Posts

Showing posts from August, 2013
Image
കരിങ്കൊടിയും കോലംകത്തിക്കലും പിന്നെ ചീമുട്ടയേറും രാജ്യത്ത് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ രാഷ്ട്രീയ വിപണിയില്‍ മൂല്യത്തകര്‍ച്ചയില്ലാതെ പിടിച്ചു നിന്ന രണ്ടുല്‍പന്നങ്ങളാണ് കറുത്ത തുണിയും ചീഞ്ഞ കോഴിമുട്ടയും. സംസ്ഥാന ഭരണം മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ വികസനവും കരുതലുമായി യു.ഡി.എഫ് സര്‍ക്കാര്‍ അതിവേഗം ബഹുദൂരം പിന്നിട്ടതിന്റെ രേഖപ്പെടുത്തല്‍ കൂടിയായി വേണം കറുത്ത തുണി, കോഴിമുട്ട വിപണികളിലുണ്ടായ കുതിച്ചുചാട്ടത്തെ കാണാന്‍. സംസ്ഥാനത്തൊട്ടാകെ ഇവ രണ്ടിനും ആവശ്യക്കാര്‍ ഓരേ സമയമുണ്ടായതെന്നതാണ് വിപണന രംഗത്തെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രൗഡമായി ആഘോഷിച്ച ശേഷം സംസ്ഥാനത്ത് കാര്യമായ ഭരണമൊന്നും നടന്നിട്ടില്ലെങ്കിലും കറുത്ത തുണിക്കും, ചീഞ്ഞ മുട്ടക്കും ഏറെ ആവശ്യക്കാരെ ഉണ്ടാക്കികൊടുത്തതില്‍ സരിത മാഡത്തോടും കൂട്ടരോടുമുള്ള കൃതജ്ഞത പറഞ്ഞറിയിക്കാനാകാത്തതാണ്. ഭരണ പക്ഷത്തേയും, പ്രതിപക്ഷത്തേയും യുവതുര്‍ക്കികള്‍ ഒരേസമയം പ്രതിഷേധ ജ്വാല തീര്‍ത്ത് റോഡിലിറങ്ങിയ കാലം കൂടിയാണിത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെയും, ഭരണത്തിലിരിക്കുന്ന യുവകേസരികള്‍ സ്
Image
സമരവേദികള്‍ പുതുക്കിപ്പണിയാന്‍ സമയമായി നയപരമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരപ്രക്ഷോഭങ്ങളുടെ വേലിയേറ്റം സാധ്യമാക്കിയ ഇന്നലെകള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന അധ്യായങ്ങളാണ്. പുന്നപ്ര വയലാര്‍ സമരവും, ഒരണ സമരവും, വിമോചന സമരവും, അറബി ഭാഷ സമരവും, മലയോര കാര്‍ഷിക പ്രക്ഷോഭവുമൊക്കെ ജനകീയ മുന്നേറ്റങ്ങളുടെ പട്ടികയില്‍ തിളങ്ങി നല്‍ക്കുന്നവയാണ്. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കേരളം എന്നും വിത്യസ്ത പുലര്‍ത്തിയിരുന്നു. സമരങ്ങള്‍ക്ക് മുന്നില്‍ അണി നിരക്കുന്നവര്‍ക്കുണ്ടായിരുന്ന തീക്ഷ്ണമായ ആത്മാര്‍ത്ഥത പ്രക്ഷോഭ പരിപാടികളെ ലക്ഷ്യത്തിലെത്തിച്ചു. സ്വാര്‍ത്ഥമായ താല്‍പര്യങ്ങള്‍ തൊട്ടു തീണ്ടാതെ നീതിയുക്തമായ അവകാശങ്ങള്‍ സമരങ്ങളുടെ അജണ്ടായയെന്നതാണ് പോരാട്ടങ്ങളെ വിജയ വഴിയിലെത്തിച്ചത്. ജിവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും വരാനിരിക്കുന്ന തലമുറക്കും വേണ്ടിയായിരുന്നു പ്രഖ്യാപിക്കപ്പെട്ട സമരങ്ങള്‍ ഓരോന്നും. രാഷ്ട്രീയ ലാഭങ്ങള്‍ സമരവഴിയില്‍ ഇല്ലാത്തതുകൊണ്ടുതന്നെ ലക്ഷ്യത്തിലേക്കുള്ള ദൈര്‍ഘ്യം അവരെ ഒരു നിലക്കും അലട്ടിയില്ല. നയപരമായ ചട്ടക്കൂട് ഉയര്‍ത്തിപ്പിടിച്ചാണ് സമരഭൂമിയിലേക്ക് പ്രവര്
Image
പ്രസവം അശ്ലീലമോ...? മാതൃത്വത്തിന്റെ ഊഷ്മളത പ്രകടമാക്കപ്പെടുന്ന ഘട്ടമാണ് ഗര്‍ഭകാലം. മാതാവ് എന്ന വൈകാരിക സ്പര്‍ശത്തിന്റെ മാന്ത്രിക അധ്യായം തുറക്കപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. ഗര്‍ഭധാരണത്തിലൂടെ സ്ത്രീയുടെ ശരീര ഘടനയിലും, മാനസികാവസ്ഥയിലുമുണ്ടാക്കുന്ന മാറ്റങ്ങള്‍ ഓരോന്നും മാതൃസ്‌നേഹമായി രൂപാന്തരപ്പെടുന്നു. ഗര്‍ഭാശത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ നേരിടേണ്ടിവരുന്ന തുല്ല്യതയില്ലാത്ത പ്രയാസങ്ങള്‍ വാത്സല്യത്തിന്റെ നിധികുംഭങ്ങളായാണ് മാതാവിന്റെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നത്. ഗര്‍ഭകാലത്തിന് വിരാമമിട്ട് കുഞ്ഞിന് പിറവി നല്‍കുന്ന പ്രസവം വേദനയുടെ തീക്ഷണതയാണ് മാതാവിന് നല്‍കുക. ദുരിതങ്ങള്‍ നിറഞ്ഞ ഗര്‍ഭകാലവും കഠിന വേദനയോടെയുളള പ്രസവവും സ്ത്രീയെന്ന വ്യക്തിത്വത്തിന് മാതൃത്വമെന്ന അനുഗ്രഹീത പട്ടം ചാര്‍ത്തിനല്‍കുന്നു. ഗര്‍ഭാശയത്തില്‍ കുഞ്ഞിന്റെ പിറവിയുടെ ആദ്യഘട്ടത്തില്‍ പ്രസവം വരെയും തുടര്‍ന്നുളള മുലകുടി കാലവും മനുഷ്യശേഷിക്കപ്പുറത്തെ അനിതരമായ ഇടപെടലിന്റെ സ്‌നേഹ സ്പര്‍ശമാണ് പ്രകടമാക്കുന്നത്. ദുരിതങ്ങളെ സ്‌നേഹമായും വേദനയെ വാത്സല്ല്യമായും രൂപാന്തരപ്പെടുത്തുന്ന പ്രകൃയ ഗര്‍ഭകാലവും പ്രസവവും മാത്രമായിരിക
Image
പള്ളികളുടെ നാട്ടിലെ പെരുന്നാള്‍ ചരിത്രമുറങ്ങുന്ന തുറമുഖ നഗരമെന്നും മലബാറിന്റെ മക്കയെന്നും ഖ്യാതിയുള്ള പൊന്നാനി പള്ളികളുടെ സംഗമഭൂമി കൂടിയാണ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്കും അധിനിവേശ വിരുദ്ധ മുന്നേറ്റങ്ങള്‍ക്കും കരുത്ത് പകര്‍ന്ന ഈ മണ്ണില്‍ മുസ്‌ലിം സാംസ്‌കാരികതയുടെ വേറിട്ട മുഖം പള്ളികളുടെ ആധിക്യം പ്രകടമാക്കുന്നു. പൊന്നാനി നഗരസഭ പരിധിയില്‍ 87 മുസ്‌ലിം പള്ളികളുണ്ടെന്നാണ് കണക്ക്. മുസ്‌ലിം ജനസമൂഹം തിങ്ങിപ്പാര്‍ക്കുന്ന കനോലി കനാലിന് പടിഞ്ഞാറ് ഭാഗത്തെ ഒരു കിലോമീറ്റര്‍ പരിധിയില്‍ 19 ജുമാമ സ്ജിദുകളുള്‍പ്പടെ വഖഫ് ചെയ്ത 50 പള്ളികളാണുള്ളത്. ലോകപ്രശസ്ത ചരിത്രകാരന്‍ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ സ്ഥാപിച്ച വലിയ ജുമാമസ്ജിദ് ഇക്കൂട്ടത്തില്‍ പെടും. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള തോട്ടുങ്ങല്‍ പള്ളിയാണ് പൊന്നാനിയിലെ പള്ളികളില്‍ ആദ്യത്തേത്. മീറ്ററുകളുടെ വ്യത്യാസത്തില്‍ പള്ളികള്‍ നിരന്ന് നില്‍ക്കുന്നത് പൊന്നാനിയിലെ മാത്രം കാഴ്ചയായിരിക്കും. റോഡിന് ഇരുവശത്തും രണ്ടു പള്ളികളെന്നതും ഒരു വാര്‍ഡിനകത്ത് ആറ് പള്ളികളുണ്ടെന്നതും മറ്റെവിടെയും കാണാനാകില്ല. മതവിജ്ഞാന രംഗത്ത് പൊന്നാനി സാധ്യമാക്കിയ ഉന്നത നിലവാരത
Image
മാധ്യമ സിന്‍ഡിക്കേറ്റിന് ലക്ഷ്മണ രേഖയോ   സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നതില്‍ വാര്‍ത്താ ചാനലുകള്‍ നിര്‍ണ്ണായകഘടകമാകാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്ന ഘട്ടമാണിത്. മാധ്യമ പ്രവര്‍ത്തനവും വാര്‍ത്താ അവതരണ രീതികളും സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടതും ഈ കാലഘട്ടത്തിലാണ്. വാര്‍ത്തകള്‍ക്ക് ഒരു ദിവസത്തിന്റെ കാത്തിരിപ്പ് വേണ്ടിയിരുന്നിടത്ത് നിന്ന് സംഭവ ബഹുലതകളെ യഥാസമയം പ്രേക്ഷകനിലേക്കെത്തിക്കുന്ന മാധ്യമരംഗത്തെ കുതിച്ചു ചാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. അര ഡസനിലേറെ വാര്‍ത്താ ചാനലുകളാണ് തുറന്നുപിടിച്ച ക്യാമറകളുമായി രാഷ്ട്രീയ കേരളത്തിന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്നത്. സാധാരണക്കാരനെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങള്‍ ഏറെയാണെങ്കിലും ഇവക്ക് മുന്നില്‍ സമയം ചെലവിടാനോ ന്യൂസ് റൂമുകളിലെ മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ചകള്‍ക്കായി ഇത്തരം വിഷയങ്ങള്‍ തെരഞ്ഞെടുക്കാനോ അമിത താല്‍പര്യം വാര്‍ത്താ ചാനലുകള്‍ കാണിക്കാറില്ല. ദൈനംദിന വാര്‍ത്താ പ്രേക്ഷണ ഷെഡ്യൂളുകളില്‍ രാഷ്ട്രീയം മാത്രമാണ് മുഖ്യ ഇനമായി സ്ഥാനം പിടിക്കാറുള്ളത്. പ്രേക്ഷക സമൂഹത്തിന്റെ റേറ്റിംഗ് ചൂടേറിയ