Posts

Showing posts from June, 2014
Image
സ്ഥാപനവത്കരണത്തിന്റെ നൈതികത  മലയാളി കൈവരിച്ച മുഴുവന്‍ നേട്ടങ്ങള്‍ക്കു പിന്നിലും സംഘ ശക്തിയുടെ പിന്‍ബലം കരുത്തുറ്റതാണ്. സാമൂഹ്യ പരിഷ്‌കരണത്തിലും, നവോത്ഥാന പ്രക്രിയയിലും, രാഷ്ട്രീയ ഉദ്ബുദ്ധതിയലുമൊക്കെ ഇത് കാണാനാകും. ആശയങ്ങളും, ആദര്‍ശങ്ങളും, പ്രത്യയ ശാസ്ത്രങ്ങളുമൊക്കെ സംഘടിതമായ വിപ്ലവമാണ് സാധ്യമാക്കിയത്. വ്യക്തി കേന്ദ്രീകൃതമായി ആരംഭിച്ച പരിഷ്‌ക്കരണ മുന്നേറ്റങ്ങള്‍ സംഘടിത രൂപത്തിലേക്ക് വഴിമാറപ്പെട്ടത് സംഘ ശക്തി നല്‍കുന്ന ഉത്തേജന ബോധത്തില്‍ നിന്നായിരുന്നു. സംഘടനകള്‍ സമൂഹ നന്മക്ക് വേണ്ടിയെന്ന ആത്മാര്‍ത്ഥ ബോധമായിരുന്നു കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ പ്രേരണയായത്. സ്വാര്‍ത്ഥത അല്‍പ്പം പോലും കടന്നുവരാത്തതുകൊണ്ടുതന്നെ സംഘടന ഇടപെടലുകള്‍ സമൂഹ താല്‍പര്യങ്ങള്‍ മാത്രമായിരുന്നു. വ്യക്തിയിലുണ്ടായിരുന്ന സാമൂഹ്യ ബോധം സംഘടനയെ നിസ്വാര്‍ത്ഥമാക്കി. ധാര്‍മ്മികതയും മൂല്യങ്ങളും മറയില്ലാതെ പ്രകടമാക്കപ്പെടുന്നവരായിരുന്നു നേതൃസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. ഇത്തരക്കാര്‍ നയിക്കപ്പെടുന്നതുകൊണ്ടുതന്നെ ധാര്‍മ്മികതക്കൊപ്പമായിരുന്നു സംഘടനയും സംഘാടകരും. സമൂഹത്തിന് നന്മയായി അനുഭവപ്പെടുന്നതിനെ പൊതു നന്മയായി സ്വീകരിക്കാന്
Image
ആ മരങ്ങള്‍ എവിടെ   കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജൂണ്‍ അഞ്ച് എന്നത് ഒരാഘോഷത്തിന്റെ സുദിനമാണ്. പരിസ്ഥിതി ദിനമെന്ന് പേരിട്ട ഈ ദിവസം മരത്തൈകള്‍ കൊണ്ടുളള ആറാട്ടാണ് സംസ്ഥാനത്തിന്റെ മുക്കുമൂലകളില്‍ നടക്കാറുളളത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും, വിവിധ ഏജന്‍സികളും, സന്നദ്ധ സംഘടനകളും മുഖേന ലക്ഷക്കണക്കിന് മരത്തൈകളാണ് ഈ ദിവസം വെച്ചു പിടിപ്പിക്കാറുളളത്. പ്രകൃതിയോടുളള സ്‌നേഹം കരകവിഞ്ഞൊഴുകുന്ന ഈ ദിവസം വെച്ചു പിടിപ്പിച്ച മരങ്ങള്‍ വളര്‍ന്നു വലുതായിരുന്നെങ്കില്‍ നാടും, നഗരവും ഒരുപോലെ പച്ചപ്പില്‍ കുളിച്ചു നില്‍ക്കുമായിരുന്നു. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിലും ലക്ഷക്കണക്കിന് തൈകളാണ് നട്ടുപിടിപ്പിക്കുകയും, നടാന്‍ വേണ്ടി വിതരണം ചെയ്യുകയും ചെയ്തത്. ഇവയില്‍ എത്ര എണ്ണം മണ്ണിനോട് അലിഞ്ഞു ചേരാതെ വളര്‍ച്ചയുടെ ആദ്യഘട്ടം പിന്നിട്ടിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന കണക്കുകളായിരിക്കും പുറത്തുവരിക. പരിസ്ഥിതി ദിനത്തില്‍ മരം നടുകയെന്നത് യാന്ത്രിക രീതിയായി സ്വീകരിക്കപ്പെട്ടിടത്ത് പരിസ്ഥിതിയോടുളള സ്‌നേഹം കപട നാട്യമായി പ്രകടമാക്കപ്പെടുന്നുവെന്നതാണ് വ്യക്തമാകുന്നത്. ഓരോ വര്‍ഷവും വെച്ചുപിടിക്കുന്ന മരങ്ങളില്‍ പത്ത് ശതമാനത്
Image
ഫുട്‌ബോള്‍ ഭ്രാന്താകുമ്പോള്‍ ലോകജനത അതിരുകളില്ലാതെ നെഞ്ചോട് ചേര്‍ത്ത വിനോദങ്ങളില്‍ മുന്‍ നിരക്കാരന്‍ ഫുട്‌ബോള്‍ ആണെന്നതില്‍ എതിരഭിപ്രായത്തിന് ഇടയില്ല. സ്വന്തം നാട്ടില്‍ ഫുട്‌ബോളിന് മികച്ച ടീമോ, കളിക്കാരോ ഇല്ലെങ്കിലും നന്നായി കളിക്കുന്ന മറുനാട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും, ഇഷ്ടക്കാരായി കൂടെ കൂട്ടുന്നതിനും ഫുട്‌ബോള്‍ ഫാന്‍സുകാര്‍ മടികാണിക്കാറില്ലെന്നതാണ് ഈ ഗെയിമിനെ മറ്റു വിനോദങ്ങളില്‍ നിന്ന് വേറിട്ടതാക്കിയത്. ബ്രസീലില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശം മൈല്ലുകള്‍ക്കിപ്പുറം തനിമവിടാതെ പൊന്നാനി മരക്കടവില്‍ പെയ്തിറങ്ങുന്നത് ഫുട്‌ബോള്‍ സാധ്യമാക്കിയ ആവേശത്തിന്റെ ഭ്രാന്തില്‍ നിന്നാണ്. ലോക ഫുട്‌ബോളിന്റെ ഏഴയലത്ത് പോലും സ്വന്തം രാജ്യക്കാര്‍ ഇല്ലെന്നിരിക്കെ ലോക ഫുട്‌ബോളിന് വേണ്ടി ഇവിടത്തുകാര്‍ ചത്തുമരിക്കുന്നതിന് പിന്നിലെ ഭ്രാന്തിന്റെ ഗുട്ടന്‍സ് എന്തെന്നത് കാണാതെ പോകേണ്ടതല്ല.     കഴിഞ്ഞ ഒരു മാസത്തിലേറെയായി നമ്മുടെയൊക്കെ നാട്ടിലെ ചെറുപ്പക്കാരുടെ മനസ്സും, ചിന്തയും ലോകകപ്പ് എന്ന ആവേശത്തിന് പിന്നാലെയാണ.് ഇഷ്ടടീമിനോടുളള ആരാധന വികൃതമായ ഭ്രാന്തായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് റോഡി
Image
പ്രകൃതിയെ പ്രണയിക്കാം ജീവന്റെ നിലനില്‍പ്പിന് പ്രപഞ്ചസൃഷ്ടാവ് നിശ്ചിച്ചു നല്‍കിയിട്ടുളള ജീവിത ഭാവമാണ് പച്ചപ്പ്. നയന മനോഹരമായ പ്രകൃതിയെ സൗന്ദര്യത്തിന്റെ കൊലുസണിയിക്കുന്നത് പച്ചപ്പിന്റെ ഹൃദ്യതയാണ്. കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്നതും, മനസ്സിനെ ആത്മസപ്തൃപ്തിയുടെ വിശാലതയിലേക്ക് നടത്തുന്നതുമായ പ്രകൃതിയുടെ തനിമ പ്രണയിനിക്ക് സമാനമാണ്. കണ്ടാല്‍ കൊതിതീരാത്ത, ചേര്‍ത്തുനിറുത്താന്‍ ഹൃദയം തുടിക്കുന്ന ശുദ്ധ സൗന്ദര്യത്തിന്റെ മൂര്‍ത്തതയാണ് പ്രകൃതി. കാടും മലയും, കുന്നും പുഴയും അടുക്കിവെച്ച് രൂപകല്‍പ്പന ചെയ്ത പ്രകൃതിയുടെ രൂപ ഘടന സൃഷ്ടിപ്പിന്റെ വിസ്മയക്കാഴ്ച്ചയാണ്. കതിരണിഞ്ഞ പാടങ്ങള്‍, ചാലിട്ടൊഴുകുന്ന നീരരുവികള്‍, ശാന്തമായി ഒഴുകി തുടിക്കുന്ന കായലുകള്‍, അരഞ്ഞാണം കണക്കെ നീണ്ടു നിവര്‍ന്നുകിടക്കുന്ന കനാലുകള്‍ ഇങ്ങിനെ തുടരുന്നു പ്രകൃതിയുടെ ശുദ്ധ സൗന്ദര്യം. കരിങ്കല്‍ ഹൃദയങ്ങളെപ്പോലും പ്രണയിതമാക്കാന്‍ പര്യാപ്തമാണ് സൗന്ദര്യത്തിന്റെ ഈ നിറച്ചാര്‍ത്ത്. സൃഷ്ടിപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മനുഷ്യന്റെ നെഞ്ചകത്ത് ഉരുക്കിയൊഴിച്ച മൃദുല വികാരമാണ് പ്രണയം. മാതാപിക്കാളോടും ഭാര്യയോടും മക്കളോടും കാമുകിയോടും സുഹൃത്തിനോടും ത