Posts

Showing posts from December, 2013
Image
ജീവിത യാത്രയില്‍ ശേഷിക്കുന്ന ദൂരം ഇനിയെത്ര?   പുതുവര്‍ഷം പിറവിയെടുക്കുമ്പോള്‍ ആനന്ദനിര്‍വൃതിയില്‍ ആറാടുകയായിരുന്നു നമ്മള്‍. കാലത്തിന്റെ ചക്രവാളത്തില്‍ നിന്ന് പറിച്ചെറിയപ്പെട്ട ഒരു വര്‍ഷത്തെ കുറിച്ചുള്ള വ്യാകുലത നമ്മുക്ക് തെല്ലുമില്ലായിരുന്നു. പുതുതായി തുന്നിച്ചേര്‍ക്കപ്പെടുന്ന വര്‍ഷത്തെ സ്വീകരിക്കുന്നതില്‍ മാത്രമായിരുന്നു ഓരോരുത്തരുടെയും ശ്രദ്ധ. ആടിയും, പാടിയും, കുടിച്ചും, രമിച്ചും പുതുവര്‍ഷത്തെ സ്വീകരിക്കുന്നതില്‍ മതിമറന്നു. പുതുലോക ക്രമത്തില്‍ അധിനിവേശ സംസ്‌ക്കാരത്തിന്റെ അടയാളമെന്നോണം സമര്‍പ്പിക്കപ്പെട്ട പുതുവത്സര ആഘോഷത്തെ പുത്തന്‍ ചുവടുകളോടെയാണ് സ്വീകരിക്കപ്പെട്ടത്. സകല ആഭാസങ്ങളുടെയും വിദ്യാരംഭം കുറിക്കപ്പെടാന്‍ ശ്രേഷ്ഠമായ സമയമായി പുതുവത്സര പിറവിയിലെ ആഘോഷങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മദ്യപാനത്തിന് തുടക്കമിടാന്‍ പറ്റിയ സമയമെന്നതായിരുന്നു പുതുവത്സര പിറവിയുടെ ഇന്നലെവരെയുള്ള സവിശേഷത. എന്നാല്‍ ഈ സവിശേഷത വര്‍ഷത്തിലെ 365 ദിവസത്തിനുമുണ്ടെന്ന കണ്ടെത്തലാണ് പിന്നീടുണ്ടായത്. നിശ ക്ലബ്ബുകളുടെ മാതൃകകളും, കാബറ നൃത്തത്തിന്റെ പുനരാവിഷ്‌കരണവും ഡേറ്റിംഗിന്റെ വ്യാപനവും മദ്യപാനത്തിന് ഹരിശ്രി കുറിക്കാ
Image
ജനകീയ സമരങ്ങളിലെ ജനകീയത   സമര പ്രക്ഷോഭങ്ങള്‍ക്ക് വളക്കൂറുളള മണ്ണാണ് കേരളം എന്നതിന് എതിരഭിപ്രായമുണ്ടാകില്ല. അവകാശ സംരക്ഷണ പോരാട്ടങ്ങളില്‍ കേരളം പ്രകടമാക്കിയ നിതാന്ത ജാഗ്രത മലയാളിയുടെ ജീവിത ക്രമത്തെ ചിട്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നതും വിസ്മരിക്കാവതല്ല. അടിസ്ഥാന മേഖലയില്‍ പണിയെടുക്കുന്നവന്‍ മുതല്‍ വൈറ്റ് കോളറ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വരെ ഇന്നനുഭവിച്ചുവരുന്ന സുഖ സൗകര്യങ്ങള്‍ക്കു പിന്നില്‍ സമര പ്രക്ഷോഭങ്ങളുടെ ഇന്നലെകള്‍ മറഞ്ഞിരിക്കുന്നുണ്ട്. ഉച്ചനീചത്വങ്ങളിലും, അധികാര വര്‍ഗ്ഗത്തിന്റെ മുഷ്‌ക്കിനും മുന്നില്‍ അസ്ഥിത്വം നഷ്ടപ്പെട്ട് ജീവിതം ബന്ധനസ്ഥമാക്കപ്പെട്ടവരെ സ്വാതന്ത്ര്യത്തിന്റെ വിഹായുസ്സിലേക്ക് കൈപിടിച്ചു നടത്തിച്ചതില്‍ സമര പോരാട്ടങ്ങള്‍ക്കുളള പങ്ക് ചെറുതല്ല. സമൂഹം അഭിമുഖീകരിച്ച പ്രശ്‌നങ്ങളെ നിസ്വാര്‍ത്ഥമായി ഏറ്റെടുത്തപ്പോള്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് ജനകീയ മുഖം കൈവന്നു. സമര മുന്നേറ്റങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയാണെന്നതില്‍ സംശയത്തിന് ഇടമില്ലാത്തതുകൊണ്ടുതന്നെ പ്രക്ഷോഭങ്ങളൊക്കെയും ഫലപ്രാപ്തിയിലെത്തി. ഒട്ടുമിക്കതും ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു. അഞ
Image
കരുതിയിരിക്കുക; വിപ്ലവം കുറ്റിച്ചൂലിലും സാധ്യമാകും ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സെമി ഫൈനല്‍ വരാനിരിക്കുന്ന ഫൈനല്‍ ഏത് രൂപത്തിലായിരിക്കുമെന്നതിന്റെ സൂചനകള്‍ വരച്ച് കാണിക്കുന്നതാണ്. കേന്ദ്രം ഭരിക്കുന്ന യു പി എ സര്‍ക്കാറിനെതിരായ പ്രതിഷേധത്തിന്റേയും വിയോജിപ്പിന്റേയും പ്രതിഫലനമാണ് നാല് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാന രാഷ്ട്രീയത്തിലെ ഭരണ വിരുദ്ധത തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചില്ലെന്നതാണ് ബി ജെ പിക്ക് രണ്ട് സംസ്ഥാനങ്ങളില്‍ തുടര്‍ ഭരണം സാധ്യമാക്കിയത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം അതീവ ഗൗരവമുളള രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് വഴിയൊരുക്കേണ്ടതാണ്. തുടര്‍ച്ചയായി ഒന്നര പതിറ്റാണ്ട് ഡല്‍ഹിയില്‍ ഭരണം നടത്തിയ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടി നേരിട്ടുവെന്നതിനപ്പുറത്ത് ആം ആദ്മി പാര്‍ടിയെന്ന നവജാത ശിശു സാധ്യമാക്കിയ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റമാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ടികളും, രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകരും കണ്ണ് തുറന്ന് കാണേണ്ടത്. കേവലം പത്ത് മാസം മാത്രം പ്രായമുളള ഒരു പാര്‍ടിക്ക് രാജ്യ തലസ്ഥാനം ഉള്‍കൊളളുന്ന സംസ്ഥാനത്ത് ഇത്രവലിയ മുന്നേറ്റം സാധ്യമാക്കാനായത് അധിക
Image
തീവ്രവാദികള്‍  കുടിയിറക്കപ്പെടുമ്പോള്‍ മംഗലാപുരം-ഇടപ്പളളി ദേശീയ പാത നാല് വരിയാക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ സര്‍വ്വെയും, പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിന്റെ പൊതു നിരത്തുകളെ പ്രക്ഷുബ്ധമാക്കുകയാണ്. ശക്തമായ ജനകീയ പ്രക്ഷോഭത്തിനാണ് രണ്ട് കാര്യങ്ങളും സാക്ഷ്യം വഹിച്ചത്. ജനം തെരുവിലിറങ്ങിയായിരുന്നു പ്രതിഷേധം. ജീവിക്കാനുളള അവകാശത്തിന് മേല്‍ കടന്നു കയറ്റത്തിന് ശ്രമിക്കുന്നുവെന്നതാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ച മുദ്രാവാക്യം. പാതയോരത്ത് ജീവിത സമ്പാദ്യം കൊണ്ട് കെട്ടിപ്പൊക്കിയ വീടിനകത്ത് സുഖമായി കിടന്നുറങ്ങിയവരുടെ നെഞ്ച് തകര്‍ത്തുകൊണ്ടാണ് ദേശീയ പാത വികസനം കടന്നു പോകുന്നതെന്നത് തര്‍ക്കരഹിതമാണ്. കിടപ്പാടം നഷ്ടപ്പെടുന്നവന്റെ സ്വാഭാവിക പ്രതിഷേധമാണ് ദേശീയ പാതക്ക് വേണ്ടിയുളള ഭൂമി ഏറ്റെടുക്കല്‍ സര്‍വ്വെക്ക് നേരെ പ്രകടമായി കൊണ്ടിരിക്കുന്നത്. ഭൂമിയും, വീടും നഷ്ടപ്പെടുന്നവന് പുനരധിവാസവും, നഷ്ട പരിഹാരവും സംബന്ധിച്ച് യാതൊന്നും ഉരിയാടാന്‍ തയ്യാറാകാത്ത ഭരണകൂടം ഇരകളുടെ പ്രതിഷേധം നേരിടേണ്ടവര്‍ തന്നെയാണ്.