Posts

Showing posts from January, 2014
Image
തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം     രാഷ്ട്രീയ വിവാദങ്ങള്‍ നിറകുടമായി നില്‍ക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂമിക ലോക സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണികളില്‍ ചര്‍ച്ചകളും, തര്‍ക്കങ്ങളും സജീവമാണ്. നിലവിലുളള വിവാദങ്ങള്‍ക്കപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയ വജ്രായുധങ്ങള്‍ തേടി രാഷ്ട്രീയ പാര്‍ട്ടികളുടെ ഗവേഷണ വിഭാഗങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തേക്കുളള യാത്രകള്‍ക്കായി നാടും, നഗരവും, നേതാക്കളും അവസാനഘട്ട ഒരുക്കത്തിലാണ്. 2004 ആവര്‍ത്തിക്കുമെന്ന് ഇടത് മുന്നണിയും 2009-ന്റെ തുടര്‍ച്ചയായിരിക്കുമെന്ന് ഭരണക്കാരും പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ കാലത്തേയും പോലെ അക്കൗണ്ട് തുറക്കാനാകുമെന്ന കാത്തിരിപ്പില്‍ ബി ജെ പി യുണ്ട്. ഡല്‍ഹിയില്‍ വീശിയടിച്ച കാറ്റിന്റെ നേരിയ കുളിരെങ്കിലും അനുഭവപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ കഴിയുന്നവരും കുറവല്ല. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമായിരിക്കും ലോക സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രൂപപ്പെടുകയെന്ന നിരീക്ഷണമാണ് പൊതുവായുളളത്. മറിച്ച് ചിന്തിക്കാന്‍ പ്രേരകമായതൊന്നും യു ഡി എഫ് രാഷ്ട്രീയത്തിലോ
Image
മാറ്റം ആഗ്രഹിക്കുന്നതിനെ കുറ്റം പറയാനാകുമോ മാറ്റമല്ലാത്തതൊക്കെയും മാറണമെന്ന പ്രത്യയ ശാസ്ത്ര വചനം കേട്ടുശീലിച്ചവരാണ് നമ്മളൊക്കെയും. കാലത്തിനൊത്ത മാറ്റം എന്നതിനപ്പുറത്ത് സമ്പൂര്‍ണ്ണമായ വ്യവസ്ഥമാറ്റമെന്നത് സാധ്യമാകാന്‍ തരമില്ലെന്ന് കരുതിയവരായിരുന്നു അധികപേരും. എന്നാല്‍ ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലവും, ആം ആദ്മി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റവും മാറ്റമെന്ന പ്രതിഭാസം സാധ്യമാക്കാന്‍ വലിയ മുന്നൊരുക്കങ്ങളുടെ ആവശ്യമില്ലെന്ന ബോധ്യപ്പെടുത്തലാണ് വരച്ചു കാണിച്ചത്. രാജ്യത്ത് വളര്‍ന്നും പിളര്‍ന്നും ഒട്ടനവധി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവികൊളളാറുണ്ട്. ഇപ്പോഴുമത് അനുസ്യൂതം തുടരുന്നു. സംഘടനയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നവര്‍ക്കിടയിലെ വീതം വെപ്പ് എന്നാതിനപ്പുറത്തേക്ക് പിളര്‍പ്പിന്റെ ഭാഗമായി രൂപപ്പെടുന്ന പുതിയ പ്രസ്ഥാനങ്ങളൊന്നും വളരാറില്ല. നേതൃനിരയിലെ സ്വാര്‍ത്ഥവും അധികാര കേന്ദ്രീകൃതവുമായ ചിന്തകളാണ് പിളര്‍പ്പിന് വഴിവെക്കുന്ന ഒന്നാമത്തെയും അവസാനത്തേയും ഘടകം. മാറ്റമെന്നത് ഒന്നിനെ പിളര്‍ത്തി മറ്റൊന്നുണ്ടാക്കാന്‍ ഘടകമാകാറില്ല എന്നതുകൊണ്ടുതന്നെ സാമൂഹ്യമായ സ്വാധീനം സാധ്യമാക്കാന്‍ ഇവയ്‌ക
Image
മന്‍മോഹന്‍ കരുത്തനാകുന്നത് ആര്‍ക്കുമുന്നില്‍          മൂന്നാമൂഴത്തിനില്ലെന്ന പ്രഖ്യാപനത്തോടെ പത്ത് വര്‍ഷത്തെ രാജ്യഭരണത്തിന് പരിസമാപ്തി കുറിച്ച് മന്‍മോഹന്‍ സിംഗ് പടിയിറക്കത്തിന്റെ തയ്യാറെടുപ്പിലാണ്. താന്‍ അത്ര ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നില്ലെന്ന പ്രഖ്യാപനമാണ് വിടവാങ്ങല്‍ പ്രസംഗമായി വിശേഷിപ്പിക്കാവുന്ന ഇക്കഴിഞ്ഞ 3-ാം തിയ്യതിയിലെ വാര്‍ത്ത സമ്മേളനത്തിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കിയത്. കരുത്തരും ജനപ്രിയരുമായ മുന്‍ഗാമികളെപ്പോലെ താനും കൊളളാവുന്ന ഭരണ കര്‍ത്താവായിരുന്നുവെന്ന് സ്വയം ചിത്രീകരിക്കപ്പെടാനാണ് ഒരു പതിറ്റാണ്ടിനിടെ വിളിച്ചു ചേര്‍ത്ത മൂന്നാമത്തെ വാര്‍ത്ത സമ്മേളനത്തില്‍ മന്‍മോഹന്‍ ശ്രമിച്ചത്. താന്‍ ദുര്‍ബലനല്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ആരുടെ മുന്നിലാണ് കരുത്തനായതെന്ന് കൂടി വിശദമാക്കേണ്ടിയിരുന്നു.  യു പി എ സര്‍ക്കാര്‍ തുടര്‍ ഭരണത്തിന്റെ കാലാവധി പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ അതിന്റെ ജനകീയതക്ക് ലഭിക്കുന്ന മാര്‍ക്കറ്റിന് അനുസരിച്ച് മാത്രമേ സര്‍ക്കാറിന്റെ തലവനായ മന്‍മോഹന്റെ കരുത്ത് തൂക്കിയെടുക്കാനാകൂ. സാമ്പത്തിക വിദഗ്ദന്‍ എന്ന വിശേഷണത്തിന് ലോകത്തിന്റെ അംഗീകാരവും പ്രശംസയു