Posts

Showing posts from December, 2014
Image
യുവത്വം ചുംബനത്തിലാണ് ഏതൊരു സമൂഹത്തിന്റേയും ചാലകശക്തിയാകേണ്ട വിഭാഗമാണ് യുവാക്കള്‍. യുവത്വത്തിന്റെ പ്രസരിപ്പ് സാധ്യമാകാതെ യാതൊരു മാറ്റവും കടന്നുവരില്ല. നാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി നടപ്പാക്കേണ്ടവരാണ് യുവാക്കള്‍. അവര്‍ നിഷ്‌ക്രിയരായാല്‍ സ്തംഭനത്തിലെത്തുക സമൂഹത്തിന്റെ വികാസമായിരിക്കും. യുവാക്കള്‍ ഏറ്റെടുക്കേണ്ട അജണ്ടകളും, അവര്‍ ഇടപെടുന്ന വിഷയങ്ങളും വിവേക പൂര്‍ണ്ണമല്ലെങ്കില്‍ അത് സമൂഹഗതിയെ താറുമാറാക്കുമെന്നത് കണ്ടുകഴിഞ്ഞതുമാണ്. പുതിയ ലോക ക്രമത്തില്‍ കൗമാരവും, യുവത്വവും ന്യൂജനറേഷന്‍ എന്ന ഓമനപ്പേരിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇവര്‍ നിഷ്‌ക്രിയരോ, മന്ദബുദ്ധികളോ അല്ലെന്നത് തീര്‍ച്ചയാണ്. ചടുലതയും, ആധുനികതയുടെ ആവേശവും സമം ചേര്‍ത്ത് കൊണ്ടുനടക്കുന്നവരാണ് ഇവരില്‍ ഏറെയും. ജീവിത രീതിയിലും, പരസ്പര സമ്പര്‍ക്കങ്ങളിലും, ആകാര സൗന്ദര്യത്തിലും വ്യത്യസ്ഥത സ്വീകരിക്കാന്‍ ഇവര്‍ നിര്‍ബന്ധം കാണിക്കുന്നു. പ്രതിഷേധങ്ങളിലും, സമരരീതികളിലും മാറ്റത്തിന്റെ കാറ്റാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. സ്വയം രൂപപ്പെടുത്തിയ പ്രപഞ്ചത്തില്‍ സ്വതന്ത്രരായി പാറി നടക്കുന്നവരാണവര്‍. യുവത്വത്തിന്റെ ഊര്‍ജ്