Posts

Showing posts from September, 2015
Image
ഒരുമിച്ചിരിക്കാന്‍ ഇടമൊരുക്കാം പരസ്പരം അകലാനും വെറുക്കാനും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു തന്നെ ആഹ്വാനങ്ങള്‍ മുഴങ്ങുന്ന കാലമാണിത്. ഇതരരെ സംശയത്തോടെ മാത്രം കാണാന്‍ പരിശീലിപ്പിക്കപ്പെടുകയാണ്. കൂടെ കൂട്ടാനാകില്ലെന്ന അയിത്ത വിചാരം മനസ്സുകളെ പറഞ്ഞു പഠിപ്പിക്കുന്നു. മനുഷ്യനെന്ന വിചാരത്തിനപ്പുറം ഏതോ ക്ഷുദ്രജീവിയോടൊന്ന പോലെ അന്യസമുദായക്കാരനോട് പെരുമാറാന്‍ നിരന്തര അശരീരികള്‍ പുറത്തുവരുന്നു. വിദ്വേഷത്തിന്റെ വിഷം കുത്തിവെക്കപ്പെട്ടവര്‍ സാഹോദര്യത്തിന്റെ ഇടങ്ങളെ കുത്തിക്കീറാന്‍ ഒരുമ്പിട്ടിറങ്ങിയ പുതിയ കാലത്ത് ഒരുമിച്ചിരിക്കാനുള്ള ഇടങ്ങളൊരുക്കി പ്രതിരോധനത്തിന്റെ സ്‌നേഹവേലികളൊരുക്കാന്‍ സമയമായിരിക്കുന്നു. മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്‍തിരിവിന്റെ ആഹ്വാനങ്ങള്‍ ഇത്രമേല്‍ ശക്തിപ്പെട്ട കാലം മുമ്പുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഘങ്ങളുടെ നിരര്‍ത്ഥകമായ മുറവിളികളായി കേട്ടുതള്ളിയിരുന്നവ ഔദ്യോഗിക സ്വഭാവത്തോടെ ആവര്‍ത്തിക്കപ്പെടുകയാണ്. അകല്‍ച്ചയുടെ വഴിയില്‍ കെട്ടി ഉയര്‍ത്തുന്ന ചുമരുകളെ ദുര്‍ബലപ്പെടുത്താന്‍ സ്‌നേഹമനസ്സുകളുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ സാധ്യമാകും. ഊഹത്തിന്റെയും കേട്
Image
മൂന്നാര്‍ സമരം  പറഞ്ഞു തരുന്നത് ശമ്പളവും ബോണസും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്നാറിലെ തേയില തോട്ടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ ഒമ്പത് ദിവസങ്ങളിലായി നടത്തി വന്ന സമരം വലിയ പാഠങ്ങളാണ് കേരളീയ പൊതു സമൂഹത്തിനു മുന്നില്‍ വെക്കുന്നത്. ഏതെങ്കിലുമൊരു കൊടിയുടെ നേതൃത്വമോ, ട്രേഡ് യൂണിയനുകളുടെ പിന്തുണയോ ഇല്ലാതെ നടന്ന അവകാശ സമര പോരാട്ടമായിരുന്നു മൂന്നാര്‍ സമരം. കേരളത്തില്‍ അടുത്ത കാലത്ത് നടന്ന സമരപോരാട്ടങ്ങളില്‍ വിജയം സാധ്യമാക്കിയ മുന്നേറ്റം കൂടിയാണിത്. എല്ലാ മുന്നൊരുക്കങ്ങളോടെയും, കരുത്തുറ്റ നേതാക്കളുടെ പുന്‍ബലത്തിലും നടക്കുന്ന സമര പരിപാടികള്‍ ലക്ഷ്യം കാണാതെ അവസാനിപ്പിക്കുകയോ, പാതിവഴിയില്‍ പിരിച്ചുവിടുകയോ ചെയ്യുന്നിടത്താണ് പെണ്‍സാന്നിദ്ധ്യത്തിന്റെ കരുത്തില്‍ നടന്ന മൂന്നാര്‍ സമര വിജയം വിത്യസ്തമാകുന്നത്. ട്രേഡ് യൂണിയനുകള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും കരുത്തുറ്റ വേരോട്ടമുള്ള ഭൂപ്രദേശമാണ് മൂന്നാര്‍. എന്നിട്ടും തൊഴിലാളികള്‍ എന്തുകൊണ്ട് ഇവരുടെ പിന്തുണ തേടാതെ സമരരംഗത്തിറങ്ങിയെന്നതാണ് പ്രധാനകാര്യം. ആയിരക്കണക്കിന് സ്ത്രീകള്‍ യാതൊരു ആഹ്വാനവുമില്ലാതെ തങ്ങള്‍ക്ക് അനിവാര്യമായി
Image
                    ബിഗ് സല്യൂട്ട് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ടി വി അനുപമ ഐ എ എസ്സുമായി ബന്ധപ്പെട്ട് പൊന്നാനിയിലിരുന്ന് കുറിപ്പെഴുതുമ്പോള്‍ ഏറെ അഭിമാനവും അതിലുപരി വലിയ പ്രചോദനവുമാണ് ഉള്ളില്‍ നിറയുന്നത്. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയില്‍ ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അനുപമ മലയാളിയുടെ ഭക്ഷ്യ സുരക്ഷക്കായി ഒറ്റയാള്‍ പോരാട്ടത്തിലാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രാജ്യത്തെ നാലാം റാങ്കുകാരിയായി മാറഞ്ചേരിയിലെ തറവാട്ടു വീട്ടിലെത്തിയ അനുപമ തന്റെ ദൗത്യമെന്തെന്ന് അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു. ഐ എ എസ് എന്നതിനെ അലങ്കാരമായി എടുത്തണിയാനോ, അഹങ്കാരമായി കൊണ്ടു നടക്കാനോ തന്നെ കിട്ടില്ലെന്നു വ്യക്തമാക്കിയ അനുപമ സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള വഴിയായാണ് സിവില്‍ സര്‍വ്വീസ് ലബ്ധിയെ കാണുന്നതെന്ന് വിശദീകരിച്ചിരുന്നു. സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സിവില്‍ സര്‍വ്വീസിനേക്കാള്‍ അനുയോജ്യമായ മറ്റൊന്നില്ലെന്നതായിരുന്നു അനുപമയുടെ നിരീക്ഷണം. സബ്കളക്ടറായുള്ള ആദ്യ നിയമനത്തിനുശേഷം ഭക്ഷ്യസുരക്ഷ കമ്മീഷണറായി നിയമിതയായതു മുതല്‍ തന്റെ അധികാര പരിധിയെ സാധാരണ ജനത്തിന്റെ ക്ഷേമത്തിനായി എങ്ങിനെ പ്രയോജ