Posts

Showing posts from January, 2013
Image
കോണ്‍ഗ്രസ്സിന് നട്ടെല്ലിന്റെ  ഫോട്ടോസ്റാറ്റെങ്കിലും വേണം  യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം മുറ തെറ്റാതെ കേട്ടുകൊണ്ടിരിക്കുന്ന പ്രയോഗമാണ് സാമുദായിക സന്തുലനമെന്നത്. എന്തിനും ഏതിനും ജാതിയും സമുദായവും പറയുന്ന അല്‍പ്പത്തത്തിലേക്ക് കൊച്ചു കേരളം ചുവട് മാറ്റുന്നു എന്നത് യു.ഡി.എഫ് ‘ഭരണത്തിന്റെ ഔട്ട് പുട്ടായി മാറുകയാണ്. ‘ഭരണ നേട്ടങ്ങളും, ക്ഷേമ പ്രവര്‍ത്തനങ്ങളും ‘ഭൂരി പക്ഷ, ന്യൂന പക്ഷ പ്രാതിനിധ്യം തിരിച്ച് പോസ്റ്മോര്‍ട്ടം ചെയ്യുന്നതിലേക്ക് ഉദ്ബുദ്ധ കേരളം മാറുകയാണോ എന്ന ദുസ്സൂചനകളിലേക്കാണ് നാവിന് കടിഞാണില്ലാത്ത ചില സാമുദായിക നേതാക്കളുടെ പദ പ്രയോഗങ്ങള്‍ ഇരുണ്ട വെളിച്ചം വീശുന്നത്. ഇന്ത്യാ രാജ്യത്ത് ആര്‍ക്കും എന്തും വിളിച്ചു പറയാവുന്ന സ്വാതന്ത്യ്രം വകവെച്ചു നല്‍കുന്നുണ്ട്. ആരേയും വിമര്‍ശിക്കാനും തിരുത്താനും അവകാശമുണ്ട്. മാന്യവും, വിശാല വീക്ഷണത്തോടെയും ആണിതെങ്കില്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യവും ഈ നാടിനുണ്ട്. എന്നാല്‍ വകവെച്ചു നല്‍കപ്പെട്ട സ്വാതന്ത്യ്രത്തെ അസഹിഷ്ണതയോടെയും സങ്കുചിതമായും അവതരിപ്പിക്കുമ്പോള്‍ മൌനിയായി കേട്ടിരിക്കുന്നവര്‍ സാമുദായിക ധ്രുവീകരണത്തെ ആശ്രയമായി കൊണ്ടു നടക്കുന്ന
Image
മാലിന്യ പ്രശ്നം: മാറേണ്ടത് മനസ്ഥിതി    സുന്ദര കേരളം അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നം മാലിന്യമാണ്. നഗരവും ഗ്രാമവും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. കാലത്തിന്റെ കുത്തൊഴുക്ക് ഇ-മാലിന്യമെന്ന മാരണം കൂടി പേറേണ്ടിവന്നുവെന്നത് മാത്രമാണ് ആധുനികതയുടെ പുതിയ ലോക ക്രമത്തില്‍ ഉണ്ടായ മാറ്റം. ദൈവത്തിന്റെ സ്വന്തം നാടെന്നും, പ്രകൃതി രമണീയമെന്നും, സുന്ദര ഭൂമിയെന്നും അപരനാമമുളള കേരളത്തിന്റഎ നഗര ഗ്രാമങ്ങളിലൂടെ മൂക്ക് പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുളളത്. നീക്കം ചെയ്യപ്പെടാതെ കിടക്കുന്ന മാലിന്യങ്ങള്‍ ആരോഗ്യ ഭീതി ഉയര്‍ത്തുന്ന പാതയോരങ്ങളാണേറേയും. ശാശ്വത പരിഹാരമായി സ്ഥാപിക്കപ്പെട്ട സംസ്ക്കരണ കേന്ദ്രങ്ങളാക്കട്ടെ തീരാ തലവേദനയായും മാറിയിരിക്കുന്നു. ഞെളിയന്‍ പറമ്പും, ലാലൂരും, വിളപ്പില്‍ ശാലയും സുന്ദര കേരളത്തിന്റെ വികൃത മുഖങ്ങളായി തല ഉയര്‍ത്തി നില്‍ക്കുന്നു. സംസ്ക്കരണ കേന്ദ്രങ്ങള്‍ക്ക് താങ്ങാവുന്നതിലും ഇരട്ടിയാണ് നിക്ഷേപിക്കപ്പെട്ടുന്ന മാലിന്യമെന്നത് അനിശ്ചിതത്വത്തിന് പ്രതിസന്ധിക്കും ഇടയാക്കുന്നത്. നിലവിലെ മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ ഉണ്ടാക്കിയ വിശ്വാസ തകര്‍ച്ച പുതിയ സംസ്ക്കരണ പദ്ധതികള്‍ക്ക് മുന്നില്
Image
നിളക്കൊരു ചരമഗീതം  ഒരു നാടിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ജീവന്റെയും തുടിപ്പായിരുന്ന നിള അകാലചരമത്തിന്റെ കൈവഴികളിലൂടെ ഒഴുകിയടുക്കുന്നു. നിളക്കുള്ള ചരമഗീതം തയ്യാറായിക്കഴിഞ്ഞു. ഒരു മഹാനദിയുടെ ജീവിതത്തിനും മരണത്തിനുമിടയിലെ കാലദൈര്‍ഘ്യം കൂട്ടിനല്‍കാന്‍ ആരുണ്ട് കൈത്താങ്ങായി എന്നത് മാത്രമാണ് നിളയ്ക്ക് മുന്നിലെ കച്ചിത്തുരുമ്പ്. തലമുറകള്‍ക്ക് സാക്ഷിയായി ഒഴുകിയ നിളയെന്ന ഭാരതപ്പുഴ വരും തലമുറയ്ക്കായി കാത്തിരിക്കുമോ എന്നത് പുഴയുടെ ഇപ്പോഴത്തെ അവസ്ഥ പോലെ നേര്‍ത്ത നിശ്ചയം മാത്രം.         4400 ചതുരശ്ര കി.മീ കേരളത്തിലും 1768 ചതുരശ്ര കി.മീ തമിഴ് നാട്ടിലുമായി വ്യാപിച്ചു കിടന്നിരുന്ന നിള കൈത്തോടിന് സമാനമായി മെലിഞ്ഞ് ഒട്ടിയിരിക്കുന്നു. ഇതിലൂടെ പുഴ ഒഴുകിയിരുന്നു എന്ന് പറയുന്ന തരത്തില്‍ അതിവേഗത്തിലുള്ള ഗതിമാറ്റമാണ് നിളയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വനനശീകരണം മുതല്‍ അനധികൃത മണലെടുപ്പ് വരെ നീണ്ട് കിടക്കുന്ന മനുഷ്യ ചെയ്തികള്‍ പുഴയുടെ അകാല ചരമത്തിന് ഹേതുവാണ്. നിളയുടെ വൃഷ്ടി പ്രദേശങ്ങളില്‍ തമിഴ്നാട്ടിലുള്ളത്ര കാടുകള്‍ പോലും ഇന്ന് കേരളത്തില്‍ അവശേഷിക്കുന്നില്ല. വാളയാര്‍, ധോണി, അകമലവാരം, നെല്ല
Image
സ്ത്രീ സുരക്ഷ: വിവാദങ്ങളുടെ മറുപുറം   ദല്‍ഹിയില്‍ ബസ്സിനകത്ത് കൂട്ടമാനഭംഗത്തിനിരയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ദാരുണ അന്ത്യത്തോടെ പുതിയ ലോകക്രമത്തില്‍ സ്ത്രീ സുരക്ഷിതയാണോ എന്ന തലത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്. സ്ത്രീകള്‍ക്കെതിരായ തുല്യതയില്ലാത്ത അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഘട്ടത്തില്‍ ഇഴകീറിയുള്ള പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിക്കുന്നുവെന്നത് ഗുണകരമായ സൂചനകളാണ് നല്‍കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണ രീതിയും പൊതുസമൂഹവുമായുള്ള ഇടപെടലുകളും, ബലാത്സംഗത്തിനെതിരായ ശിക്ഷാനടപടികളും വരെ സ്ത്രീ സുരക്ഷയുടെ ഭാഗമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെട്ടു. വ്യത്യസ്ത കോണുകളില്‍ നിന്നുള്ള അഭിപ്രായ പ്രകടനങ്ങള്‍ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുകയും വിവാദങ്ങള്‍ ഉയര്‍ത്തുകയുമുണ്ടായി. ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനകളാണ് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്ന പ്രധാന ഇനം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഭാരതത്തിലല്ല ഇന്ത്യയിലാണ് നടക്കുന്നതെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ ആദ്യ പ്രതികരണം. ഇതിലൂടെ അദ്ദേഹം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത
Image
                    മുജാഹിദ് സമ്മേളനം ചങ്ങരംകുളത്ത് നിന്ന് അഴിഞ്ഞിലത്തെത്തിയപ്പോള്‍   മലപ്പുറം ജില്ലയിലെ അതിര്‍ത്തി പ്രദേശമായ രാമനാട്ടുകര അഴിഞ്ഞിലത്ത് നാല് ദിവസങ്ങളിലായി നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനം കൊടിയിറങ്ങിയിരിക്കുകയാണ്. 2008 ല്‍ മലപ്പുറം ജില്ലയിലെ മറ്റൊരു അതിര്‍ത്തി പ്രദേശമായ ചങ്ങരംകുളത്ത് നടന്ന മുജാഹിദ് സമ്മേളനത്തില്‍ നിന്ന് അഴിഞ്ഞിലത്തേക്ക് ഓടിയെത്തുമ്പോള്‍ മുജാഹിദ് പിളര്‍പ്പിന് ഒരു പതിറ്റാണ്ടിന്റെ ആയുസ് രേഖപ്പെടുത്തുക കൂടിയായിരുന്നു. സമ്മേളനങ്ങള്‍ക്കിടയിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ദൈര്‍ഘ്യം തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്ന് കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലേക്ക് എത്താനുള്ള ഹ്രസ്വ ദൂരം മാത്രമായിരുന്നുവെന്നത് ബന്ധനസ്ഥനാക്കപ്പെട്ട ഒരു സംഘടനയുടെ ദൈന്യ മുഖം പ്രകടമാകുന്നതായിരുന്നു. സമ്മേളനം നാല് നാള്‍ പിന്നിട്ടപ്പോള്‍ മുജാഹിദ് സംസ്ഥാന സമ്മേളനം ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് അഴിഞ്ഞിലത്തെ സലഫി നഗര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു. പ്രസ്ഥാനത്തിന്റെ ആദര്‍ശ നിലപാടുകള്‍ക്ക് വിരുദ്ധമായി അതിഥിയായി സ്വീകരിച്ച് ആനയിച്ചുകൊണ്ടുവന്ന പണ്ഡിതനില്‍ നിന്ന് സംശയ