Posts

Showing posts from August, 2015
Image
മനസ്സ് നന്നാവട്ടെ ക്യാമ്പസുകളിലെ കൗമാരക്കാര്‍ക്കിടയില്‍ സാമൂഹ്യ പ്രതിബന്ധത വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീമി(എന്‍ എസ് എസ്)ന്റെ  പ്രാര്‍ത്ഥന ഗീതത്തിലെ ആദ്യവരി തുടങ്ങുന്നത് മനസ്സു നന്നാവട്ടെ എന്നതിലാണ്. മനുഷ്യനെന്ന പൊതുബോധത്തെ കെട്ടുപാടുകളില്ലാതെ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്നതാണ് തുടര്‍ന്നുള്ള ഓരോ വരികളും. പരസ്പരം അകലാന്‍ വഴികള്‍ തേടുന്ന സമകാലിക ലോകത്ത് മനസ്സു നന്നാവട്ടെയെന്ന പ്രഖ്യാപനത്തിന്റെ പ്രസക്തി ഏറിവരികയാണ്. വളര്‍ന്നുവരുന്ന തലമുറക്കുമുന്നില്‍ മനുഷ്യനെന്ന സാമൂഹ്യതയുടെ അനിവാര്യത പൂര്‍ണ്ണ പരിശുദ്ധിയോടെ തുറന്നുവെക്കാന്‍ സാധിക്കേണ്ടതുണ്ട്. ഞാനെന്ന സ്വാര്‍ത്ഥതതയില്‍ നിന്ന് നമ്മളെന്ന വിശാലതയിലേക്ക് നടന്നു തുടങ്ങാന്‍ ഇനിയും സമയം കളയാനാകില്ല. സാമൂഹ്യ ജീവിയെന്ന അലങ്കാരം മനുഷ്യന് നഷ്ടമാകുന്നിടത്ത് പകരക്കാരനാകുന്നത് മൃഗീയതയാണ.് ഞാന്‍, എന്റെ, എനിക്ക് എന്നതില്‍ നിന്ന് ഞങ്ങള്‍, ഞങ്ങളുടെ, ഞങ്ങള്‍ക്ക് എന്നതിലേക്ക് മാറാന്‍ മനസ്സിനെ കെട്ടഴിച്ചുവിട്ടെ തീരൂ. കൂടെ ചിരിക്കാനും ഒപ്പം കരയാനും ഒരേയാളുകള്‍ ഉണ്ടാകുന്നിടത്ത് പവിത്രമായ സൗഹൃദം രൂപപ്പെടുമെന്നാണ്
Image
നമുക്ക് ഉള്ളുതുറന്ന് സ്‌നേഹിക്കാം മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവിന്റെ മതില്‍ ബലപ്പെട്ടുവരുന്ന കാലമാണിത്. വിത്യസ്തകളുടെ പേരില്‍ മനുഷ്യനെ  പലതായി കാണുന്ന പ്രവണത കൂടിവരികയാണ്. എങ്ങിനെ പരസ്പരം അകലാം എന്നതിനെ കുറിച്ചുള്ള ചിന്തയും വിചാരവുമാണ് നിറഞ്ഞു നില്‍ക്കുന്നത്. സ്‌നേഹവും ഇഷ്ടവും വിഭജിക്കപ്പെടുകയും വൈകാരിതയെ വിവേകത്തിന്റെ സ്ഥാനത്ത് കുടിയിരുത്തപ്പെടുകയും ചെയ്തിക്കുന്നു. മനുഷ്യനെന്ന പൊതു ബോധത്തിനുപകരം ജാതിയും മതവും പരസ്പരം അടുക്കാനും അകലാനുമുള്ള അളവുകോലായി മാറ്റപ്പെട്ടിരിക്കുന്നു. കൂടെയുള്ളവരെ ഉള്ളുതുറന്ന് ചേര്‍ത്തുപിടിക്കാന്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടേണ്ടുന്ന സ്ഥിതി വന്നെത്തിയിട്ടുണ്ട്. കോടാനുകോടി ജീവജാലങ്ങളില്‍ നിന്ന് മനുഷ്യ വര്‍ഗ്ഗത്തെ വ്യത്യസ്തമാക്കുന്ന വിവേകത്തിലൂന്നിയ സ്വനേഹത്തെ വെട്ടി മുറിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നവരുടെ ലോകത്ത് മനുഷ്യത്വത്തിന്റെ തുരുത്തുകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. മനുഷ്യനെ നന്മയും സ്‌നേഹവുമായി പരിചയപ്പെടുത്തുന്ന മതത്തിന്റെ സൗന്ദര്യത്തെയാണ് വേര്‍ത്തിരിവിന്റെ മതില്‍ക്കെട്ടിന് കരുത്തുപകരാന്‍ ദുരുപയോഗം ചെയ്യുന്നതെന്നത് തെളിച്ചമുള്ള വിരോധാഭാസം. അതിസങ
Image
കപ്പല്‍ അടുക്കുന്നതും കാത്ത് പത്തേമാരികളുടെ നാട് കാത്തിരിക്കാന്‍ തുടങ്ങുകയാണ്; ചരക്കുമായെത്തുന്ന കപ്പലുകളെ. തുറമുഖ നഗരമെന്ന ഖ്യാതി സ്ഥാനപ്പേരായി കൊണ്ടുനടക്കാന്‍ ഈനാടിന് ഇനിയുമാകില്ല. കപ്പലും, കണ്ടയ്‌നറും ഇടതടവില്ലാതെ വന്നു പോകുന്ന യഥാര്‍ത്ഥ തുറമുഖത്തിന്റെ കാഴ്ചയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് ഇവിടത്തുകാര്‍. കാര്‍ഗോ പോര്‍ടെന്നത് ഈ നാടിന്റെ സ്വപ്‌നം മാത്രമല്ല. ഇടക്കെവിടെയോ കളഞ്ഞു പോയ അസ്ഥിത്വത്തിലേക്കുള്ള തിരിച്ചു നടത്തമാണ്. പൊന്നാനിയെന്ന പേര് സമ്പൂര്‍ണ്ണമാകുന്നത് തുറമുഖ നഗരമെന്നത് ചേര്‍ത്തുവെക്കുമ്പോള്‍ മാത്രമാണ്. നൂറ്റാണ്ടുകളോളം പൊന്നാനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത് പ്രകൃതി കനിഞ്ഞരുളിയ തുറമുഖമെന്ന നിലയിലാണ്. അധിനിവേശത്തിന്റെ ഭാഗമായെത്തിയ പോര്‍ച്ചുഗീസുകാരനും, ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ഈനാടിനെ ഏറെ ഇഷ്ടമായത് മൊഞ്ചുള്ള തുറമുഖത്തിന്റെ വിശാലതയിലായിരുന്നു. കടലും, കായലും, പുഴയും, കനാലും ചുറ്റപ്പെട്ട പൊന്നാനിക്ക് തുറമുഖ പട്ടണമെന്നതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പേരുണ്ടാകില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ പത്തേമാരികള്‍ കൊണ്ട് സമൃദ്ധമായിരുന്നു പൊന്നാനിയുടെ കടലും, പുഴയും. വല്ലപ്പോഴും വന്നുപോയിരുന