പ്രേമിച്ചിട്ടില്ലാത്ത വധു വരന്‍മാരെ ആവശ്യമുണ്ട്!

അഞ്ചും, പത്തും കൊല്ലം കോളേജ് കാമ്പസുകളില്‍ ചെലവിട്ട് ഒരിക്കല്‍ പോലും പ്രേമിച്ചിട്ടില്ലാത്ത മുന്‍ഗാമികളെ നോക്കി ഇവരേത് കോത്താഴത്ത് നിന്ന് വന്നവരാണെന്ന് ചോദിക്കുന്നവരാണ് പുതിയ തലമുറ.കാമ്പസിനകത്ത് തോളില്‍ കയ്യിട്ടും, പുത്തിറങ്ങിയാല്‍ ബൈക്കിലും, കാറിലും, സിനിമ തിയ്യേറ്ററിലും, ഹോട്ടല്‍ മുറികളിലും മനസ്സും ശരീരവും പങ്കുവെക്കുന്നവര്‍, സഹപാഠിയായ പെണ്‍കുട്ടുയോട് സംസാരിക്കുമ്പോള്‍ മുട്ട് വിറച്ചിരുന്ന മുന്‍ഗാമികളെ നോക്കി നേരത്തെ പറഞ്ഞ പോലെ ചോദിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. പ്രേമവും, സ്നേഹവും മനുഷ്യസഹജമായ വികാരങ്ങളാണെന്ന് പറഞ്ഞാല്‍ അതിനെ ഉള്‍കൊള്ളുക തന്നെ വേണം. കാമ്പസ് പ്രണയത്തിന് കണ്ണും കാതുമില്ലെന്ന് പറഞ്ഞത് ആ സത്യത്തിന്റെ പ്രേരണയിലായിരുന്നു. എന്നാല്‍ ഇന്നത്തെ പ്രണയം വഞ്ചനയുടെ വികൃത മുഖമാണ്. അല്ലയെങ്കില്‍ കാമുകിയുടെ നഗ്നത ഇന്റര്‍ നെറ്റിലൂടെ ലോകത്തെ കാണിക്കാന്‍ ബോയ് ഫ്രണ്ട് കെണി ഒരുക്കില്ലായിരുന്നു.

വീട്ടിലുള്ളവരേക്കാള്‍ ഏറെ നേരം സിനിമയും സീരിയലും കാണാന്‍ സമയം ചെലവിടുന്നവര്‍ ഇങ്ങിനെയൊക്കെ ആയില്ലങ്കിലേ അദ്ഭുതമുള്ളൂയെന്നതാണ് വാസ്തവം. സ്നേഹം, ഇഷ്ടം എന്നീ വികാരങ്ങള്‍ ബോയ് ഫ്രണ്ടിന് ഗേള്‍ ഫ്രണ്ടിനോടും അല്ലെങ്കില്‍ തിരിച്ചും തോന്നുന്ന കാര്യമായി മാത്രമാണ് അവര്‍ മനസ്സിലാക്കിയിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് ഒരു ഗേള്‍ ഫ്രണ്ടെങ്കിലുമില്ലെങ്കില്‍ താന്‍ പൂര്‍ണ്ണനാകില്ലെന്ന ചിന്തയിലാണ് ഓരോ കുരുന്നുകളും വളരുന്നത്. പക്വതയില്ലാത്ത പ്രായത്തില്‍ മൊട്ടിടുന്ന ഇത്തരം ചിന്തകള്‍ വന്‍ ദുരന്തത്തിലേക്കാണ് സമൂഹത്തെ ചെന്നെത്തിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് അമ്പലപ്പുഴയിലെ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയിലേക്കെത്തിച്ചത് അപക്വമായ പ്രണയത്തിന്റെ വൈകാരിക പ്രകടനങ്ങളായിരുന്നു.
സ്നേഹവും, ഇഷ്ടവും ഏതൊരു തലമുറയുടേയും മനസ്സുകളില്‍ കുത്തി നിറയ്ക്കപ്പെടേണ്ടത് തന്നെയാണ്. ഇതിനെ കുറിച്ച് മനസ്സിലാക്കുന്നിടത്ത് വരുന്ന പാളിച്ചകള്‍ ഉണ്ടാക്കുന്ന പരിണിതഫലങ്ങള്‍ സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ അടിമേല്‍ മറിക്കുന്നു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ക്കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ നടത്തുന്ന മിന്നല്‍ പരിശോധനയില്‍ പിടികൂടുന്ന ലൌ ലെറ്ററുകളുടെ എണ്ണം മാത്രം മതിയാകും തലക്കെട്ട് നല്‍കുന്ന ദുസ്സൂചനകളിലേക്ക് വിരല്‍ ചൂണ്ടാന്‍. ഇവരുടെ മൊബൈല്‍ ഫോണുകളിലെ എസ്. എം. എസ് പരിശോധിച്ചാല്‍ പ്രേമത്തിന് മറ്റെന്തെങ്കിലും പേര് ചൊല്ലി വിളിക്കേണ്ട ഗതികേടിലേക്കെത്തും.

ഇത്രയും പറഞ്ഞത് നമ്മുടെ ആണ്‍കുട്ടികളും, പെണ്‍കുട്ടികളുമെല്ലാം തലക്കെട്ടില്‍ പറഞ്ഞ തരക്കാരാണെന്ന നിലക്കെല്ല. മറിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്ക്ക് കാമ്പസിനകത്തും പുറത്തുമുണ്ടായ കണ്ണഞ്ചിപ്പിക്കുന്ന മാറ്റം അടുത്ത തലമുറകളില്‍ ഉണ്ടാക്കിയേക്കാവുന്ന ഭീകര പരിവര്‍ത്തനത്തിലെ ആശങ്ക പങ്കുവെക്കാന്‍ വേണ്ടി മാത്രമാണ്. അടുത്ത തലമുറയുടെ കണ്ണികളായി എന്റെ മക്കളും കൂട്ട് ചേരാനുണ്ടെന്നത് ആശങ്കയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. നാടകീയതകളെ ജീവിതത്തിന്റെ ഭാഗമാക്കി ഉള്‍കൊള്ളുകയും, കാട്ടിക്കൂട്ടലുകളെ മാതൃക പുരുഷ•ാരാക്കി നെഞ്ചേറ്റുകയും ചെയ്ത പുതിയതലമുറയുടെ ജീവിത സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതേണ്ടതുണ്ട്. മനുഷ്യനെ അറിയാത്ത, ബന്ധങ്ങളെ തിരിച്ചറിയാത്ത, വികാരങ്ങളെ ഉള്‍കൊള്ളാത്ത സമൂഹ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ മൂല്ല്യങ്ങള്‍ തിരിച്ചുവരേണ്ടതുണ്ട്. കച്ചവട താല്‍പര്യം മുന്‍ നിറുത്തി അശ്ളീലതയിലേക്കും, പൈങ്കിളിയിലേക്കും മൂക്കുകുത്തിയ സിനിമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഗൌരവ സന്ദേശങ്ങളുടെ വാഹകരമായി പരിവര്‍ത്തിതമായാല്‍ മാത്രമെ പുതിയ തലമുറയെ ഗ്രസിച്ച പ്രതിസന്ധിക്ക് താല്‍ക്കാലികമായെങ്കിലും മാറ്റമുണ്ടാക്കാനാകൂ.
വഞ്ചക സൌഹൃദങ്ങള്‍ ഉണ്ടാകുന്ന ചതിക്കുഴികളെ കുറിച്ച് പറഞ്ഞവസാനിപ്പിക്കുന്നതിന് മുമ്പ് വിവരസാങ്കേതിക വിദ്യ വരച്ചുണ്ടാക്കിയ പുതിയ സൌഹൃദത്തിന്റേയും പ്രണയത്തിന്റേയും ജാലകങ്ങളില്‍ കൂടി കയറിയിറങ്ങേണ്ടതുണ്ട്്.
പുതിയ തലമുറയോട് സൌഹൃദത്തിന്റെ വാക്കും നോക്കും പറയുമ്പോള്‍ ഇ- സൌഹൃദമാണ് മുന്നില്‍ നില്‍ക്കേണ്ടത്. പ്രപഞ്ചത്തെ വിരല്‍ തുമ്പിലേക്ക് ചുരുക്കി സൈബര്‍ വിപ്ളവം നമ്മുടെയൊക്കെ ജീവിതത്തെ മാറ്റിത്തീര്‍ത്തിരിക്കുന്നു. സൌഹൃദങ്ങളുടെ ആകാശങ്ങള്‍ തീര്‍ത്തും, കാഴ്ചയുടെ കടല്‍ കടന്നും,കേള്‍വിയുടെ ശ്രുതിയുയര്‍ത്തിയും ഓര്‍ക്കൂട്ടും ഫേസ്ബുക്കും നമ്മുക്ക് ചുറ്റും ജീവിത വലയമായി മാറിയിട്ടുണ്ട്. അവനവന്‍ തുരുത്തുകളിലേക്ക് ഒതുങ്ങുവാന്‍ തുടങ്ങിയ പുതു മലയാള ജീവികള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ സല്ലാപ സുഖമെന്തെന്ന് ആദ്യം പഠിപ്പിച്ചു കൊടുത്തത് ഓര്‍ക്കൂട്ടാണ്. ഈയാം പാറ്റകളെ പോലെ സൌഹൃദങ്ങള്‍ ചത്തു വീഴുകയും ഉയര്‍ന്നു പറക്കുകയും ചെയ്യുന്ന അവസ്ഥ മലയാളിക്കു സമ്മാനിച്ചതും ഓര്‍ക്കൂട്ട് തന്നെ. ചങ്ങാതിമാരുടെ പട്ടികയില്‍ മുഖങ്ങള്‍ മാറിമറഞ്ഞപ്പോള്‍ നാം സ്വയം അഹങ്കരിച്ചു.ഞാനെത്ര സൌഹൃദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്ന ആത്മ വിശ്വാസത്തോടെ.

നൈമിഷിക സൌഹൃദ വലയങ്ങളില്‍ നിന്നുള്ള ദുരനുഭവങ്ങളില്‍ കണ്ണുനീര്‍ പൊഴിക്കേണ്ടി വന്നവര്‍ കണ്ണാടിയോളം വ്യക്തതയുള്ള കൂട്ടുകെട്ടുകളെ ആഗ്രഹിച്ചാല്‍ അവരെ പഴഞ്ചെനെന്ന് പറയാനാകില്ല. കളിതമാശകളും സല്ലാപങ്ങളും അനുഭൂതി നിറഞ്ഞ വര്‍ത്തമാനങ്ങളുമാണ് സൌഹൃദത്തിന്റെ പൊരുളെന്നാണ് ഇവര്‍ മനസ്സിലാക്കിയിരുന്നത്. തന്നിലെ ഏറ്റവും നല്ലതിനെ മാത്രം പ്രകടമാക്കിയിരുന്ന പ്രണയത്തിന്റെ പര്യായമാണ് സൌഹൃദമെന്നാണ് ഇവര്‍ ധരിച്ചിരുന്നത്. എന്നാല്‍ ജീവിതത്തെ കുറിച്ചുള്ള തിരിച്ചറിവ് നൈമിഷിക സൌഹൃദങ്ങള്‍ ആപക്വമാണെന്ന വസ്തുതയിലേക്ക് ഇവരെ എത്തിച്ചു.
പലപ്പോഴും നമ്മുടെ തന്നെ പ്രതിച്ഛായ ആയ, നമ്മെ അകം പുറം അറിയുന്ന, മറകളില്ലാതെ, വളര്‍ച്ചയില്‍ സഹായിക്കുകയും സന്തോഷിക്കുകയും വീഴ്ചയില്‍ താങ്ങുകയും ചെയ്യുന്ന സംഘം, അതാണ് യാഥാര്‍ത്ഥ സൌഹൃദമെന്നും ഇത് കണ്ണാടിയോളം വ്യക്തതയുള്ളതാണെന്ന് തിരിച്ചറികയും ചെയ്യുമ്പോഴാണ് സുഹൃത്ത് എന്ന മനുഷ്യബന്ധത്തിന്റെ പകര്‍പ്പ് രൂപപ്പെടുന്നത്. ഈ ബന്ധത്തിന്റെ ഒരു ഘട്ടത്തിലും അഭിനയം കലരുന്നില്ലെങ്കില്‍ ജീവനോളം വിലമതിക്കുന്നതാകും സൌഹൃദം.
എല്ലാ ബന്ധങ്ങളും ഒരു തരത്തില്‍ സൌഹൃദമാണ്. എന്റെ അച്ഛന്‍ അല്ലങ്കില്‍ എന്റെ അമ്മ, അതുമല്ലങ്കില്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എനിക്ക് സുഹൃത്തിനെ പോലെയാണെന്ന് പറയുന്നത് കേട്ടിട്ടില്ലേ. ഇതില്‍ നിന്ന് എന്ത് വ്യത്യസ്തതയാണ് സഹപാഠിയിലും അയല്‍ക്കാരിലും സഹപ്രവര്‍ത്തകരിലും കാണുന്നത്. ആ വ്യത്യാസമാണ് സൌഹൃദത്തെ ധ്യാനത്തിന്റേയും വിശുദ്ധിയുടെയും വഴിയിലേക്ക് എത്തിക്കുന്നത്. അശ്ളീലങ്ങളും ആഭാസങ്ങളും അധാര്‍മ്മികതയും ബന്ധങ്ങളെ ബന്ധനങ്ങളും ദുരന്തങ്ങളുമാക്കുമ്പോള്‍ തെളിച്ചമുള്ള വഴിയില്‍ കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നത് സൌഹൃദത്തെ ധ്യാനത്തിലെത്തിക്കുന്നു.
ഇത്തരം സൌഹൃദങ്ങളുടെ വലയങ്ങള്‍ തീര്‍ത്തവര്‍ ഭാഗ്യവാ•ാര്‍. ഈ കൊച്ചു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ഇവര്‍ക്ക് ഇതിലേറെ മറ്റെന്തു വേണം.
Puthiya pranayangalil bhooripakshavum itharam prathyagathangal undakkumpol pazhayakaalathe sathyavum nishkalankadayum kaathusookshikkunna kamithakkalum prathipattikayil cherkkapedukayaanu... Avareyum samooham aa ganathil peduthunnu... Oru pranaya jodiye kanumpol putchathode nokki "hmm.. Pokunnadu kando... Ellaam kazhinjittundaakum.." ennu munvidhiyedukkunna naattukaarudeyum 1 ennu parayumpol pathu ennu ezhudunna pathra pravarthakarudeyum idayilaanu nammal jeevikkunnadennum orkkanam... Pranayathinte nanma kaathusookshikkunnavarkku ente hridayam niranja abhivaadhyangal....
ReplyDeleteഇത്രയും പറഞ്ഞത് നമ്മുടെ ആണ്‍കുട്ടികളും, പെണ്‍കുട്ടികളുമെല്ലാം തലക്കെട്ടില്‍ പറഞ്ഞ തരക്കാരാണെന്ന നിലക്കെല്ല. മറിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്ക്ക് കാമ്പസിനകത്തും പുറത്തുമുണ്ടായ കണ്ണഞ്ചിപ്പിക്കുന്ന മാറ്റം അടുത്ത തലമുറകളില്‍ ഉണ്ടാക്കിയേക്കാവുന്ന ഭീകര പരിവര്‍ത്തനത്തിലെ ആശങ്ക പങ്കുവെക്കാന്‍ വേണ്ടി മാത്രമാണ്. അടുത്ത തലമുറയുടെ കണ്ണികളായി എന്റെ മക്കളും കൂട്ട് ചേരാനുണ്ടെന്നത് ആശങ്കയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
DeleteNice article brother... Go ahead...
ReplyDeleteനന്ട്രീ.......................
DeleteGood one, Congrads...
ReplyDeleteപ്രേമം തുളുമ്പാത്ത ശിരോ മണികള്‍ ഈ വര്‍ത്തമാന കാലത്ത് ഉണ്ടാവില്ല ..കലാലയ ജീവിത ദിനങ്ങളില്‍ അങ്ങ് മിങ്ങും പ്രേമത്തിന്റെ നിരാമണികള്‍ കോര്‍ത്തിണക്കി ജീവിതം കഴിച്ചു നീക്കുന്നവരാണ് എല്ലാവരും ..പ്രേമിക്കാത്ത ശിരോമണി കളെ കിട്ടണമെങ്കില്‍ കലാലയ കവാടം കാണാത്ത കുടികള്‍ തന്നെ >> അപ്രതീക്ഷ നോട്ടത്തിന്റെ നിഴലില്‍ പ്രേമമാണന്നു ധരിച്ചു പ്രേമത്തിന്റെ കുഴലൂത്ത് നടത്തുന്ന കൌമാരങ്ങള്‍ ജീവിക്കുന്ന ഈ കാലത്ത് പ്രേമത്തിന്റെ കുറിച്ച് വര്‍ണ്ണിച്ച പള്ളികടവിന് ഒരായിരം നന്ദി
ReplyDeleteനന്ട്രീ.......................
ReplyDelete