Posts

Showing posts from July, 2015
Image
ചികിത്സയെന്ന മൗലികത എല്ലാവര്‍ക്കും ആരോഗ്യവും ചികിത്സയുമെന്നത് ഭരണകൂടങ്ങള്‍ പ്രജകള്‍ക്ക് മുന്നില്‍ വെക്കുന്ന മൗലിക അവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ചികിത്സ നിഷേധിക്കപ്പെടുകയെന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ കൂട്ടത്തില്‍പ്പെടും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ടത് ചികിത്സ ലഭ്യമാക്കേണ്ടതിന്റെ ഗൗരവം ഉള്‍കൊണ്ടതില്‍ നിന്നാണ്. ചികിത്സയെന്നത് പ്രാപ്യമാക്കാന്‍ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ പര്യാപ്തമാണെങ്കിലും വിദഗ്ദ ചികിത്സ എന്നതിലെത്തുമ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ദുര്‍ഗ്ഗതി നിലനില്‍ക്കുകയാണ്. സര്‍വ്വ സന്നാഹങ്ങളോടെയുളള സര്‍ക്കാര്‍ ആശുപത്രിയെന്ന ലക്ഷ്യത്തിലേക്കെത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ആകാത്തതെന്തെന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ആരോഗ്യ രംഗത്തെ സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ഖ്യാതി സംസ്ഥാനം സ്വയം എടുത്തണിയുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നത് സ്വകാര്യ മേഖലക്ക് അനുവദിച്ചു നല്‍കിയ ട്രേഡ് മാര്‍ക്കാണെന്ന വിചാരം ചികിത്സ തേടുന്നവരും മനസ്സിലാക്കിവെച്ചിരിക്കുന്ന അബദ്ധ ധാരണയാണ്. മികച്ച ചികിത്സ ലഭിക്കണമെങ
Image
മഹാനഗരത്തിലെ വിസ്മയ തീരങ്ങളിലൂടെ         ലോകത്തിന്റെ ടൂറിസം കേന്ദ്രമാണ് ദുബൈ. മനുഷ്യ നിര്‍മ്മിതമായ സകല വിസ്മയങ്ങളും ഈ മഹാനഗത്തിലുണ്ട്. പ്രകൃതിദത്ത വിഭവങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും കോണ്‍ക്രീറ്റ് കാടുകള്‍ക്കൊപ്പം ഹരിതാഭമായ പച്ചപ്പും ഇവിടെയുണ്ട്. നിയമത്തിന്റെ കാര്‍ക്കശ്യത്തിനൊപ്പം ശുചിത്വത്തിന്റെ പാഠഭേദങ്ങളും ഇവിടെ കാണാം. ആകാശചുംബികളായ കെട്ടിടങ്ങളും, കടല്‍ നികത്തിയുള്ള നിര്‍മ്മിതികളും, മരുഭൂമിയിലെ തടാകങ്ങളും വിസ്മയ കാഴ്ചയാണ്. ഒപ്പം ഹെക്ടര്‍ കണക്കിന് വിസ്തീര്‍ണ്ണത്തിലുള്ള ജൈവകൃഷിയും പച്ചപ്പിനെ നിലനിര്‍ത്താനുള്ള മരം നട്ടുപിടിപ്പിക്കലും ദുബൈ നഗരത്തിന്റെ മറ്റൊരു മുഖം. മഹാനഗരത്തിന്റെ വിസ്മയ കാഴ്ചകളിലൂടെ ഒരു സഞ്ചാരം. കാഴ്ചയെ അനന്തമാക്കിയ കെട്ടിടം കാഴ്ച്ചയെ കണ്ണഞ്ചിപ്പിക്കുമ്പോഴാണ് അത്ഭുതം മഹാത്ഭുതമാകുക. വീണ്ടും വീണ്ടും നോക്കാന്‍ തോന്നുന്നിടത്ത് രൂപപ്പെടുന്നതാണ് വിസ്മയം.കണ്ടുകെണ്ടേയിരിക്കാന്‍ കണ്ണിനെ ചലിപ്പിക്കുന്നുവെങ്കില്‍ ഏതോ ഒന്ന് നമ്മുടെ മനസ്സില്‍ ഉടക്കി നിന്നിട്ടുണ്ടാകും.അങ്ങിനെയൊന്നായിരുന്നു ബുര്‍ജ് ഖലീഫ. ദുബൈ നഗരത്തെ മുഴുവന്‍ കാഴ്ചയുടെ ചിറകിനടിയിലാക്കിയ സൗദശൃംഖമാണ് ബുര്‍ജ് ഖല
Image
പുകഞ്ഞു തീരാന്‍  വിട്ടുകൊടുക്കരുത് ലഹരിക്കുമുന്നില്‍ യുവത്വം കീഴ്‌പ്പെടുന്നുവെന്നത് നാളെറെയായി ചര്‍ച്ച ചെയ്തുവരുന്ന ഒന്നാണ്. മദ്യത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ചര്‍ച്ചകളൊക്കെയും. അടിച്ചുപൊളി കൂട്ടുകെട്ടിനിടയിലേക്ക് മുഖ്യാതിഥിയായി എത്തുന്ന മദ്യം ജീവിതങ്ങളെ അടിമേല്‍ മറിച്ച ദുരന്ത കഥകള്‍ മലയാളിക്കിന്ന് പുത്തിരിയല്ല. മദ്യത്തെ രണ്ടാം സ്ഥാനത്തേക്കിരുത്തി വ്യത്യസ്ഥങ്ങളായ മയക്കുമരുന്നുകള്‍ മലയാളി യുവത്വത്തിന്റെ നാഡി ഞരമ്പുകളെ വരിഞ്ഞുമുറുക്കുന്ന കാഴ്ച്ചക്കാണ് സമകാലീന സംഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ബ്രൗണ്‍ഷുഗറിന്റെ സര്‍വ്വ വ്യാപനമാണ് ഇതില്‍ പ്രധാനം. കഞ്ചാവിന്റെ വിപണിയെ പിന്നിലാക്കിയാണ് ബ്രൗണ്‍ഷുഗറിന്റെ കടന്നുവരവ്. ലഹരി ഉപയോഗിച്ചതായി മറ്റുളളവര്‍ക്ക് തോന്നുന്ന തരത്തില്‍ പ്രകടിതമായി ഒന്നും തന്നെ അനുഭവപ്പെടുന്നില്ലെന്നതും, ആഴത്തിലുളള ഉന്മാദം സാധ്യമാകുമെന്നതുമാണ് ബ്രൗണ്‍ഷുഗറിനെ പുതിയ പരീക്ഷണമായി സ്വീകരിക്കാന്‍ പര്യാപ്തമാക്കുന്നത്. കഞ്ചാവില്‍ നിന്ന് ബ്രൗണ്‍ഷുഗറിലേക്കുളള മാറ്റം ചെലവേറിയതായതിനാല്‍ പണത്തിനായി നെറികേടിന്റെ വഴി സ്വീകരിക്കാനും ഇവരെ നിര്‍ബന്ധിതമാക്കുന്നു. ബ്രൗണ്‍ഷുഗറിന് പണം
Image
എന്തുകൊണ്ട് ഖലീഫ  ഉമറിന്റെ ഭരണം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഖലീഫ ഉമറിന്റെ മാതൃകയിലുള്ള ഭരണം ആഗ്രഹിച്ച നിരവധി പ്രമുഖരില്‍ പ്രധാനിയാണ് രാഷ്ട്രപിതാവ് മഹാത്മഗാന്ധി. രാജ്യത്തിന്റെ ഭരണകാര്യത്തില്‍ സ്വീകരിക്കപ്പെടേണ്ടത് ഖലീഫ ഉമറിന്റെ രീതിയാകണമെന്ന് പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞവര്‍ ഏറെയുണ്ട്. പുതിയ കാലത്തെ ഭരണാധികാരികളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് തന്റെ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച ഭരണാധികാരി. ജനങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ക്കാറിന്റെ തലവന്‍ എന്ന നിലയില്‍ ഖലീഫ ഉമറിന്റെ ഭരണ മാതൃകയാണ് താന്‍ ഡല്‍ഹിയില്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു കെജ്‌രിവാളിന്റെ അഭിപ്രായ പ്രകടനം. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഖലീഫയായി പതിനാല് നൂറ്റാണ്ട് മുന്‍പ് ഭരണം നടത്തിയ ഉമര്‍ ഇബ്‌നു ഖത്താബ് ആധുനിക ഭരണക്രമത്തില്‍ സജീവ ചര്‍ച്ചയാകുന്നത് എന്തുകൊണ്ടെന്നത് വിലയിരുത്തപ്പെടേണ്ടതാണ്. ആറ് വര്‍ഷത്തില്‍ താഴെ മാത്രം ഭരണം നടത്തിയ ഖലീഫ ഉമര്‍ ലോകത്തിന് മാതൃകയായ ഭരണാധികാരികളുടെ കൂട്ടത്തില്‍ ഇന്നും ഒന്നാമതാണ്. അനീതിയും, അഴിമതിയും സര്‍വ്വമേഖലയേയും പിടിമുറുക്കിയ ആധുനിക വ്യവസ്ഥക്കു മുന്നില്‍ ബദലിനെ തേടുന്ന