Posts

Showing posts from May, 2014
Image
മന്‍മോഹനില്‍ നിന്ന്  മോദിയിലെത്തുമ്പോള്‍ തുടക്കം ഗംഭീരമാക്കി രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റിരിക്കുന്നു. സാര്‍ക്ക് രാജ്യങ്ങളിലെ മുഴുവന്‍ ഭരണാധികാരികളേയും അണിനിരത്തികൊണ്ട് നടന്ന സത്യ പ്രതിജ്ഞ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. അധികാരമേറ്റ രണ്ടാം ദിനം തന്നെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തുകയും ഭീകര വാദത്തിനെതിരെയുളള നിലപാട് കടുപ്പിച്ചു കൊണ്ട് രാജ്യത്തിന്റെ ശക്തമായ ശബ്ദം പുറത്തുവിടുകയും ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പാര്‍ലിമെന്റിന് മുന്നിലും അധികാരമേല്‍ക്കുന്നതിനുമുമ്പ് മഹാത്മജിയുടെ ശവകുടീരത്തിലും തലകുമ്പിട്ട് നമസ്‌ക്കരിച്ചുകൊണ്ട് ഭരണാധികാരിയെന്ന നിലയില്‍ വേറിട്ട പ്രകൃതം മോദി പ്രകടിപ്പിച്ചുക്കഴിഞ്ഞു. മികവുറ്റ സംഘാടകന്‍, ശക്തനായ ഭരണകര്‍ത്താവ് എന്നീ നിലകളില്‍ കഴിവും പ്രാപ്തിയും തെളിയിച്ച ശേഷമാണ് മോദി രാജ്യത്തിന്റെ പ്രധാന മന്ത്രി പദത്തിലേക്ക് എത്തിയിരിക്കുന്നത്. വികസന നായകന്‍ എന്ന വിശേഷണവും ന്യൂനപക്ഷ ധ്വംസകനെന്ന ആക്ഷേപവും ഒരു പോലെ മോദിക്കുമേല്‍ ചാര്‍ത്തപ്പെട്ടുവെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരേ
Image
മദ്യനിരോധനം: ഹിത പരിശോധനക്ക് തയ്യാറുണ്ടോ?    മദ്യ നിരോധനമെന്നത് എല്ലാ സര്‍ക്കാറുകളുടെ കാലത്തും സജീവ ചര്‍ച്ചയാകാറുളള വിഷയമാണ്. വാദ കോലാഹലങ്ങള്‍ക്കും, ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ മദ്യവും, മദ്യശാലകളും വര്‍ദ്ധിത വീര്യത്തോടെ പുനസ്ഥാപിക്കപ്പെടുന്ന ഇന്നലെകളാണ് ഇതുവരെ കഴിഞ്ഞുപോയിട്ടുളളത്. വരാനുളള നാളെയും ഇതില്‍ നിന്ന് വ്യത്യസ്തമാകാന്‍ തരമില്ല. മദ്യവരുമാനം വേണ്ടെന്നുവെക്കാന്‍ തയ്യാറാണെന്ന് ഭരണാധികാരികള്‍ പറയുമ്പോള്‍ തന്നെ ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടി ഓശാന പാടുന്നവരായി ഇവര്‍ മാറുന്നുവെന്ന ഇരട്ടത്താപ്പ് സംസ്ഥാന രാഷ്ട്രീയത്തിന്റെ പൊതുഭൂമികയില്‍ പ്രകടമാണ്. മദ്യമെന്ന പൊതു തിന്മക്കെതിരെ പോരാടേണ്ട പൊതു പ്രവര്‍ത്തകന്‍ മദ്യരാജാക്കന്മാരുടെ വക്താക്കളായി അവതരിക്കുന്ന രാഷ്ട്രീയ പരിസ്ഥിതിയിലാണ് മദ്യനിരോധനമെന്ന വിപ്ലവ ആശയം ഇരുകാലില്‍ നില്‍ക്കാനാകാതെ ആടി ഉലയുന്നത്. ബാര്‍ മുതലാളിമാര്‍ വെളളവും വളവും നല്‍കി വളര്‍ത്തിയെടുത്തവര്‍ നന്ദിയുളള കുഞ്ഞാടുകളായി അവതരിക്കപ്പെടുന്നിടത്ത് മദ്യം സര്‍വ്വ വ്യാപിയായി നിലകൊളളുക തന്നെ ചെയ്യുക. ജനാധിപത്യത്തില്‍ ജനവും ജനാഭിലാഷവുമാണ് മുഖ്യമെന്ന് പറയുമ്പോള്‍ ഇതിന് എ
Image
''പ്രശ്‌നങ്ങളെല്ലാം തീരുകയാണ്, നമ്മള്‍ ഒന്നാകും...'' എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തോടെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ തിളങ്ങി നിന്ന ഒരു നക്ഷത്രത്തെ കൂടിയാണ് നഷ്ടമാക്കിയിരിക്കുന്നത്. എ പി ഇസ്‌ലാഹി കേരളത്തോട് വിട പറയുമ്പോള്‍ മുജാഹിദ് ഐക്യമെന്ന സുന്ദര സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാവാതെ അവശേഷിക്കുന്നത്. 2002-ല്‍ സംഘടന നേരിട്ട ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ ഐക്യ ചര്‍ച്ചകളില്‍ ഏറെ പ്രതീക്ഷയോടെയും പ്രത്യാശയോടെയും നിലകൊണ്ട വ്യക്തിത്വമായിരുന്നു എ പി അബ്ദുല്‍ ഖാദര്‍ മൗലവി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് കീഴില്‍ നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു. ഐക്യ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഈ സമയങ്ങളില്‍ അദ്ദേഹവുമായി നേരിട്ടും ഫോണിലും സംസാരിച്ചിരുന്നവര്‍ക്ക് എ പി നല്‍കിയ മറുപടി മുജാഹിദ് ഐക്യത്തെ അദ്ദേഹം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നതിന് പ്രകടമായ തെളിവായിരുന്നു. ''പ്രശ്‌നങ്ങളെല്ലാം തീരുകയാണ്, നമ്മള്‍ ഒന്നാകാന്‍ പോവുന്നു നന്നായി പ്രാര്‍ത്ഥിക്കുമല്ലോ'' എന്നതായിരുന്നു ഐക്യ ചര്‍ച്ചകളുടെ പുരോഗതി അ