Posts

Showing posts from October, 2016
Image
കേരളം @ 60 ഷഷ്ടിപൂര് ത്തിയിലാണ് കേരളമെന്ന കൊച്ചു സംസ്ഥാനം. നീണ്ട അറുപത് വര്‍ഷത്തിനിടയ്ക്ക് സാധ്യമാക്കിയ നേട്ടങ്ങളൊക്കെയും താരതമ്യേന ആരോഗ്യപരവും ക്രിയാത്മകവുമാണെന്ന് വിലയിരുത്താം. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യതിയില്‍ നിന്നുകെണ്ട് ഒരു നാടിന് സ്വയത്തമാക്കാവുന്ന പരിവര്‍ത്തനത്തിന്റെ സാധ്യതകളെ ഒരു പരിധിവരെ സ്വീകരിക്കാന്‍ കേരളനാത്തിനായിട്ടുണ്ട് . ഇത് നിലനിര്‍ത്തുന്നതിനും തുടരുന്നതിലും പുതിയ തലമുറക്ക് എത്രമാത്രം സാധിക്കുന്നുണ്ടെന്നതാണ് അറുപതാം വയസ്സില്‍ മലയാളക്കര  സ്വയം വിമര്‍ശനമായി ഏറ്റെടുക്കേണ്ടത്. സാമൂഹ്യമായ അന്ധകാരത്തിന്റെ പടുകുഴിയില്‍ നിന്ന് ഉദ്ബുദ്ധതയുടെ ഔന്നിത്യത്തിലേക്ക് മലയാളി മാറി സഞ്ചരിച്ചത് പെട്ടന്നുണ്ടായ അത്ഭുത പ്രവര്‍ത്തികളുടെ ഭാഗമായിരുന്നില്ല. നിരന്തരമായ പരിഷ്‌ക്കരണവും, ഇടപെടലും ഇടവേളയില്ലാതെ ഓരോ സമൂഹത്തിലും  പ്രയോഗിക്കപ്പെട്ടതാണ് ഇപ്പോഴത്തെ മാറ്റത്തിന് നിദാനമായത്. സാമുദായികമായി നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളും ജാതീയമായ വിവേചനങ്ങളും തുടച്ചു നീക്കപ്പെട്ട് പക്ഷമില്ലാത്ത മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ പൂര്‍വ്വികരായ പരിഷ്‌ക്കര്‍ത്തകള്‍ക്ക് വിജയിക്കാനായതാണ് രാജ്യത്തെ ഇതര
Image
കണ്ണൂരിനെ ഇനിയും കരയിക്കരുത് കേരളത്തിന്റെയാകെ നൊമ്പരമായി കണ്ണൂര്‍ മാറിയിട്ട് നാളേറെയായി. മനുഷ്യ ജീവന് ഇയ്യാം പാറ്റയുടെ വിലപോലും നല്‍കാതെ അരും കൊലയുടെ ദുരന്തഭൂമിയായി കണ്ണൂരിന്റെ മണ്ണ് മാറ്റപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പകയുടെ മത്സരക്കളത്തില്‍ കൊന്നും കൊടുത്തും ഫുട്‌ബോള്‍ മൈതാനത്തെ സ്‌കോര്‍ ബോര്‍ഡിലേതുപോലെ മനുഷ്യ ജീവനുകള്‍ എണ്ണം പറയുമ്പോള്‍ അതീവ സങ്കടത്തോടെയാണ് കേരളമതിനെ വീക്ഷിക്കുന്നത്. ഓരോ രാഷ്ട്രീയ കൊലപാതകത്തെ തുടര്‍ന്നും കേരളത്തിലെ ആയിരമായിരം അമ്മമാരുടെ വിലാപങ്ങള്‍കൂടി ഉയരാറുണ്ടെന്ന് കൊലക്കത്തി വീശുന്നവര്‍ ഓര്‍ക്കാറുണ്ടാകില്ല. നാട്ടിടവഴികളിലും, പൊന്തക്കാടുകളിലും വെട്ടി വീഴ്ത്തപ്പെടുന്ന ഓരോ ജീവനും ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ടിയുടെ പ്രവര്‍ത്തകന്‍ എന്നതിനപ്പുറത്ത് മകനോ, അച്ഛനോ, ഭര്‍ത്താവോ, സഹോദരനോ ആണെന്ന മൗലികത വിസ്മരിക്കപ്പെടുകയാണ്. ഇനിയൊരിക്കലും തിരിച്ചുവരാത്ത മകനുവേണ്ടി ചോറുവിളമ്പി കാത്തിരിക്കുന്ന അമ്മമാര്‍, ചോര പുരണ്ട ദു:സ്വപ്‌നം കണ്ട് ഞെട്ടി എഴുന്നേല്‍ക്കുന്ന കുരുന്നുകള്‍, രാത്രി ഉറങ്ങാന്‍ പോലും ഭയപ്പെടുന്ന സ്ത്രീകള്‍, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന അരക്ഷിതാവസ്ഥ