ മേശക്ക് മുന്നലെത്തികൊണ്ടിരിക്കുന്നത്. യേശു ക്രിസ്തു ഏറ്റവും മഹാനായ വിമോചകനാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കണിശമായ കണ്ടെത്തല്‍. പലിശക്കാര്‍ക്കും അധാര്‍മ്മിക വാണിഭക്കാര്‍ക്കുമെതിരെ ചാട്ടവാര്‍ ഉയര്‍ത്തുകയും സാമൂഹിക തി•കള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വരികയും ചെയ്തുവെന്നതാണ് യേശു ക്രിസ്തുവിനെ എറ്റവും മഹാനായ വിമോചകനായി അവതരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുളളവരെ പ്രേരിപ്പിച്ചത്. യേശു ക്രിസ്തു മഹാനായ വിമോചകനാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. പൌരോഹിത്യത്തിന്റെ ചങ്ങലകെട്ടുകളില്‍ ബന്ധനസ്ഥരാക്കപ്പെട്ട മനുഷ്യസമൂഹത്തെ സ്വതന്ത്യ്രത്തിന്റെയും ന•