Posts

Showing posts from October, 2011
Image
വില്‍ക്കാനുണ്ട് അന്ധവിശ്വാസങ്ങള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണാണ് കേരളത്തിന്റേത്. എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും ഇത്തരം പ്രസാഥാനങ്ങളുടെ മുന്നേറ്റം സാധ്യമായിട്ടുണ്ട്. മലയാളിയുടെ ഉദ്ബുദ്ധതക്ക് പ്രധാന കാരണവും ഇതുതന്നെ. അന്ധവിശ്വാസങ്ങളുടേയും ഉച്ചനീചത്തങ്ങളുടേയും കൂത്തരങ്ങായിരുന്ന നമ്മുടയീ കൊച്ചു സംസ്ഥാനത്തെ സാംസ്കാരികതയുടെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തിക്കുന്നതില്‍ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പങ്ക് വില കുറച്ച് കാണാനാവില്ല. മലയാളക്കര അന്ധവിശ്വാസ മുക്തമാണെന്ന് അവകാശപ്പെടാനാകില്ലെങ്കിലും വലിയൊരളവുവരെ ചൂഷണ രഹിത മത വിശ്വാസം പ്രാവര്‍ത്തികമാകുന്നതില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് സാധ്യമായത് ചെയ്യാനായിട്ടുണ്ട്. അന്തര്‍ദേശീയ നിലവാരത്തിലുള്ള മനുഷ്യദൈവങ്ങുളുടേയും, ഭര്‍ഗ്ഗകളുടേയും, വാഴ്ത്തപ്പെട്ടവരുടെ പുണ്യകേന്ദ്രങ്ങളുടേയും സാന്നിദ്ധ്യം നിലനിറുത്തിക്കൊണ്ട് തന്നെയായിരുന്നു വിത്യസ്ത മതവിഭാഗങ്ങളിലെ പരിഷ്കരണ മുന്നേറ്റങ്ങള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ സാധ്യമാക്കിയത്. സ്വയം മാറ്റത്തിന് വിധേയമാകാത്തിടത്തോളം കാലം ഒരു സമൂഹത്തേയും പരിവര്‍ത്തിപ്പിക്കില്ലെന്ന ദൈവിക വാക്യം നവോത്ഥാന സംരംഭങ്ങള്‍ക്ക് പ്രചോദനമ
Image
താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം പോലെ.........     യുവാക്കള്‍ അരാഷ്ട്രീയവാദത്തിലേക്ക് വഴിമാറുന്നു, പൊതുതെരഞ്ഞെടുപ്പുകളില്‍ പോലും നഗരങ്ങളിലെ യുവാക്കള്‍ വോട്ട് ചെയ്യാന്‍ തയ്യാറാകുന്നില്ല, രാഷ്ട്രീയ പാര്‍ട്ടികളോടും നേതൃത്വത്തോടുമുള്ള അതൃപ്തി പുതിയതലമുറയ്ക്കിടയില്‍ കൂടിവരുന്നു, ഭരണകൂടത്തെ വിമര്‍ശനാത്മകമായി നോക്കിക്കാണാനാണ് അവര്‍ താത്പര്യപ്പെടുന്നത്...... രാജ്യം നേരിടുന്ന പ്രതിസന്ധികളെ വിലയിരുത്തി രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാരണങ്ങളുടെ പട്ടികയിലെ ചിലതാണിത്. നേതാക്കള്‍ക്ക് ജയ് വിളിക്കാനും, പ്രകടനങ്ങളില്‍ നില്‍ക്കാനും, സമരമുഖങ്ങളില്‍ നെഞ്ചുവിരിക്കാനും പഴയപോലെ ആളെ കിട്ടുന്നില്ലെന്ന ബോധം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. ജനസംഖ്യയില്‍ പൊടുന്നനെ കുറവുണ്ടായതല്ല ഇതിന് കാരണമെന്ന് അവര്‍ക്ക് തന്നെ അറിയാം. തങ്ങളുടെ കൊള്ളരുതായ്മ മാത്രമാണ് ഈ കൊഴിഞ്ഞുപോക്കിനും, രാംലീല മൈതാനങ്ങള്‍ക്ക് സമാനമായ വേദികളിലെ ജനബാഹുല്യത്തിനും ഇടയാക്കുന്നതെന്ന ബോധ്യവും ഇവര്‍ക്കുണ്ട്. അരാഷ്ട്രീയവാദം രാജ്യത്തിന് ആപത്താണെന്ന് ആത്മാര്‍ത്ഥതയോടെ പറയാന്‍ മനസ്സ് കാണിക്കുന്ന രാഷ്ട്രീയ നേതൃത്വം താങ്കളുടെ ചെയ്ത