Posts

Showing posts from December, 2011
Image
മരണത്തിലേക്കുള്ള ദൂരം ഇനിയെത്ര…. പുതുവര്‍ഷം പിറവിയെടുക്കുമ്പോള്‍ ആനന്ദനിര്‍വൃതിയില്‍ ആറാടുകയായിരുന്നു നമ്മള്‍. കാലത്തിന്റെ ചക്രവാളത്തില്‍ നിന്ന് പറിച്ചെറിയപ്പെട്ട ഒരു വര്‍ഷത്തെ കുറിച്ചുള്ള വ്യാകുലത നമ്മുക്ക് തെല്ലുമില്ലായിരുന്നു. പുതുതായി തുന്നിച്ചേര്‍ക്കപ്പെടുന്ന വര്‍ഷത്തെ സ്വീകരിക്കുന്നതില്‍ മാത്രമായിരുന്നു ഓരോരുത്തരുടെയും ശ്രദ്ധ. ആടിയും, പാടിയും, കുടിച്ചും, രമിച്ചും പുതുവര്‍ഷത്തെ സ്വീകരിക്കുന്നതില്‍ മതിമറന്നു. പുതുലോക ക്രമത്തില്‍ അധിനിവേശ സംസ്ക്കാരത്തിന്റെ അടയാളമെന്നോണം സമര്‍പ്പിക്കപ്പെട്ട പുതുവത്സര ആഘോഷത്തെ പുത്തന്‍ ചുവടുകളോടെയാണ് സ്വീകരിക്കപ്പെട്ടത്. സകല ആഭാസങ്ങളുടെയും വിദ്യാരംഭം കുറിക്കപ്പെടാന്‍ ശ്രേഷ്ഠമായ സമയമായി പുതുവത്സര പിറവിയിലെ ആഘോഷങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മദ്യപാനത്തിന് തുടക്കമിടാന്‍ പറ്റിയ സമയമെന്നതായിരുന്നു പുതുവത്സര പിറവിയുടെ ഇന്നലെവരെയുള്ള സവിശേഷത. എന്നാല്‍ ഈ സവിശേഷത വര്‍ഷത്തിലെ 365 ദിവസത്തിനുമുണ്ടെന്ന കണ്ടെത്തലാണ് പിന്നീടുണ്ടായത്. നിശ ക്ളബ്ബുകളുടെ മാതൃകകളും, കാബറ നൃത്തത്തിന്റെ പുനരാവിഷ്കരണവും ഡേറ്റിംഗിന്റെ വ്യാപനവും മദ്യപാനത്തിന് ഹരിശ്രി കുറിക്കാന്‍ കണ്ടെത്തിയിര
Image
ന്യൂസ് മേക്കറുകളാകാന്‍ സി.പി.എം സമ്മേളനങ്ങള്‍ ചാനലുകള്‍ ഈ വര്‍ഷത്തെ ന്യൂസ്മേക്കറെ കണ്ടെത്താനുള്ള തീവ്രയത്നത്തിലാണ്. നാട് ചുറ്റിയും, എസ്.എം.എസ്സിലൂടെയും, ഗ്രൂപ്പ് ഡിസ്കഷന്‍ വഴിയുമൊക്കെ വാര്‍ത്തയിലെ താരത്തെ തേടി ചാനലുകള്‍ അലയുകയാണ്. ഒരു പ്രത്യേക കാലയളവില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയും, വാര്‍ത്തയാകാന്‍ പാകത്തില്‍ സാമൂഹികമായി ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുകയെന്നതാണ് ന്യൂസ്മേക്കറാകാനുള്ള യോഗ്യതയെന്നാണ് പൊതുവായ വിലയിരുത്തല്‍. അങ്ങിനെയെങ്കില്‍ സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന കാലയളവിലെ ന്യൂസ്മേക്കര്‍ അവാര്‍ഡുകള്‍ക്ക് മറ്റാരെയെങ്കിലും തിരഞ്ഞ് പോകേണ്ടതുണ്ടോ. വാര്‍ത്തകളില്‍ സി.പി.എം സമ്മേളനങ്ങള്‍ ഇടം പിടിക്കുന്നത് കണ്ട് മറ്റു പാര്‍ട്ടിക്കാര്‍ക്ക് വല്ലതും തോന്നുന്നതിനെ കുറ്റം പറയാനാകില്ല. ഇവരെ പോലെതന്നെ സമ്മേളനം നടത്തുന്ന, ഒരേ രക്തത്തില്‍ പിറന്ന വേറെയും പാര്‍ട്ടികള്‍ ഇവിടെ ജീവനോടെയുണ്ടന്ന് ക്യാമറയും തൂക്കി നടക്കുന്ന ചാനലുകാര്‍ ഓര്‍ക്കണം. മരുന്നിനെങ്കിലും സമ്മേളന വാര്‍ത്ത കൊടുക്കാന്‍ തയ്യാറാകാത്തതിനാലാണ് പന്ന്യന്‍ സഖാവിന് അന്ന് അങ്ങിനെയൊക്കെ പറയേണ്ടി വന്നത്. ഏതോ ഒരു ചാനല്‍ റിയാലിറ്റിഷോയില
Image
അണക്കെട്ട് പൊട്ടിയാലെങ്കിലും വായ തുറക്കുമോ അവര്‍ തലപ്പാവ് ധരിക്കുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് മറ്റുള്ളവര്‍ പറയുന്നതൊന്നും കേള്‍ക്കില്ലെന്ന് പലരും പറയാറുണ്ട്. രാഷ്ട്രീയമായ അഭിപ്രായ വിത്യാസം കൊണ്ടാണ് ഇത്തരമൊരു പുരാതി ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ദനെ കുറിച്ച് പറഞ്ഞു നടക്കുന്നതെന്നാണ് കരുതിയിരുന്നത്.   കാലങ്ങളായി കേള്‍ക്കുന്ന പുരാതി ശരിയാണെന്ന് മാത്രമല്ല തലപ്പാവ് ധരിച്ചാല്‍ ഒന്നും കാണാനും കഴിയില്ലയെന്ന സംശയമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലര്‍ക്കും തോന്നിപ്പോകുന്നത്. അല്ലായെങ്കില്‍ ഒരു സംസ്ഥാനം മുഴുവന്‍ മുല്ലപ്പെരിയാറെന്ന അണക്കെട്ടിന്റെ പേരില്‍ അതിജീവിതത്തിനായുള്ള പോരാട്ടം തുടരുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലെയെന്ന നിലയില്‍ നിര്‍വികാരനാകാന്‍ ഒരു ഭരണാധികാ രിക്കും ആകില്ലല്ലോ. നാല്‍പ്പത് ലക്ഷം ജീവനുകള്‍ 116 കൊല്ലം മുമ്പ് നിര്‍മ്മിച്ച തടയണക്കപ്പുറത്ത് മുള്‍മുനയില്‍ രാപ്പകലുകള്‍ കഴിച്ചുകൂട്ടുമ്പോള്‍ അതിനെ കണ്ടില്ലെന്ന് നടിക്കുന്ന നിലപാട് രാജ്യത്തിന്റെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നാകുമ്പോള്‍ അതിനെ വിശേഷിപ്പിക്കേണ്ട വാക്കെന്തന്നത് കണ്ടെത്തേണ്ടതായി രിക്കുന്നു. മുല്ലപ്പെരിയാറിന്റെ കാലപ്പഴക്കവും, ബലക