Posts

Showing posts from November, 2014
Image
വിവാദങ്ങളുടെ ഔട്ട് പുട്ട് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പലകാര്യങ്ങളിലും കേരളം അതിസമ്പന്നമാണ്. സാക്ഷരത, രാഷ്ട്രീയ ഉദ്ബുദ്ധത, മാധ്യമ വിചാരം, സാംസ്‌കാരിക ബോധം എന്നിവയില്‍ ബഹുദൂരം മുന്നിലാണ് ഈ കൊച്ചു സംസ്ഥാനമെന്നതില്‍ തര്‍ക്കത്തിന് വകയില്ല. ആശയപരമായ സംവാദങ്ങളും ആരോഗ്യകരമായ പ്രതിഷേധങ്ങളും പിറവിമുതല്‍ നിറഞ്ഞു നിന്ന ഭൂമിയെന്നതുകൊണ്ടുതന്നെ പക്വമായ വിവാദങ്ങള്‍ മലയാളക്കരയുടെ മുഖമുദ്രയായിരുന്നു. വിവാദങ്ങള്‍ക്ക് സൈദ്ധാന്തിക പിന്തുണയും, ധാര്‍മ്മികതയും ചട്ടക്കൂടും ഉണ്ടായിരുന്നതിനാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ജനകീയതയുടെ പിന്‍ബലമുണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യകാല വിവാദങ്ങളും, ആശയപരമായ സംഘട്ടനങ്ങളും ചരിത്രത്തിന്റെ ഭാഗമായി മാറിയത്. കാലമേറെ ഉരുണ്ട് ആധുനികതയുടേയും വിവരസാങ്കേതിക വിദ്യയുടേയും പളപളപ്പിലെത്തി നില്‍ക്കുന്ന ഘട്ടത്തിലും വിവാദങ്ങള്‍ക്കും ആശയ പോരാട്ടങ്ങള്‍ക്കും ഒരു കുറവുമില്ല. പഴയതില്‍ നിന്നും വ്യത്യസ്തമായി നിശ്വാസം പോലെയാണ് മലയാളിക്കിന്ന് വിവാദങ്ങള്‍. ഒരു ദിവസം തന്നെ പല വിവാദങ്ങളെ അഭിമുഖീകരിക്കേണ്ട നിര്‍ബന്ധിതാവസ്ഥയും ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്കുണ്ട്. പഴയകാലത്തെ വിവാദങ്
Image
ജനാധിപത്യത്തിന്റെ കോഴവല്‍ക്കരണം കാര്യം നടക്കാന്‍ കൈമടക്ക് നല്‍കണമെന്ന രീതിക്ക് ജനാധിപത്യത്തോളം പഴക്കമുണ്ട്. ജനങ്ങള്‍ക്കുവേണ്ടിയെന്നതാണ് ജനാധിപത്യത്തിന്റെ നിര്‍വ്വചനമെങ്കിലും ഇടനിലക്കാരുടേയും പണത്തിന്റേയും സ്വാധീനമില്ലാതെ കാര്യങ്ങള്‍ വിചാരിച്ച സമയത്ത് നേടിയെടുക്കുകയെന്നത് അന്നും ഇന്നും അപ്രാപ്യമാണ്. പഴമക്കാര്‍ പറഞ്ഞ കൈമടക്ക് പിന്നീട് കൈകൂലിയെന്ന് നാമകരണം ചെയ്യപ്പെടുകയും ഒടുവിലത് കോഴയായി രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നു. കോഴയിലെത്തിയ കൈമടക്കിന് ലക്ഷങ്ങളുടേയും കോടികളുടേയും മൂല്യമാണ് കണക്കാക്കപ്പെടുന്നത്. ചോദിക്കുന്നത് നല്‍കാന്‍ ആവശ്യക്കാരനും തോന്നിയത് ചോദിക്കാന്‍ നിര്‍വ്വഹണ അധികാരികളും മടിയില്ലാത്തതു കൊണ്ടുതന്നെ ജനാധിപത്യം കോഴവല്‍ക്കരണത്തിന്റെ വഴിയില്‍ പുന:സ്ഥാപിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് മുതല്‍ പഞ്ചായത്ത് മീറ്റിംഗ് ഹാള്‍ വരെ കോഴപ്പണത്തിന്റെ സ്വാധീനത്തിനൊപ്പം സഞ്ചരിച്ച ഇന്നലകളാണുള്ളത്. സാധാരണക്കാരന് വേണ്ടിയെന്ന തലകെട്ടോടെ നടപ്പാക്കപ്പെട്ട മദ്യനയത്തിന്റെ കാര്യത്തിലും കോഴ ഇടനിലക്കാരന്റെ റോളിലെത്തി. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണ ക്രമത്തില്‍ പണാധിഷ്ഠിത വ