Posts

Showing posts from March, 2012
Image
ലീഗ് കോണ്‍ഗ്രസ്സാവരുത് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ്സാണെന്നതില്‍ എതിരഭിപ്രായമുണ്ടാകില്ല. ദീര്‍ഘകാലം രാജ്യം ഭരിച്ച പാര്‍ട്ടി. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഭരണം കയ്യാളിയ ദേശീയ പ്രസ്ഥാനം. രാജ്യം ലോകത്തിന് സംഭാവന ചെയ്ത മികവാര്‍ന്ന ഭരണ കര്‍ത്താക്കളെല്ലാം കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നു. വിദ്യാര്‍ത്ഥി, യുവജന, മഹിള, തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ കോണ്‍ഗ്രസ്സിന്റെ പോഷക ഘടകങ്ങള്‍ വ്യാപിച്ചുകിടക്കുന്നുമുണ്ട്. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും മര്യാദക്കൊന്ന് യോഗം വിളിക്കുവാനോ, സംഘടനാ തെരഞ്ഞെടുപ്പ് നടത്തുവാനോ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനവും കോണ്‍ഗ്രസ്സ് മാത്രമാണെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല. നേതാവിന്റെ മോന്തക്കിട്ട് കസേര കൊണ്ടടിച്ചത് മുതല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ മുണ്ട് വലിച്ചു കീറിയതു വരെ സംസ്ഥാന കോണ്‍ഗ്രസ്സിന്റെ യോഗ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളാണ്. അഹിംസയുടെ വക്താക്കളും, ആത്മ സംയമനത്തിന്റെ പ്രചാരകരുമായതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സ് സംഘടന തെരഞ്ഞെടുപ്പുകള്‍ക്ക് മുതിരാറില്ല. സംഘടന പ്രവര്‍ത്തകരില്‍ പഴയ രീതികളോട് വല്ല മാറ്റവും വന്നിട്ടുണ്ടോയെന്നറിയാന്‍ യൂത്ത് ക
Image
പ്രേമിച്ചിട്ടില്ലാത്ത വധു വരന്‍മാരെ ആവശ്യമുണ്ട്! മലയാള ദിനപത്രങ്ങളിലെ വൈവാഹിക പംക്തിയില്‍ ഇങ്ങിനെയൊരു പരസ്യം നല്‍കിയാല്‍ എന്തായിരിക്കും ഫലം. ഉദ്ദേശിച്ച മറുപടി ആത്മാര്‍ത്ഥമായി ലഭിക്കണമെങ്കില്‍ മക്കളുടെ മൂക്കില്‍ പല്ല് വരുന്നതുവരെ രക്ഷിതാക്കള്‍ കാത്തിരിക്കേണ്ടി വരും. തലക്കെട്ടില്‍ നല്‍കിയിട്ടുള്ള പ്രേമം പണ്ടത്തെ മരം ചുറ്റി കളിയല്ല. പത്ര ഭാഷകടമെടുത്താല്‍ പീഡനമെന്നതില്‍ കുറഞ്ഞ ഏതെങ്കിലും വാക്ക് ഉപയോഗിക്കാന്‍ പറ്റുമോയെന്നറിയില്ല. ആര് ആരെയാണ് പീഡിപ്പിച്ചതെന്ന് മാത്രം ചോദിക്കരുത്. പ്രണയം തലക്കടി ച്ച ഉല്ലാസയാത്രയുടെ കഥകള്‍ വായിച്ചെടുക്കുമ്പോള്‍ വെറുതെ തോന്നിപ്പോവുകയാണ് ഇവരെന്നാ അമേരിക്കയിലും, യൂറോപ്പിലും പോയിവന്നതെന്ന്. അവിടെയാണല്ലോ ചായ കുടിക്കുന്ന ലാഘവത്തോടെ പീഡനങ്ങള്‍ നടക്കുന്നത്. നമ്മുടെ പഴയ മുഖ്യമന്ത്രി പറഞ്ഞുതന്ന അറിവാണ് കേട്ടോ ഇത്. അഞ്ചും, പത്തും കൊല്ലം കോളേജ് കാമ്പസുകളില്‍ ചെലവിട്ട് ഒരിക്കല്‍ പോലും പ്രേമിച്ചിട്ടില്ലാത്ത മുന്‍ഗാമികളെ നോക്കി ഇവരേത് കോത്താഴത്ത് നിന്ന് വന്നവരാണെന്ന് ചോദിക്കുന്നവരാണ് പുതിയ തലമുറ.കാമ്പസിനകത്ത് തോളില്‍ കയ്യിട്ടും, പുത്തിറങ്ങിയാല്‍ ബൈക്കിലും, കാറിലും, സിനിമ