Posts

Showing posts from August, 2016
Image
ജാതിയുടെ ഇരുള്‍മറ  ഭേദിച്ച് അവര്‍ വരും രാജ്യത്തെ ദളിത് ജനവിഭാഗം അതിനിര്‍ണ്ണായകമായ പോരാട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യനായി പിറന്നിട്ടും നികൃഷ്ടജീവിക്കുള്ള പരിഗണന പോലും ലഭിക്കാതെ ഇനിയും തുടരാനാകില്ലെന്ന ഉറച്ച ശബ്ദമാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുയരുന്നത്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ അനുഭവേദ്യമായ അര്‍ത്ഥം തേടി അലയുന്ന ദളിത് വിഭാഗങ്ങള്‍ കാലങ്ങളായി തങ്ങള്‍ക്കുമേല്‍ വരിഞ്ഞു മുറുക്കപ്പെട്ട ജാതിയുടെ ഇരുള്‍മറ ഭേദിച്ച് മനുഷ്യനെന്ന സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യം സാധ്യമാക്കിയ സ്വാതന്ത്ര്യത്തിന്റെ ദിനാചരണങ്ങള്‍ വര്‍ണ്ണാഭവും പ്രൗഡവുമായി ആഘോഷിച്ച് തീര്‍ക്കുമ്പോള്‍ തങ്ങള്‍ ഈ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണോയെന്ന ചോദ്യമാണ് ഇന്ത്യയിലെ ഓരോ ദളിതനും സ്വയം ചോദിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ മാധുര്യമറിയാന്‍ അവര്‍ സ്വയം ഇറങ്ങിപ്പുറപ്പെട്ടതിന്റെ കരുത്തും നിശ്ചയദാര്‍ഡ്യവുമാണ് മഹാത്മജിയുടെ ജന്മനാടായ ഗുജറാത്തിലെ ഉനായില്‍ പ്രതിഷേധത്തിന്റെ തീഗോളമായി 70ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ദര്‍ശിച്ചത്. ചത്ത പശുവിന്റെ തോലുരിച്ചെന്നാരോപിച്ച് ദ