Posts

Showing posts from July, 2012

വി.എസ്സിനായി കാത്തിരിക്കുന്നവരോട് ഹൃദയപൂര്‍വ്വം...

Image
വി.എസ്സിനായി കാത്തിരിക്കുന്നവരോട് ഹൃദയപൂര്‍വ്വം... പുന്നപ്ര വയലാര്‍ സമര നായകന്‍ സാക്ഷാല്‍ വി.എസ്. അച്ചുതാനന്ദന്‍ പാര്‍ട്ടിയുടെ വേലിക്കകത്തു നിന്ന് പുറത്തു ചാടുന്നതും കാത്ത് നോമ്പെടുത്തിരുന്നവര്‍ ഏറെയുണ്ട് ഈ കൊച്ചു കേരളത്തില്‍. ലക്ഷം ലക്ഷം പിന്നാലെയുളള വി.എസ് സി.പി.എം വിട്ട് ഇറങ്ങിവന്നാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ കാത്തിരുന്നവര്‍ കമ്മ്യൂണിസം മനസ്സില്‍ നിന്നും ചോര്‍ന്നുപോകാത്ത പഴയ സഖാക്കള്‍ തന്നെയായിരുന്നു. പേരിനു തങ്ങളുണ്ടാക്കിവെച്ച പ്രസ്ഥാനങ്ങള്‍ക്ക് വി.എസ്സിന്റെ വരവോടെ ആളും, അര്‍ത്ഥവും കുമിഞ്ഞു കൂടുമെന്നായിരുന്നു ഇവരുടെ ആശ. വി.എസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഓരോ വെടി പൊട്ടിക്കുമ്പോഴും ഇവരുടെ മനസ്സില്‍ ഡസന്‍ കണക്കിന് ലഡുകളാണ് പൊട്ടിയത്. ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വി.എസ് നേതൃത്വത്തിനെതിരെ പരസ്യ പോരിനിറങ്ങിയപ്പോള്‍ കാത്തിരിപ്പിന്റെ സായൂജ്യം അവര്‍ മണത്തറിഞ്ഞ് തുടങ്ങി. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കേയോട് ഉപമിക്കുകയും കേന്ദ്ര നേതൃത്വത്തിന് തുടര്‍ച്ചയായി കത്തുകള്‍ അയക്കുകയും ചെയ്തതോടെ പാര്‍ട്ടി വിട്ട് പുറത്ത് വരുന്ന വി.എസ്സിന് തങ്ങളുടെ ആപ്പീസുകളില്‍ തിരിയുന്ന ചാരുകസ
Image
രണഭൂമിയിലെ പെണ്‍വീര്യം സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഇതിഹാസ വനിത ക്യാപ്റ്റന്‍ ദീദിക്ക് ആനക്കര വടക്കത്ത് തറവാട്ടിന്റെ സല്യൂട്ട്. സ്വാതന്ത്ര്യ സമരത്തിന്റെ രണമുഖങ്ങളില്‍ പെണ്‍പടയുടെ കരുത്തായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മി ഇനി ഓര്‍മകളുടെ പോരാട്ട ഭൂമിയില്‍ തിളങ്ങുന്ന നക്ഷത്രമായിരിക്കും.2005ല്‍, അവസാനമായി ആനക്കരയിലെ വടക്കത്ത് തറവാട്ടിലെത്തിയപ്പോള്‍ സഹോദരി സുശീലാമ്മയോട് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന യാത്രാ മൊഴിയോടെയാണ് കാണ്‍പൂരിലേക്ക് പോയത്. എന്നാലിപ്പോള്‍, ആനക്കര തറവാട്ടിലെ ഏക ബന്ധു സുശീലാമ്മ, രാജ്യത്തിനുവേണ്ടി പെണ്‍കരുത്തായി നിറഞ്ഞുനിന്ന തന്റെ പ്രിയ ലക്ഷ്മികുട്ടി മരണത്തിന് കീഴടങ്ങിയ വിവരമറിയാതെ വാര്‍ധക്യ സഹചമായ രോഗങ്ങളാല്‍ അബോധാവസ്ഥയില്‍ കഴിഞ്ഞുകൂടുകയാണ്. 1914ല്‍ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായി ആനക്കര വടക്കത്ത് തറവാട്ടില്‍ ജനിച്ച ലക്ഷ്മി ജന്‍മനാടിനോട് എക്കാലത്തും അടുത്ത ബന്ധം വെച്ചു പുലര്‍ത്തിയിരുന്നു. വര്‍ഷങ്ങളായി കാണ്‍പൂരില്‍ കുടുംബസമേതം താമസമാക്കിയ ഇവര്‍ ഇടയ്ക്കിടെ ജന്മനാടിനെയും വീട്ടുകാരെയും കാണാനെത്തിയിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ വിപ്ലവ മുന്ന
Image
ഹിന്ദു ലീഗ് ഉണ്ടാക്കുന്നതിന് മുന്‍പ്  ഉദ്ബുദ്ധ സമൂഹമെന്ന അവകാശവാദമുള്ള കേരളത്തില്‍ സാമുദായിക ചര്‍ച്ച ഇത്രയേറെ ശക്തിപ്രാപിക്കപ്പെട്ട കാലം ഇപ്പോഴത്തേതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. രാഷ്ട്രീയവും, സമുദായവും പരസ്പര പൂരകങ്ങളായി നവോത്ഥാനത്തിന്റേയും, സാമൂഹിക പരിവര്‍ത്തനത്തിന്റേയും വഴിയേ നടന്നു നീങ്ങിയ ഇന്നലെകളിലൊന്നും സമുദായിക രാഷ്ട്രീയമെന്ന അര്‍ത്ഥ തലത്തിലേക്ക് ഈ ബന്ധത്തെ വലിച്ചിഴക്കപ്പെട്ടിരുന്നുമില്ല. ഭരണകൂടങ്ങളുടെ വികസന, ക്ഷേമപ്രവര്‍ത്തനങ്ങളെ പക്ഷം നോക്കിയുളള വീതം വെപ്പായി കണ്ടിരുന്നുമില്ല. മതവും രാഷ്ട്രീയവും ഉദ്ബുദ്ധതയോടെ നോക്കികണ്ടിരുന്ന സമൂഹമെന്ന നിലയില്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണമെന്നത് വര്‍ഗീയ കക്ഷികളുടെ ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നമായി വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന പ്രചരണത്തിന് ഭൂരിപക്ഷ വിഭാഗങ്ങളിലെ സാമുദായിക നേതൃത്വം അരയും തലയും മുറുക്കി തുടക്കം കുറിച്ചിരിക്കുന്നത് മലയാളക്കരയുടെ മതേതര കാഴ്ച്ചപാടുകള്‍ക്ക് മേല്‍ ധ്രുവീകരണത്തിന്റെ കറുത്ത പുക പടര്‍ത്തിയിരിക്കുകയാണ്. ഏതാണ