Posts

Showing posts from September, 2013
Image
മുസ്‌ലിം പെണ്‍കുട്ടികളിലെ വിദ്യാഭ്യാസ പുരോഗതി ഓട് പൊളിച്ച് വന്നതല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടെ മുസ്‌ലിം സമൂഹത്തിലെ പെണ്‍കുട്ടികള്‍ സാധ്യമാക്കിയ വിദ്യാഭ്യാസ പുരോഗതി പിന്നോക്കം നില്‍ക്കുന്ന ഏതൊരു സമൂഹത്തിനും മാതൃകാപരമായി ഉള്‍ക്കൊള്ളാവുന്നതാണ്. സ്ത്രീകള്‍ വീടിന്റെ ഉള്ളിന്റെ ഉള്ളില്‍ ഒതുങ്ങികൂടേണ്ടവളാണെന്ന പൗരോഹിത്യത്തിന്റെ ജല്‍പ്പനങ്ങളില്‍ തളച്ചിടപ്പെട്ട മുസ്‌ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും, വിവര സാങ്കേതിക മേഖലയിലും നിറസാന്നിദ്ധ്യമായി മാറിയത് മുസ്‌ലിം സമൂഹത്തിനകത്ത് നടന്ന സംസ്‌കരണ, നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണെന്ന് ചരിത്ര ബോധമുള്ളവര്‍ക്ക് സമ്മതിച്ചുതരാന്‍ പ്രയാസമുണ്ടാകില്ല. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും, പെണ്ണിന്റെ ശബ്ദം വീടിന്റെ ചുമര്‍കെട്ടുകള്‍ക്ക് പുറത്ത് കേള്‍ക്കെരുതെന്നുമുള്ള മതവിധികള്‍ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തെ ബന്ധനസ്ഥമാക്കുന്നതിന് കാരണമായിരുന്നു. സ്ത്രീ വിദ്യാഭ്യാസ അടിവേരുറക്കപ്പെട്ടതുകൊണ്ടു തന്നെ ഈ സമുദായം പിന്നോക്കത്തില്‍ പിന്നോക്കമായി കാലങ്ങളോളം നിലനിന്നു. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള നവോത്ഥാന പ്രസ്ഥാനങ്ങള്‍ ക
Image
ആത്മീയ തട്ടിപ്പും തട്ടിപ്പാണ് എട്ട് കോടി രൂപയുടെ സോളാര്‍ തട്ടിപ്പ് സംസ്ഥാനത്തിന്റെ പൊതു മണ്ഡലത്തിലുണ്ടാക്കിയ പ്രകമ്പനത്തിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. സംസ്ഥാനത്ത് ഇടതടവില്ലാതെ രൂപപ്പെടുന്ന വിവാദങ്ങളുടെ കൂട്ടത്തില്‍ കാലദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നിന്നതും സോളാറിന്റെ പേരില്‍ ഉയര്‍ന്ന തട്ടിപ്പായിരുന്നു. തട്ടിപ്പിന്റെ മുഴുവന്‍ കൈവഴികളും ഇഴകീറി പരിശോധിച്ചാണ് സോളാര്‍ വിവാദം പുരോഗമിച്ചത്. പൊതുജനത്തിന്റെ പോക്കറ്റിലെ പണം ഇല്ലാത്ത പദ്ധതികളുടെയും, വ്യാജമായ സംരഭങ്ങളുടെയും പേരില്‍ സമാഹരിക്കപ്പെടുന്നിടത്താണ് തട്ടിപ്പിന്റെ ആദ്യപാഠം രൂപപ്പെടുന്നത്. ഇങ്ങിനെ സമാഹരിക്കപ്പെട്ട എട്ട് കോടി രൂപയാണ് സോളാര്‍ തട്ടിപ്പായി കത്തി ഉയര്‍ന്നത്. ഇതിന്റെ പേരില്‍ ഉണ്ടായ വാദകോലാഹലങ്ങളാകട്ടെ എണ്ണൂറ് കോടിയുടെ മതിപ്പ് പ്രകടമാക്കുന്നതുമായിരുന്നു. പൊതുജനത്തെ തട്ടിപ്പിനിരയാക്കുന്നവര്‍ക്കെതിരെ ഇത്രമേല്‍ ജാഗ്രത പുലര്‍ത്തുന്നവരാണോ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം എന്ന് തോന്നിപ്പോകുന്ന തരത്തിലായിരുന്നു സോളാര്‍ വിഷയത്തിലുള്ള ഭരണ പ്രതിപക്ഷ കക്ഷിയില്‍പെട്ടവരുടെ പെര്‍ഫോമന്‍സ്. തട്ടിപ്പ് ആര് നടത്തിയാലും തട്ടിപ
Image
വധശിക്ഷകൊണ്ട് സാധ്യമാകുമോ സ്ത്രീ സുരക്ഷ സുഹൃത്തിനൊപ്പം ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തെക്കന്‍ ഡല്‍ഹിയില്‍ വെച്ച് കൂട്ട ബലാംത്സംഗത്തിന് വിധേയമാക്കിയ സംഭവത്തിലെ പ്രതികള്‍ക്ക് അതിവേഗ വിചാരണ കോടതി നല്‍കിയ വധശിക്ഷ സ്ത്രീ പീഡകര്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പായാണ് രാജ്യം വിലയിരുത്തപ്പെട്ടത്. പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതോടൊപ്പം തുല്ല്യതയില്ലാത്ത അതിക്രമങ്ങള്‍ അവര്‍ക്കുനേരെ അഴിച്ചുവിടുകയും ചെയ്തത് ഡല്‍ഹി സംഭവത്തെ വൈകാരിക പ്രതിഷേധത്തിലേക്കെത്തിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് പുതുമയുളളതല്ലെങ്കിലും ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉയര്‍ന്നു വന്ന ജനകീയ മുന്നേറ്റം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വതയുളളതായിരുന്നു. കേസിന്റെ അന്വേഷണത്തിലും, വിചാരണയിലും ഒടുവില്‍ കോടതി വിധിയിലും വരെ സംഭവത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ജനകീയ മുന്നേറ്റത്തിന്റെ സ്വാധീനം പ്രകടമാക്കപ്പെട്ടു. സംഭവം നടന്ന് ഒമ്പത് മാസം പിന്നിടുന്നതിന് മുമ്പുതന്നെ പ്രതികള്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ വിധിക്ക
Image
ജനമൈത്രി പോലീസും ജനനേന്ദ്രിയവും തമ്മിലെന്ത് മുഖ്യമന്ത്രിക്കെതിരെ ഇടത് മുന്നണി നടത്തുന്ന പ്രതിഷേധത്തിനിടെ ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തിനു നേരെ പോലീസ് നടത്തിയ അതിക്രമം കേരള പോലീസിന്റെ തൊപ്പിയില്‍ കറുത്ത തൂവലാണ് തുന്നി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. കാടത്തം നിറഞ്ഞതും, അപരിഷ്‌കൃതവുമായ മര്‍ദ്ദനമുറകളുടെ കാലം കഴിഞ്ഞെന്ന് കൊട്ടിഘേഷിക്കുന്നതിനിടെയാണ് കരളലിയിക്കുന്ന പോലീസ് ഭികരത പൊതു നിരത്തുകളില്‍ അരങ്ങേറുന്നത്. ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നിടത്ത് പോലീസ് കാണിക്കുന്ന മികവ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ തന്നെ മൂന്നാം മുറയില്‍ അധിഷ്ഠിതമായ മര്‍ദ്ദനരീതികള്‍ പോലീസ് മുഖമുദ്രയായി ഇപ്പോഴും കൊണ്ടു നടക്കുന്നുവെന്നതാണ് ഇടതുപക്ഷ പ്രവര്‍ത്തകന് നേരെയുണ്ടായ അതിക്രമങ്ങള്‍ വെളിവാക്കുന്നത്. അക്രമം കാണിക്കുന്നവനോട് സാരോപദേശം നടത്തിയാല്‍ ക്രമസമാധാന പാലനവും, നിയമവാഴ്ചയും നിലനില്‍ക്കില്ലെന്നത് സമ്മതിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പ്രതിഷേധങ്ങളെ ഭീകരവേട്ടക്ക് സമാനമായി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെ അംഗീകരിച്ച് കൊടുക്കാനുമാകില്ല. വിദ്യാര്‍ത്ഥികളും, യുവാക്കളും പൊതു നിരത്തു
Image
തലമുറകള്‍ക്കു വേണ്ടി ഇവരെ പിടിച്ചുകെട്ടാന്‍ ആരുണ്ട്...?   പിറന്ന് വീഴുന്ന അവസാനത്തെ കുഞ്ഞിന് വരെ ജീവിക്കുവാനുള്ള അവസാന വ്യവസ്ഥയാണ് ഭൂമി. മറ്റു ഗ്രഹങ്ങളില്‍ നിന്ന് ഭൂമി വിത്യസ്തമാകുന്നതും ഇതുകൊണ്ടു തന്നെ. പിറന്ന് വീണാല്‍ ജീവിച്ച് തീരുന്നത് വരെ കഴിഞ്ഞ് കൂടാന്‍ പ്രപഞ്ചനാഥന്‍ ഭൂമിയിലൊരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ സന്തുലിതവും ശാസ്ത്രീയവുമാണ്. ഭൂമിയെ സംവിധാനിച്ച വ്യവസ്ഥയെ അതേപടി നിലനിറുത്തുമ്പോള്‍ മാത്രമാണ് തലമുറകള്‍ക്കിത് ഗുണകരമാവുക. നമുക്ക് ശേഷം വരാനുള്ള തലമുറകള്‍ക്ക് മണ്ണും വെള്ളവും, വായുവും ആവശ്യമാണ്. സ്വന്തം മക്കള്‍ക്ക് വേണ്ടി സമ്പാദ്യം കുന്നുകൂട്ടാന്‍ വെപ്രാളപ്പെടുന്ന നമ്മള്‍ അവര്‍ക്ക് ജീവിച്ചു തീര്‍ക്കാനുള്ള പ്രകൃതിയുടെ വ്യവസ്ഥകളെ പറ്റി ആലോചിക്കാറില്ല. ജൈവ സമ്പന്നതയോടെ ഭൂമിയെ നിലനിറുത്തുന്നിടത്ത് മാത്രമേ സ്വന്തം മക്കളടങ്ങുന്ന തലമറുയോടുള്ള ബാധ്യത നിര്‍വ്വഹണം പൂര്‍ത്തിയാവുകയുള്ളു. മക്കള്‍ക്ക് വേണ്ടി പൊന്നും, പണവും കരുതിവെയ്ക്കുമ്പോള്‍ ഇവ അനുഭവിച്ചു തീര്‍ക്കാന്‍ പ്രകൃതിയുടെ ഭൂമിക പച്ചപ്പോടെ നിലനില്‍ക്കേണ്ടതായുണ്ട്. പ്രകൃതിയോടുള്ള അതിക്രമം അതിരുകളില്ലാതെ തുടരുന്ന കാലമാണിത്. മനുഷ