Posts

Showing posts from May, 2012
Image
വി.എസ്സിനെ അതിജയിക്കാന്‍ സി.പി.എമ്മിനാകാത്തതെന്ത്. സി.പി.എമ്മിന്റെ സംഘടന ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്ന് പോയികൊണ്ടിരിക്കുന്നത്. ലെനിനിസ്റ് സംഘടന രീതി പിന്തുടരുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ പാര്‍ട്ടി അച്ചടക്കത്തിനാണ് അതിന്റെ ആവിര്‍ഭാവ കാലം മുതല്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത്. അച്ചടക്കം ലംഘിക്കുന്നവര്‍ എത്ര വലിയ കൊലകൊമ്പനാണെങ്കിലും പാര്‍ട്ടിക്ക് പുറത്തേക്ക് വഴി തുറക്കുന്ന രീതിയായിരുന്നു തുടര്‍ന്നു പോന്നിരുന്നത്. ഇങ്ങിനെ സി.പി.എം കയ്യൊഴിഞ്ഞവര്‍ ഒന്നുമല്ലാതായി മാറുകയും, പാര്‍ട്ടി അജയ്യമായി പ്രവര്‍ത്തന പഥത്തില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ചരിത്രം പരിശോധിച്ചാല്‍ കാണാനാവുക. ആരേയും പാര്‍ട്ടിയോളമോ, പാര്‍ട്ടിക്കപ്പുറമോ വളരാന്‍ സാഹചര്യം ഒരുക്കിയിരുന്നില്ലയെന്നതാണ് വ്യക്തികള്‍ ഉണ്ടാക്കിയിരുന്ന വെല്ലുവിളികളെ നിഷ്പ്രയാസം അതിജയിച്ചുകയറാന്‍ സി.പി.എമ്മിന് ചാലക ശക്തിയായത്. പൊതു സമൂഹത്തിന്റെ മനസ്സിനൊപ്പം നിന്ന് പാര്‍ട്ടി പരിപാടികള്‍ക്ക് രൂപം നല്‍കാനായെന്നതാണ് ജനകീയതയില്‍ സി.പി.എമ്മിനെ ബഹുദൂരം മുന്നിലെത്തിച്ചത്. ഇ.എം.എസ്സും, എ.കെ.ജിയും,നായനാരും നേ
Image
കേരള-വിമോചന യാത്ര : ഒരു തിരിഞ്ഞുനോട്ടം രാഷ്ട്രീയ നേതാക്കളുടെ യാത്രകള്‍ കണ്ടുമടുത്ത മലയാള കരക്ക് വേറിട്ട അനുഭവം പകര്‍ന്നുകൊണ്ടാണ് മുസ്ളിയാക്ക•ാരുടെ യാത്രകള്‍ അനന്തപുരിയില്‍ സമാപിച്ചിരിക്കുന്നത്. മുസ്ളിം സമുദായത്തിലെ രണ്ട് പ്രബല സംഘടനകള്‍ മാനവികതയെ ഉണര്‍ത്തിയും ആത്മീയ വാണിഭത്തിനെതിരെ ജിഹാദ് പ്രഖ്യാപിച്ചുമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകളെ കടത്തിവെട്ടുന്ന തരത്തില്‍ പിന്നിട്ട വഴിത്താരകളെ കോരിത്തരിപ്പിച്ച് കടന്നു പോയത്. കാസര്‍ക്കോട്ട് നിന്നും മംഗലാപുരത്തു നിന്നുമായി ആരംഭിച്ച യാത്രകള്‍ തിരുവനന്തപുരത്ത് പെയ്തിറങ്ങിയപ്പോള്‍ മുന്നില്‍ വെച്ച പ്രമേയങ്ങളെ അര്‍ത്ഥകമാക്കാന്‍ നേതൃനിരയിലുണ്ടായിരുന്ന പണ്ഡിത ശ്രേഷ്ഠര്‍ക്കായോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം. മാസങ്ങള്‍ നീണ്ട മനുഷ്യ പ്രയത്നവും, കോടികള്‍ വാരി വിതറിയ പ്രചരണ കോലാഹലവും, ധൂര്‍ത്തിന്റേയും പൊങ്ങച്ചത്തിന്റേയും സ്വീകരണ മാമങ്കങ്ങള്‍ക്കുമൊടുവില്‍ മാനവികതയും തെളിമയാര്‍ന്ന ആത്മീയതയും തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്കെങ്കിലും സ്വായത്തമാക്കാനായോ എന്നതാണ് യാത്രയുടെ പരിണിത ഫലമെന്നോണം ചര്‍ച്ചയാവേണ്ടത്. സ്വന്തം സമുദായത്തില്‍ പെട്ടവര്‍ മറ്റു സംഘടനയുടെ ഭാഗമായി