Posts

Showing posts from March, 2013
Image
തിരിച്ചു പോകുന്ന മഅ്ദനിയും  തിരിച്ചു വരാത്ത നാവികരും ബംഗളൂരു സ്ഫോടനക്കേസില്‍ രണ്ടര വര്‍ഷമായി വിചാരണ തടവുകാരനായി കര്‍ണ്ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി ജാമ്യ കാലാവധിക്ക് ശേഷം ജയിലിലേക്ക് തന്നെ തിരിച്ചു പോകുകയാണ്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെ ലഭിച്ച അഞ്ച് ദിവസത്തെ ജാമ്യത്തിന് ശേഷമാണ് കേരളത്തില്‍ നിന്ന് മഅ്ദനി തിരിച്ച് പോകുന്നത്. ഇതേയവസരത്തില്‍ പുറത്തു വന്ന മറ്റൊരു വാര്‍ത്ത കടല്‍ക്കൊല കേസില്‍ അറസ്റിലായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടാണ്. സുപ്രീം കോടതി അനുമതിയോടെ ഇറ്റാലിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വേണ്ടിയാണ് നാവികരെ ജാമ്യാവസ്ഥയില്‍ ഇളവ് അനുവദിച്ച് നാട്ടിലേക്കയച്ചത്. ഇറ്റലിയിലേക്ക് പോകുന്ന നാവികരെ വിചാരണ നേരിടുന്നതിനായി തിരികെ എത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇറ്റാലിയന്‍ അംബാസിഡര്‍ക്കായിരിക്കുമെന്ന് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്ന സമയത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികളായ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റാലിയന്‍ നിലപാടിലൂടെ ജാമ്യ വ്യവസ്ഥയുടെ നഗ്ന ലംഘനവും രാജ്യത്തിന്റെ നീതിന്യായ
Image
  റെഡ് സല്യൂട്ട് അധിനിവേശ സാമ്യ്രാജ്യത്വ ശക്തികള്‍ക്കെതിരെ വിപ്ളവ ശൌര്യം പ്രകടമാക്കിയ തന്റേടിയായ ഭരണാധികാരിയെയാണ് ഹ്യൂഗോ ഷാവേസിന്റെ മരണത്തിലൂടെ ലോകത്തിന് നഷ്ടമായിരിക്കുന്നത്. അമേരിക്കന്‍ നയനിലപാടുകളോട് പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നിന്നിരുന്ന രാഷ്ട്ര നേതാക്കള്‍ക്ക് മുന്നില്‍ നട്ടെല്ലിന്റെ ബലമെന്തെന്ന് പ്രകടമാക്കാന്‍ ഷാവേസിന് കഴിഞ്ഞു എന്നതാണ് ലോകത്തെ ഭരണാധികാരികളില്‍ നിന്ന് വെനിസ്വലന്‍ പ്രസിഡന്റിനെ വ്യത്യസ്തനാക്കുന്നത്. ഏക ധ്രുവ ലോകമെന്ന അമേരിക്കന്‍ കുതന്ത്രത്തിന് മുന്നില്‍ എന്നും വിലങ്ങുതടി തീര്‍ത്ത ഷാവേസ് പച്ചയായ പ്രതികരണങ്ങളിലൂടെ തന്റെയുള്ളിലെ വിപ്ളവ വീര്യം നിരന്തരം പ്രകടമാക്കി. അമേരിക്കയുടെ അടുക്കളത്തോട്ടമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ മാറ്റാനുള്ള അധിനിവേശ തന്ത്രങ്ങളെ കരുത്തുറ്റ നീക്കങ്ങളിലൂടെ പ്രതിരോധിച്ചുകൊണ്ടാണ്  ഷാവേസ് വെനിസ്വലയുടെ പ്രിയപുത്രനായി മാറുന്നത്.    കടുത്ത അനീതിയും അസമത്വവും നിറഞ്ഞു നിന്ന ലോകക്രമത്തിനോടുള്ള വിയോജിപ്പിന്റെയും പകയുടെയും ആള്‍രൂപമായിരുന്നു ഷാവേസ്. ദുരിതങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്ന് വെനിസ്വലയുടെ ഭരണാധികാരിയെന്ന തലത്തിലേക്കുള്ള ഷാവേസിന്റെ വ
Image
 യു.ഡി.എഫില്‍ സംഭവിക്കുന്നതും  എല്‍.ഡി.എഫ് കാത്തിരിക്കുന്നതും   യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കേട്ടുകൊണ്ടിരിക്കുന്ന പല്ലവിയാണ് ഈ ഗവണ്‍മെന്റിന് അല്‍പ്പായുസ്സ് മാത്രമേ ഉണ്ടാകൂവെന്നത്. രണ്ട് പേര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ താഴെ വീഴുന്ന ഗവണ്‍മെന്റ് എന്നതായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പ്രതിപക്ഷം ചാര്‍ത്തി നല്‍കിയ പട്ടം. നേര്‍ത്ത ഭൂരിപക്ഷത്തിന്റെ അകമ്പടിയില്‍ മൂത്രമൊഴിക്കാന്‍ പോലും ആകാതെ അഞ്ച് വര്‍ഷം ഭരിക്കുക എന്നതിന്റെ പൊല്ലാപ്പ് ആരെക്കാള്‍ കൂടുതല്‍ അറിയുന്ന പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് നീട്ടിവിരിച്ച വലയില്‍ കുടുങ്ങിയ നെയ്യാറ്റിന്‍കരക്കാരന്‍ ശെല്‍വ്വരാജ് സര്‍ക്കാരിന്റെ മൂത്രശങ്കക്ക് അല്‍പ്പം ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യം മൂത്രസ്തംഭനത്തിലേക്കാണ് സര്‍ക്കാരിനെ എത്തിച്ചിരിക്കുന്നത്. ഇമവെട്ടാതെ, ഇലയനങ്ങാതെ സര്‍ക്കാരിനെ കാത്ത് കൊണ്ട് നടക്കാന്‍ എത്രകാലം കഴിയുമെന്ന കാര്യത്തില്‍ കപ്പിത്താനായ ഉമ്മന്‍ചാണ്ടിക്ക് തന്നെ ഉറപ്പില്ലാത്ത സ്ഥിതിയാണ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ പതിനെട്ടടവും പയറ്റുന്ന ഇടത് മുന്നണിയുടെ അധികാരാവകാശ പ്രഖ്യാപനം സര്‍ക്കാരിന്റെ ഉറക്