Posts

Showing posts from June, 2012
Image
മുസ്ലിം സമൂഹമേ; ഇസ്ലാമിക സ്പെയിനിനെ വായിക്കൂ… ഉത്തമ സമുദായമെന്നാണ് മുസ്ലിം സമൂഹത്തെ കുറിച്ചുളള വിശുദ്ധ ഖുര്‍ആനിന്റെ അഭിസംബോധന.  മനുഷ്യര്‍ക്കിടയില്‍ ന• കല്‍പ്പിക്കുവാനും, തി• വിരോധിക്കുവാനും കെല്‍പ്പുളള ജനവിഭാഗമെന്ന നിലയിലാണ് മുസ്ലിം സമൂഹത്തെ ഇത്തരമൊരു വിശേഷണത്തിന്റെ ഭാഗമാക്കിയത്.  വിശുദ്ധ ഖുര്‍ആനിന്റെ വക്താക്കളാകുമ്പോള്‍ ജീവിതത്തിന്റെ സകല മേഖലകളിലും സംസ്കരണം സാധ്യമാകുമെന്നതും ഉത്തമ സമുദായമെന്ന വിശേഷണത്തിന് കരുത്ത് പകര്‍ന്നിരുന്നു.  പ്രവാചകന്‍ മുഹമ്മദ് നബി സംസ്കരിച്ചെടുത്ത മക്കയിലേയും, മദീനയിലേയും ജനവിഭാഗവും, തുടര്‍ന്നുളള മൂന്ന് നൂറ്റാണ്ടുകള്‍ വരേയും മുസ്ലിം സമൂഹത്തിന്റെ ഉത്തമ സമുദായമെന്ന വിശേഷപട്ടം തെളിമ മങ്ങാതെ നിലനിന്നുവെന്നത് ചരിത്ര സാക്ഷ്യമാണ്. സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക, രാഷ്ട്രീയ മേഖലകളില്‍ മുസ്ലിം സമൂഹത്തിന്റെ ഔന്നിത്യം ഇക്കാലയളവില്‍ ലോകം ദര്‍ഷിച്ചതുമാണ്.  എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിടാന്‍ തുടങ്ങിയതോടെ ഈ ഔന്നിത്യം കാലയവനികക്ക് പിന്നിലേക്ക് മാഞ്ഞുതുടങ്ങി. എന്തിനും, ഏതിനും ലോകം ആശ്രയിച്ചിരുന്ന ഈ സമൂഹം ഒന്നിനും കൊളളാത്തവരെന്ന വിശേഷണത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നതി
Image
ഇനിയൊരൂ രാഷ്ട്രീയ കൊലപാതകത്തിന് കേരളത്തില്‍ ഇടമുണ്ടോ?    അടിക്കാനും, തിരിച്ചടിക്കാനും കെല്‍പ്പുളളവരൊക്കെ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകള്‍ നടത്തിയിട്ടുണ്ടെന്ന് അവരുടെ തന്നെ സത്യസാക്ഷ്യമാണ്. സ്വന്തമായി രക്തസാക്ഷിയില്ലാത്ത പാര്‍ട്ടികള്‍ കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ ഇടം പിടിക്കാത്തവരുമാണ്. ശാശ്വത സമാധാനത്തിന് വേണ്ടിയുളള സമാധാന ലംഘനമെന്നതാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിസ്ഥാന സിദ്ധാന്തം. പാര്‍ട്ടികളുടെ വലിപ്പത്തിനനുസരിച്ച് വേട്ടക്കാരുടെയും ഇരകളുടെയും എണ്ണത്തില്‍ വിത്യാസ മുണ്ടാകാമെങ്കില്‍ കൊലപാതക രാഷ്ട്രീയമെന്ന കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്ന് തന്നെ പറയാം. പട്ടിക തയ്യാറാക്കി കൊന്നു തളളിയവര്‍, അഹിംസയുടെ മാര്‍ഗ്ഗം വഴിയില്‍ ഉപേക്ഷിച്ചവര്‍, ആത്മ സംയംമനത്തിന്റേയും, മാനവ ശാന്തിയുടെയും വക്താക്കള്‍ വരെ കൊലപാതക രാഷ്ട്രീയത്തിന്റെ ഗുണദോശങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. റവല്ല്യൂഷണറി മാര്‍ക്കിസ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ദാരുണ അന്ത്യം കൊലപാതക രാഷ്ട്രീയത്തിന്റെ നീണ്ടു നിവര്‍ന്ന പട്ടികയില്‍ ഒടുവിലത്തേതാകണമെന്നു തന്നെയാണ് ജനാധിപത്യ കേരളത്തിന്റെ അഭിലാഷം. ടി.പി ചന്ദ്രശേഖരന്റെ കൊലപാത