Posts

Showing posts from November, 2011
Image
സൌഹൃദത്തിന്റെ പൊന്നാനി മോഡല്‍ പുഴയും, കടലും, കായലും, കനാലും ചുറ്റപ്പെട്ട പൊന്നാനി വിവിധ സംസ്ക്കാരങ്ങളുടെ സംഗമഭൂമിയാണെന്ന് പറഞ്ഞാല്‍ അതിശയോക്തമല്ല. എന്തിനേയും ഉള്‍ക്കൊള്ളാനും, വിശാലതയോടെ സ്വീകരിക്കാനും പൊന്നാനിക്ക് പണ്ട് മുതലേ സാധിച്ചിട്ടുണ്ട്. സാംസ്ക്കാരിക പ്രഭാവം തിളങ്ങി നിന്ന പൊന്നാനിയുടെ ഭൂമിക കൈരളിയുടെ മുഖശ്രീയായിരുന്നു. ഇടശ്ശേരിയും, ഉറൂബും, കടവനാട് കുട്ടികൃഷ്ണനും, ഭട്ടതിരിപ്പാടും, അക്കിത്തവും പൊന്നാനിയുടെ സാംസ്കാരിക മുഖത്തിന് തിളക്കമേകി. മതവിജ്ഞാന രംഗത്ത് പൊന്നാനി ലോകത്തിന് നല്‍കിയ വെളിച്ചം മലബാറിന്റെ മക്കയെന്ന സ്ഥാനപ്പേരിന് അര്‍ഹമാക്കി. ലോകത്തിന് മുന്നില്‍ ജ്വലിച്ചു നില്‍ക്കുന്ന സൈനുദ്ധീന്‍ മഖ്ദൂം തന്റെ സംഭാവനകള്‍ക്ക് വിത്തിട്ടതും, വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചതും പൊന്നാനിയുടെ മണ്ണില്‍ നിന്നു തന്നെ. വവിധ മതവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടം മതസൌഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായാണ് വിശേഷിപ്പിക്കപ്പെടാറ്. വാണിജ്യ വ്യാപാരരംഗത്ത് ചരിത്രത്തിന്റെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ട ഒരു തുറമുഖവും ഇവിടെയുണ്ട്. പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് അധിനിവേശ കാലത്ത് മലബാറിന്റെ ഗേറ്റ് ഓഫ് വേ ആയിരുന്ന പൊന്
Image
സ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍................... ഒരു ഇടിവെട്ട് സിനിമ കണ്ടിറങ്ങിയ പ്രതീതിയാണ് കേരളക്കരയിലെ മാന്യമഹാജനങ്ങള്‍ക്ക്. പൊള്ളുന്ന വെയിലില്‍ മണിക്കൂറുകളോളം വരി നിന്നാണ് വോട്ട് ചെയ്തതെങ്കിലും പാഴായില്ലല്ലോയെന്ന ആത്മസംതൃപ്തിയാണ് എല്ലാവര്‍ക്കും. ഫോട്ടോ ഫിനിഷിംഗിലാണ് സിനിമ റിലീസ് ചെയ്തതെങ്കിലും 140 പേരും അഭിനയത്തികവിന്റെ പരിപൂര്‍ണ്ണതയാണ് പ്രകടമാക്കുന്നത്. സ്റണ്ടും, റൊമാന്‍സും, പാട്ടും, തമാശയും, സൂപ്പര്‍ ഡയലോഗുകളും കോര്‍ത്തിണക്കിയ മുഴുനീള ചിത്രത്തില്‍ ബലാത്സംഗവും ഇടം പിടിച്ചു. സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ബലാത്സംഗ സീന്‍ ഒഴിവാക്കാന്‍ ശ്രമിച്ചുവെങ്കിലും പൂഞ്ഞാറില്‍ നിന്നുള്ള സൂപ്പര്‍ സ്റാറിന് ഇത് കൂടിയേ തീരുവെന്ന നിര്‍ബന്ധം. ബലാത്സംഗ സീനില്‍ അഭിനയിക്കാമെന്നേറ്റ സഹ നടി പൊടുന്നനെ പിന്‍മാറിയത് ആശയകുഴപ്പത്തിനിടയാക്കിയെങ്കിലും നിലപാടില്‍ നിന്ന് പി•ാറില്ലെന്ന വാശിയിലാണ് പൂഞ്ഞാറിലെ ഈ വി.ഐ.പി. ചൂണ്ടുവരില്‍ ആകാശത്തേക്കുയര്‍ത്തി ഊണിലും, ഉറക്കിലും “ഷിറ്റ്” ഉരുവിട്ടിരുന്ന പഴയൊരു കമ്മീഷണറെ ഓര്‍മ്മയുണ്ടോ. പല മുഖങ്ങള്‍ കയറിയിറങ്ങിയതാണെങ്കിലും മറക്കില്ല ആ മുഖമൊരിക്കലും. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന