Posts

Showing posts from October, 2012
Image
യിവോന്‍ റിഡ്ലിയും, മലാല യൂസുഫും - സമീപന വ്യതിയാനത്തിന്റെ ദ്വിമുഖങ്ങള്‍  സെപ്തംബര്‍ 11 ലെ ഭീകരാക്രമണം നടക്കുന്ന ഘട്ടത്തില്‍ അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ സൈന്യത്തിന്റെ പിടിയിലായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയാണ് യിവോന്‍ റിഡ്ലി . തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം ഇസ്ലാം സ്വീകരിച്ചതോടെയാണ് ഇവര്‍ ലോകത്തിന് പരിചിതയായി മാറിയത്. മാത്രമല്ല തടവറയിലെ ജീവിതത്തില്‍ താലിബാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ മാന്യമായ പെരുമാറ്റവും സുതാര്യമായ ഇടപെടലുകളും ലോകത്തോട് വിളിച്ച് പറഞ്ഞതിലൂടെ ഇവര്‍ ലോക സമൂഹങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. താലിബാന്‍ തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഇസ് ലാം സ്വീകരിച്ച ശേഷം ഇവര്‍ ലോകത്തോട് പറഞ്ഞ തന്റെ അനുഭവങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. പത്ര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അഫ്ഘാനിലെത്തുമ്പോള്‍ താലിബാനെക്കുറിച്ചുള്ള സങ്കല്‍പ്പം അപരിഷ്കൃതരും, കാട•ാരുമായ  വിഭാഗമാണിവര്‍ എന്നതായിരുന്നു. പാക്കിസ്ഥാന്‍ വഴി ലണ്ടനിലേക്ക് മടങ്ങാന്‍ പുറപ്പെടുമ്പോഴാണ് താലിബാന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. തടവറയിലടക്കപ്പെട്ട ശേഷം സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം എല്ലാ സങ്കല്പങ്ങളെയും തകര്‍ത
Image
ആസ്വാദനത്തിന്റെ പേറ്റുനോവ് ആസ്വാദനത്തിന്റെ വഴിയില്‍ മലയാളി വിത്യാസ്തത തേടുകയാണ്. ഉദ്ബുദ്ധതയെന്നത് പൈങ്കിളിയാണെന്ന് തെറ്റിദ്ധരിച്ചതാണോ ആസ്വാദനത്തിന്റെ വേറിട്ട വഴിയിലൂടെയുള്ള സഞ്ചാരത്തിന് ദൈവത്തിന്റെ സ്വന്തം നാട്ടുക്കാരെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് നിശ്ചയമില്ല.  ഒരു കാലത്ത് രണ്ട് വരികകളായിരുന്നു മലയാളിയുടെ ആസ്വാദനത്തെ വഴിവെട്ടി നയിച്ചിരുന്നത്. വായന കാഴ്ചയുടെ പളപളപ്പിലേക്ക് വഴിമാറിയപ്പോള്‍ വാരികയുടെ സ്ഥാനം ചിരഞ്ജീവികളായ സീരിയലുകള്‍ ഏറ്റെടുത്തു. കാലം കുറച്ചുകൂടെ മുന്നോട്ട് പോയപ്പോള്‍ സ്റാര്‍ സിംഗറും പട്ടുറുമാലും രംഗം കയ്യടക്കി. മാറ്റം ആഗ്രഹിക്കുന്ന മലയാളിയുടെ  മനസ്സിനെ ഗവേഷണ വിധേയമാക്കിയ ചാനല്‍ മുതലാളിമാര്‍ ഭാര്യ വെറുതെയാണോ, അല്ലേ എന്നതും, കളിയല്ലാത്ത ജീവിതത്തേയും അഭിനയ പകിട്ടോടെ സ്വീകരണ മുറികളിലെത്തിച്ചു. സ്വകാര്യ ജീവിതത്തിലെ പാകപിഴവുകളും, പരസ്പരമുള്ള ദൌര്‍ബല്യങ്ങളും വരെ ബാക്ക്ഗ്രണ്ട് മ്യൂസിക്കിന്റെ അകമ്പടിയോടെ ആസ്വാദനത്തിന്റെ രീതികളായി അവതരിപ്പിക്കപ്പെട്ടു. ജീവിത ഗന്ധിയെന്നവകാശപ്പെട്ട റിയാലിറ്റി ഷോകളില്‍ പങ്കെടുത്തുവരുടെ കണ്ണുനീരിന്റെ ഒഴുക്കിന് സ്ളോമോഷന്‍ ഇഫക്ട് നല്‍കി കച്ചവട തന്