Posts

Showing posts from January, 2015
Image
ബ്ലാക്ക് മെയിലുകാര്‍ വാഴും രാഷ്ട്രീയം                  സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതും നയിക്കുന്നതും ആരെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാവുന്ന മറുപടി ബ്ലാക്ക് മെയിലുകാര്‍ എന്നാണ്. ഇതുവരെ പൊട്ടിയ ബോംബുകളൊക്കെ സാമ്പിളുകളാണെന്ന് പറഞ്ഞുവെക്കുന്ന ഇക്കൂട്ടര്‍ പൊട്ടാനുള്ളത് മുഴുവന്‍ പൊട്ടിയാല്‍ മലയാളിക്ക് താങ്ങാനാകില്ലെന്ന മുന്നറിയിപ്പുകൂടി നല്‍കുന്നുണ്ട്. തുറന്ന പുസ്തകം കണക്കെ സുതാര്യ മാകേണ്ട പൊതു പ്രവര്‍ത്തന മേഖല നിഗൂഢതകളുടെ കൂടാരമാണെന്ന യാഥാര്‍ത്ഥ്യമാണ് അര്‍ദ്ധ നന്ഗനമായ പല വെളിപ്പെടുത്തലുകളിലൂടേയും പുറത്ത് വരുന്നത്. ഉദ്ബുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് പേരിട്ടു വിളിച്ച കേരളത്തിലെ പൊതു പ്രവര്‍ത്തന രംഗം ചാണകകുഴിയേക്കാള്‍ മലീമസമായി മാറുന്നുവെന്നതാണ് പുതിയ രീഷ്ട്രീയ വര്‍ത്തമാനം. വെളിപ്പെടുത്തലുകളുടെ പരമ്പര തുടരുമെന്നുറപ്പുള്ളതുകൊണ്ടു തന്നെ കേട്ടാല്‍ അറക്കുന്ന വിശേഷങ്ങളായിരിക്കും പുറത്തുവരാനുണ്ടാകുക. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവോ, മിത്രമോ ഇല്ലെന്നതിനാല്‍ ഇന്നലെ നടത്തിയ കൂട്ടുകൃഷിയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാന്‍ ആരും മടികാണിക്കില്ല. മുന്നണി സമവാക്യങ്ങള
Image
ചങ്ങലക്കെട്ടില്‍ നിന്ന് ജീവിതത്തിന്റെ മധുരത്തിലേക്ക്     ഇതൊരു കഥയല്ല; കേട്ടുകേള്‍വിയുമല്ല. കണ്‍മുന്നിലുണ്ടായ വിപ്ലവമാണ്. ചങ്ങലക്കെട്ടില്‍ തളച്ചിടപ്പെട്ട മുഴുഭ്രാന്തില്‍ നിന്ന് ജീവിതത്തിന്റെ മധുരത്തിലേക്ക് നടന്നുകയറിയ ഒരു മനുഷ്യന്റെ നേരനുഭവം. ചരിത്രം വഴിമാറും ചിലര്‍ വരുമ്പോഴെന്ന പോലെയായിരുന്നു അയാള്‍ക്ക് പൊന്നാനി പാലിയേറ്റീവ് ക്ലിനിക്കിലെ ഡോക്ടറും വളണ്ടിയര്‍മാരും പുതുപൊന്നാനി തീരത്തെ തന്റെ വീട്ടിലെത്തിയപ്പോള്‍. ജനാലിലെ ഇരുമ്പഴിയിലും കട്ടിലിന്റെ കാലിലും ബന്ധിച്ച ചങ്ങലയില്‍ നിന്ന് സാധാരണ മനുഷ്യനിലേക്കുള്ള ദൂരത്തെകുറിച്ച് ഓര്‍ത്തെടുക്കുമ്പോള്‍ തനിക്കുണ്ടായ മാറ്റത്തെ അവിശ്വസനീയമെന്നും വിസ്മയകരമെന്നും പറയാനെ അയാള്‍ക്കാവൂ. എന്നാല്‍ രണ്ട് വര്‍ഷം മുമ്പത്തെ ഒരു പകല്‍ വീട്ടിലേക്കെത്തിയ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കിത് വിസ്മയമല്ല. കൂട്ടായ്മയിലൂടെയുള്ള ചികിത്സയുടേയും പരിചരണത്തിന്റേയും അനന്തഫലമാണ്. മാനസിക രോഗി തന്റെ പിരിമുറുക്കത്തില്‍ നിന്ന് പൂര്‍ണ്ണ മോചിതനായി സാധാരണ മനുഷ്യനിലേക്കെത്തിയാലും സമൂഹം പഴയ അവസ്ഥയിലെ കാണാന്‍ തയ്യാറാകൂ എന്നതിനാല്‍ പേരും വിലാസവും പരസ്യപ്പെടുത്താതെ ഇയാളുടെ ജീവിതത്തില