Posts

Showing posts from February, 2013
Image
പൊതു പ്രവര്‍ത്തനത്തിനും വേണം പെരുമാറ്റച്ചട്ടം   പൊതു പ്രവര്‍ത്തകന്‍ പൊതുസമൂഹത്തിന്റെ പൊതുസ്വത്താണ്. നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നതിനാലാണ് ഇവര്‍ക്ക് പൊതുപ്രവര്‍ത്തകനെന്ന സ്ഥാനപ്പേര് നല്‍കപ്പെട്ടത്. ഓരോ ഗ്രാമത്തിലേയും ചോട്ടാ നേതാവ് മുതല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ പൊതുപ്രവര്‍ത്തകന്‍ എന്ന ഗണത്തിന്റെ ഭാഗമാകുന്നത് ഇവര്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നതിനാലാണ്. മാന്യതയുടെയും സൗമ്യതയുടെയും രൂപഭാവങ്ങളാവണം പൊതുപ്രവര്‍ത്തകന്റെ ആകാര സൗന്ദര്യം. മറ്റുള്ളവര്‍ക്ക് വേണ്ടി എന്ന തലക്കെട്ടോടെ പ്രവര്‍ത്തിക്കാനിറങ്ങുന്നവരായതിനാല്‍ ഇടപഴകലുകളിലും സംസാര രീതികളിലും സഭ്യത നെഞ്ചോട് ചേര്‍ക്കേണ്ടതുമുണ്ട്. വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന ശൈലിയലേക്ക് പൊതു പ്രവര്‍ത്തകന്റെ നാവ് മാറിയാല്‍ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ പരിസരത്തേക്ക് ചാണകവെള്ളം കോരിയൊഴിക്കുന്ന പ്രതീതിയായിരിക്കും ഉണ്ടാക്കുക.        സുപ്രീം കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കത്തിപ്പടര്‍ന്ന സൂര്യനെല്ലി വിവാദം നാവിന് കടിഞ്ഞാണില്ലാത്ത പൊതുപ്രവര്‍ത്തരുടെ കൂട്ടായ്മയുടെ പരിഛേ
Image
സ്ത്രീ സുരക്ഷയും സൂര്യനെല്ലിയും ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ നടന്ന കൂട്ട ബലാത്സംഗവും, അതിനെത്തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവവും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധ പരിപാടികള്‍ക്കും, ക്രിയാത്മക ചര്‍ച്ചകള്‍ക്കുമാണ് ഈ സംഭവം വഴി വെച്ചത്. ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നു. കേസിലെ പ്രതികള്‍ക്കെതിരായ കുറ്റപത്ര സമര്‍പ്പണവും, വിചാരണയും അതിവേഗമാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷന്‍ ആഴ്ചകള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ജീവപര്യന്തമാണ് ശിക്ഷയായി വര്‍മ്മ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നതെങ്കിലും വധശിക്ഷ വരെ ആകാമെന്ന നിലപാടിലായിരുന്നു രാജ്യത്തെ ഭരണകൂടം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനും, സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നിയമത്തിലെ കാര്‍ക്കശ്യവും, കടുത്ത ശിക്ഷ നടപടികളും അനിവാര്യമാണെന്നതായിരുന്നു ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ചര്‍ച്ചകളുടെ കാതല്‍. ഇതിന്റെ അടിസ്ഥാനത്