Posts

Showing posts from June, 2015
Image
തീരവാസികള്‍ മനുഷ്യരല്ലെ... 'ഞങ്ങടെ ദുരിതം കാണാത്തോരോട് പടച്ചോന്‍ പൊറുക്കൂല' എന്ന് പൊന്നാനി തീരദേശത്തെ കടലെടുത്ത വീടിനു മുന്നിലിരുന്നു ആയിശുമ്മ എന്ന വൃദ്ധ നിറകണ്ണുകളോടെ പറഞ്ഞത് ഭരണകൂടത്തോടും, ഉദ്യോഗസ്ഥ വര്‍ഗ്ഗത്തോടുമുള്ള ഉഗ്രശേഷിയുള്ള പ്രതിഷേധം കണക്കെയായായിരുന്നു. നേരം ഇരുട്ടി വെളുക്കുമ്പോഴേക്ക് ജീവിത സമ്പാദ്യം മുഴുവന്‍ കടല്‍ കവര്‍ന്നെടുക്കുന്ന സ്ഥിതി കാലങ്ങളായി നേരിടുന്നവരാണ് തീരദേശ വാസികള്‍. ആദിവാസികളെ പോലെ അവഗണനയും ചൂഷണവും നേരിടാന്‍ മാത്രം വിധിക്കപ്പെട്ട തീരദേശത്തെ മനുഷ്യക്കോലങ്ങള്‍ വോട്ട് ബാങ്കെന്ന പരിഗണനക്കപ്പുറത്തേക്ക് ഇനിയും ഇടം പിടിച്ചിട്ടില്ല. വര്‍ഷത്തിന്റെ പകുതിയും ദുരിതം നേരിടേണ്ടവരായി ഇവര്‍ മാറ്റപ്പെട്ടിട്ടും ശാശ്വത പരിഹാരമാര്‍ഗ്ഗങ്ങള്‍ തീരത്തേക്ക് കടല്‍കടന്നെത്തുന്നില്ല. തിരമാലകളില്‍ നിന്ന് തീരത്തെ സംക്ഷിക്കാന്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കപ്പെടാതിരുന്നതാണ് മുഴുവന്‍ കഷ്ടതകള്‍ക്കും വഴിവെച്ചത്. മഴ തുടങ്ങി അവസാനിക്കുന്നതുവരെ കടലാക്രമണത്തിന്റെ രൂക്ഷത അനുഭവിക്കേണ്ടി വരുന്നതിനാല്‍ ഓരോ വര്‍ഷവും ഭവനരഹിതരാക്കപ്പെടുന്നവര്‍ നിരവധിയാണ്. കടലോരത്തെ ഇപ്പോഴത്തെ താമസക്
Image
വായനയുടെ പ്രായം വായന മരിക്കുന്നുവെന്നാണ് പുതിയ കാലഘട്ടത്തെ അഭിസംബോധന ചെയ്യുന്നവര്‍ പൊതുവെ പറയാറുള്ളത്. സമൂഹമെന്ന ഘടനയോളം പ്രായമുള്ള വായന മരിക്കാറായെങ്കില്‍ സമൂഹം മരിക്കാറായെന്നാണോ  കരുതേണ്ടത്. മനുഷ്യ സമൂഹവും വായനയും തമ്മില്‍ പ്രായത്തിന്റെ ഘടനയില്‍ മാത്രമല്ല; ജനിതക വിശേഷത്തില്‍ വരെ ചേര്‍ന്നു നില്‍ക്കുന്നുവെന്നത് പോയ കാലങ്ങളെ പഠിക്കുന്നവര്‍ക്ക് കാണാന്‍ കഴിയും. കാലങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വേദഗ്രന്ഥങ്ങള്‍ സമൂഹങ്ങള്‍ക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ടത് വായിക്കപ്പെടാനായിരുന്നു. മനുഷ്യനെന്ന കേന്ദ്രബിന്ദുവിനെ അടിസ്ഥാനമാക്കി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങള്‍ വായനക്കു നല്‍കിയ പ്രാധാന്യം മനുഷ്യനും വായനയും തമ്മിലുള്ള ജനിതകമായ ബന്ധത്തിലേക്കുള്ള  സൂചകമായിരുന്നു. മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ വായനക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് പഠിപ്പിക്കുന്നതില്‍ മുഴുവന്‍ വേദഗ്രന്ഥങ്ങളും സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തി. അവസാന വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ ആദ്യ വാചകമായി അവതരിച്ചത് വായിക്കുക (ഇഖ്‌റാഅ്) എന്ന പ്രഖ്യാപനമായിരുന്നു. കരുത്തുറ്റ വായന മനുഷ്യന്റെ സാമൂഹ്യ ഘടനയേയും, ബോധത്തേയും ക്രമ