Posts

Showing posts from January, 2012
Image
ലൌ ജിഹാദില്‍ നിന്ന് ഇ-മെയില്‍ ചോര്‍ത്തലിലേക്ക് എത്ര ദൂരം !!!! ഏതാണ്ട് രണ്ട് വര്‍ഷം മുമ്പത്തെ ശിശിരകാലം പ്രണയ വര്‍ഗ്ഗീയതയെ കുറിച്ചുളള ചര്‍ച്ചകളില്‍ തണുത്ത് വിറച്ച അവസ്ഥയിലായിരുന്നു മലയാളക്കര.  മലയാളത്തിന് നല്ല വെളുപ്പാന്‍കാലം നേരുന്ന മാധ്യമരംഗത്തെ കാരണവര്‍ ലൌ ജിഹാദെന്ന് പേര് ചൊല്ലിവിളിച്ച പ്രണയ വര്‍ഗ്ഗീയത കാലം ഉരുണ്ട് ഇങ്ങെത്തിയപ്പോള്‍ ചാരക്കേസുപോലെ പൊടിപോലുമില്ല കണ്ടുപിടിക്കാനെന്ന സ്ഥിതിയിലാണ്. കളങ്കമറ്റ കൌമാര മനസ്സുകളെ വിഷം ചീറ്റുന്ന വര്‍ഗ്ഗീയ കണ്ണുകളോടെ കുറച്ചുകാലമെങ്കിലും നോക്കികാണാന്‍ കാരണവരുടെ സ്ഥാനത്തുളള മാധ്യമസ്ഥാപനം തുറന്നുവിട്ട ലൌ ജിഹാദെന്ന സുന്ദരനാമത്തിലൂന്നിയ അപസര്‍പ്പക കഥ കാരണമായി. ഭരണകൂടവും, പൊലീസും ലൌ ജിഹാദിനെ പൂര്‍ണ്ണമായും തളളാതെ ഉള്‍കൊണ്ടപ്പോള്‍ ഒരു സമുദായത്തിന്റെ വളര്‍ന്നുവരുന്ന തലമുറ സംശയത്തിന്റെ മുള്‍മുനയിലായിരുന്നു. വര്‍ഗ്ഗീയ, ഫാസിസ്റ് ചിന്താധാരകള്‍ തലക്കടിച്ച ഒരു വിഭാഗത്തിന്റെ കാല്‍പ്പനിക ഭാവങ്ങള്‍ രൂപപ്പെടുത്തിയ പ്രണയ ബോംബ് ഒരു മാധ്യമ സ്ഥാപനം തങ്ങളുടെ കണ്ടെത്തലായി എറ്റെടുത്തപ്പോള്‍ സാമുദായിക ചേരിതിരിവിനും, വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ഹേതുവായി മാറുന്നതാ
Image
വി.എസ് പ്രതിചേര്‍ക്കപ്പെടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്ക•ാരും, ഭരണകര്‍ത്താക്കളും അഴിമതിക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുക എന്നത് കേരളത്തെ സംബന്ധിച്ച് അത്ഭുതമുളള കാര്യമേ അല്ലാതായി മാറിയിരിക്കുന്നു. പേരിനു മാത്രമാണെങ്കിലും ഒരു മുന്‍മന്ത്രി അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നു. വിവിധ അഴിമതി കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട അര ഡസനോളം മന്ത്രിമാര്‍ നാട് ഭരിക്കുന്നവരായി ഇപ്പോള്‍ നമ്മുക്കുണ്ട്. ഭരണകര്‍ത്താക്കളാകുമ്പോള്‍ അഴിമതി ആരോപണങ്ങളും, കേസുകളും പുത്തിരിയല്ല എന്നത് പൊതുകാഴ്ച്ചപ്പാടായി മാറിയിട്ടുണ്ട്. അഴിമതി ആക്ഷേപങ്ങളെ രാഷ്ട്രീയ നിറം നല്‍കി പ്രതിരോധിക്കുകയെന്നത് പൊതുനിലപാടായി സ്വീകരിച്ചിട്ടുമുണ്ട്. കേസിനെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്ന നേതൃത്വത്തിന്റെ പ്രസ്താവന അഴിമതി ആക്ഷേപങ്ങള്‍ക്ക് പിന്നാലെ ചൂടപ്പം പോലെ വിതരണം ചെയ്യപ്പെടുന്നതും അത്കൊണ്ട് തന്നെ. അഴിമതി കേസുകള്‍ സൃഷ്ടിക്കപ്പെടുന്നത് പ്രതിയോഗികളെ അരുക്കാക്കാനുളള തന്ത്രത്തിന്റെ ഭാഗമായാണെന്ന ആക്ഷേപം പല ഘട്ടത്തിലും വസ്തുതകളായി മാറിയതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക