Posts

Showing posts from August, 2014
Image
മദ്യം എന്തുകൊണ്ട് നിരോധിക്കാതിരിക്കണം സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന സുന്ദരമായ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്ക് ദൈവത്തിന്റെ സ്വന്തം നാട് കാലെടുത്തുവെച്ചിരിക്കുകയാണ്. സാമൂഹികവും വ്യക്തിപരവുമായ മുഴുവന്‍ അപചയങ്ങള്‍ക്കും കാരണമായ മദ്യത്തിനെതിരെയുള്ള നടപടിയെന്നത് സര്‍വ്വാംഗീകൃതമാകുമെന്നതില്‍ തര്‍ക്കമില്ല. മദ്യത്തിന്റെ വിപത്ത് പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്നവരാണ് കേരളത്തിലെ ഓരോ കുടുംബങ്ങളുമെന്നത് കണക്കുകളുടെ സാക്ഷ്യമാണ്. ആളോഹരി മദ്യ ഉപയോഗത്തിലുള്ള വര്‍ദ്ധനവ് മദ്യവിപത്തിന്റെ വ്യാപ്തിയെ പ്രകടമാക്കുന്നതാണ്. സമൂഹത്തെ മുഴുവന്‍ ഗ്രസിക്കുന്ന അത്യാപത്തായി മദ്യം മാറിയിരിക്കുന്ന ഈ ഘട്ടത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന ശിക്ഷണ നടപടിയില്‍ കുറഞ്ഞൊന്നും ഇതര്‍ഹിക്കുന്നില്ല. സമ്പൂര്‍ണ്ണ നിരോധനമെന്ന സാങ്കേതികത്വത്തിനൊപ്പം സ്വയം വര്‍ജ്ജനമെന്ന മാനസിക മാറ്റം സാധ്യമാക്കാനായാല്‍ മദ്യത്തെ നമ്മുടെ മണ്ണില്‍ നിന്ന് എന്നെന്നേക്കുമായി തൂത്തെറിയാനാകും.     മദ്യഉപയോഗം പാരമ്യത്തിലെത്തി നില്‍ക്കുന്ന ഒരു സമൂഹത്തിനിടയില്‍ സമ്പൂര്‍ണ്ണ നിരോധനം സാധ്യമാക്കുമ്പോഴുണ്ടാകുന്ന പ്രായോഗികത ആലോചനകള്‍ക്ക് വിധേയമാക്കപ്പെടേണ്ട
Image
മതം, സമൂഹം, ബഹുസ്വരത   വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവര്‍, വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, ഭിന്ന സംസ്‌ക്കാരമുള്‍കൊണ്ടവര്‍ ഒരുമിച്ച് താമസിക്കുന്ന ഭൂപ്രദേശമെന്നതാണ് ലോക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ടതാക്കുത്. ബഹുസ്വരതയാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. ഓരോ സംസ്ഥാനങ്ങളിലും നാനാത്വം പ്രകടമാണ്. വ്യത്യസ്ത മതങ്ങളെ ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ചവരാണ് ബഹുഭൂരിപക്ഷം ആളുകളും. മതമില്ലാത്തവരും, ഭൗതിക വാദികളും ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനം പോലും ഉണ്ടാകില്ല. എല്ലാ മതങ്ങളേയും ഒരു പോലെ ഉള്‍കൊളളുന്നു എതുകൊണ്ടുതന്നെ മതവിശ്വാസികള്‍ക്കിടിയല്‍ ഉണ്ടാകേണ്ട വിശാലതയുടെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ ബഹുസ്വര സമൂഹങ്ങളില്‍ വ്യത്യസ്തമാകേണ്ടതുണ്ട്.     മതങ്ങള്‍ക്കിടയില്‍ വൈരവും അകള്‍ച്ചയും വര്‍ധിക്കുന്ന സമകാലീന സാഹചര്യത്തില്‍ ഇതിന്റെ ഗുരുതര പ്രതിഫലനം അതിവേഗം പടര്‍ന്നു പിടിക്കാന്‍ ഇടയുളള ഇടമാണ് ബഹുമത സമൂഹങ്ങള്‍. മതവിശ്വാസികള്‍ക്കിടയില്‍ മതത്തെ കുറിച്ചുളള അജ്ഞത വര്‍ധിക്കുകയും, ഇതര മതങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ കുത്തിനിറക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് മതങ്ങള്‍ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കപ്പെടേണ്ട അന