Posts

Showing posts from April, 2014
Image
വസീറലി കൂടല്ലൂര്‍ നന്മ നിറഞ്ഞ എഴുത്തുകാരന്‍ കുട്ടികളോട് കഥ പറഞ്ഞും കവിതചൊല്ലിയും ആയുസ്സിന്റെ പകുതിയിലേറെ ചിലവിട്ട വസീറലി കൂടല്ലൂര്‍ ഇനി ഓര്‍മ്മയാണ്. മനസ്സിലെ നന്മ കുട്ടിത്തമായി പ്രകടിപ്പിച്ച പച്ച മനുഷ്യനെയാണ് വസീറലിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യ ഭൂമികക്ക് നഷ്ടമായിരിക്കുന്നത്. കുട്ടിക്കവിതകളിലൂടെ വലിയ ചിന്തകളെ പ്രകടമാക്കിയ മനുഷ്യ സ്‌നേഹികൂടിയായിരുന്നു വസീറലി. എം ടി വാസുദേവന്‍ നായരിലൂടെ മലയാള മറഞ്ഞ കൂടല്ലൂര്‍ ഗ്രമത്തിന്റെ തനിമ പച്ചയായി പ്രകടമാക്കിയ ജീവിതത്തിനുടമയായിരുന്നു ഇദ്ദേഹം. ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും പച്ചപ്പിന്റെ എളിമയും ഉള്‍കൊണ്ട സാഹിത്യ ലോകത്തെ വേറിട്ട മനുഷ്യനായിരുന്നു വസീറലി. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ബാലസാഹിത്യങ്ങളിലും പതിറ്റാണ്ടുകളായി സ്ഥിര സാന്നിദ്ധ്യമറിയിച്ച വസീറലി കൂടല്ലൂര്‍ രണ്ട് തലമുറ മുമ്പുളളവര്‍ക്കുവരെ സുപരിചിതനാണ്. നന്മയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കഥ പറഞ്ഞ് കുട്ടികളുടെ പ്രിയങ്കരവായ കഥ പറച്ചിലുക്കാരനായി മനസ്സിലിടം പിടിച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു ഇദ്ദേഹം. അഞ്ചാം ക്ലാസ്സില്‍ പഠനം നിറുത്തേണ്ടിവന്നെങ്കിലും അക്ഷരങ്ങളോടുളള ആത്മബന്ധമാണ്
Image
നവോത്ഥാനത്തിന്റെ അടിവേരുകള്‍ കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ അടിവേരുകള്‍ അന്വേഷിച്ചു പോകുന്നവര്‍ക്ക് അതിന്റെ ഉറവിടമായി കണ്ടെത്താനാകുക മലബാറും, മലപ്പുറവുമാണെന്നതില്‍ അധികപേര്‍ക്കും സംശയമുണ്ടാകില്ല. മുസ്ലിം സമുദായത്തിനകത്ത് നടന്ന ഭാഗികമായ ചില പരിഷ്‌കരണങ്ങള്‍ എന്നതിനപ്പുറത്ത് ഒരു സമുദായമെന്ന നിലയിലുള്ള സാമൂഹികവും വ്യക്തിപരവുമായ മുന്നേറ്റങ്ങള്‍ക്ക് മുളയിട്ടത് മലപ്പുറത്തിന്റെ മണ്‍തരികളില്‍ നിന്നാണെന്ന് കണ്ടെത്താനാകും. സാമ്രാജ്യത്വ വിരുദ്ധതയെന്ന പൊതുതാല്‍പര്യത്തെ മുന്‍നിറുത്തി കൊണ്ട് സാധ്യമാക്കിയ മുന്നേറ്റങ്ങള്‍ മുതല്‍ മതത്തിനകത്തെ പരിഷ്‌കരണം വരെ നീണ്ടു കിടക്കുന്നതാണ് മുസ്ലിം സമുദായത്തിനകത്തെ നവോത്ഥാന പ്രക്രിയകള്‍ ഓരോന്നും.  നവോത്ഥാന മുന്നേറ്റങ്ങളെ വിശാലതയുടെ കോണില്‍ നിന്ന് നോക്കി കാണേണ്ടതിന് പകരം സങ്കുചിതമായ താല്‍പര്യങ്ങളിലേക്ക് ചുരുക്കപ്പെട്ടുവെന്ന വസ്തുതയെ മുന്‍നിറുത്തികൊണ്ടു മാത്രമേ മലപ്പുറത്തിന്റെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളെ നോക്കികാണാനാകൂ. ജാതീയ ഉച്ചനീചത്വങ്ങളും, പ്രാകൃതമായ ജീവിതരീതികളും കാരണം മലീമസമായ കേരളീയ സാമൂഹിക ജീവിതത്തിലേക്ക്  നിശബ്ദമായ വെടിമരുന്നായാണ് ഇസ്ലാം കടന്നുവരുന്ന
Image
വോട്ട് ചെയ്യാം, എന്തു കിട്ടും കാലങ്ങളായി വോട്ട് ചെയ്തുവരുന്നവരാണ് നമ്മളില്‍ അധിക പേരും. ജനാധിപത്യ ക്രമത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഘടകം എന്നതിനൊപ്പം വ്യക്തിപരവും, സാമൂഹ്യവുമായ ജീവിത സംവിധാനത്തിനുളള ക്രമപ്പെടുത്തല്‍ കൂടി വോട്ടിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ സമ്മതിദാനമായി വോട്ട് വിനിയോഗിക്കപ്പെടുമ്പോള്‍ അവകാശമായി തിരിച്ചുകിട്ടേണ്ട മൗലികതക്കുമേലുളള കയ്യൊപ്പാണ് ഓരോ വോട്ടര്‍മാരും ചാര്‍ത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ വോട്ട് നേടി വിജയിക്കുന്നവര്‍ പൗരന്റെ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുന്ന വക്താക്കളാണ്. വോട്ട് നേടിയ ജനപ്രതിനിധിയും, വോട്ട് നല്‍കിയ പ്രജയും തമ്മില്‍ ഉണ്ടാകേണ്ട കൊടുക്കല്‍ വാങ്ങല്‍ പരിപൂര്‍ണ്ണതയോടെ സാധ്യമാകുന്നിടത്താണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി നിശ്ചയിച്ചു നല്‍കുന്ന വോട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമേല്‍ കടമപ്പെടുന്നതിനുളള അലിഖിത കരാര്‍ കൂടിയാണ്.  ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി എന്ന ജനാധിപത്യത്തിന്റെ വിശദീകരണം സമ്പന്നമാകുന്നത് വോട്ടിന് മൂര്‍ച്ഛയും, അര്‍ത്ഥവുമുണ്ടാകുമ്പോഴാണ്. പൊതു പ്രവര്‍ത്തകന്‍ ജനപ്രതിനിധിയാകുന്നത്