Posts

Showing posts from September, 2016
Image
മാതൃകകളെ  ആവശ്യമുണ്ട് പറയുന്നത് പ്രവര്‍ത്തിക്കുകയും, പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് മാത്രം പറയുകയും ചെയ്യുകയെന്നത് പൊതു സ്വീകാര്യതയുടെ മാനദണ്ഡമാണ്. വാക്കും പ്രവൃത്തിയും ഒരുപോലെ ആകുന്നിടത്താണ് മാതൃകകള്‍ സൃഷ്ടിക്കപ്പെടുന്നത്. പറയുന്ന വാക്കുകള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ സൂക്ഷ്മത കാണിച്ചിരുന്നവര്‍ പൊതു മണ്ഡലത്തില്‍ സാധ്യമാക്കിയ കരുത്തും ആവേശവും ചെറുതായിരുന്നില്ല. തങ്ങള്‍ക്ക് പിന്തുടരാനും തങ്ങളെ നയിക്കാനും ഇവര്‍ മതിയെന്ന വിചാരം വാക്കുകളെ ജീവിതമാക്കിയവരിലൂടെ പൊതുസമൂഹം സ്വയം കണ്ടെത്തി. അനാഥത്വം പേറാതെ ജീവിക്കാനും പ്രവര്‍ത്തിക്കുവാനും മാതൃകാ സമ്പന്നമായ നേതൃനിര തണലും ആശ്രയവുമായിരുന്നു. കേരളം സാധ്യമാക്കിയ രാഷ്ട്രീയവും സാമൂഹികമായ ഉദ്ബുദ്ധത സൃഷ്ടിക്കപ്പെട്ടത് മാതൃക തീര്‍ത്ത നേതൃനിരയുടെ സമ്പന്നതയില്‍ നിന്നായിരുന്നു. ലോകത്തിന്റെ മുഴുവന്‍ സാമൂഹ്യ ചലനങ്ങളിലും മാതൃകാപുരുഷന്മാരുടെ കയ്യൊപ്പ് കാണാനാകും. പറയുന്നത് പ്രവര്‍ത്തിക്കാനുള്ളതാണ് എന്നതില്‍ നിന്ന് ഞങ്ങള്‍ പറയുന്നവരും പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുമാണെന്നതിലേക്കുള്ള മാറ്റം മാതൃക ജീവിതങ്ങളുടെ വംശനാശത്തെ വിളിച്ചുവരുത്തുകയുമായിരുന്നു. സകലമേ
Image
അഴിമതി ആരോപിക്കാനുള്ളതല്ല ശിക്ഷിക്കാനുള്ളതാണ്                    അഴിമതി വാര്‍ത്തയല്ലാതായി മാറിയിരിക്കുന്ന കാലമാണിത്. രാഷ്ട്രീയ രംഗത്തും പൊതു ജീവിതത്തിലും അഴിമതിയുടെ കുത്തൊഴുക്ക് വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നു. അഴിമതി ആരോപണവും, പ്രത്യാരോപണവുമില്ലാതെ ഒരു ദിവസം പോലും കടന്നു പോകാത്ത പൊതു സാഹചര്യമാണുള്ളത്. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നാണ് അഴിമതി ആരോപണങ്ങളും തെളിവുകളും പുറത്ത് വരുന്നത്. പല ആരോപണങ്ങളും പകല്‍ വെളിച്ചം പോലെ തെളിഞ്ഞു നില്‍ക്കുന്നതുമാണ്. പൊതുഖജനാവിന് നഷ്ടം വരുത്തിയും സാധാരണക്കാരന്റെ അവകാശത്തില്‍ കയ്യിട്ടുവാരിയും തടിച്ചുകൊഴുത്ത അഴിമതിക്കെതിരെ നീതിയുടെ കൈവിലങ്ങ് ആഭരണമായി അണിയണമെന്നത് സാമാന്യ ജനത്തിന്റെ ആഗ്രഹവും പ്രത്യാശയുമാണ്. അഴിമതി ആരോപണങ്ങളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഭരണത്തിനുമെതിരായ പ്രത്യാക്രമണത്തിനു വേണ്ടി  മാത്രം ഉപയോഗിക്കുന്ന പ്രതിരോധ കവചമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നതാണ് കേരളത്തിന്റെ രാഷ്ട്രീയ ചിത്രം. സംശയത്തിന്റെ കണികപോലുമില്ലാത്ത എത്രയെത്ര അഴിമതി ആരോപണങ്ങളാണ് കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തെ ശബ്ദമുഖരിതമാക്കിയത്. ആരോപണം ഉന്നയിക്കുന്നതിലെ ആവേശവും
Image
മണലില്‍ വിരിഞ്ഞ പ്രതിഭ       പ്രകാശപൂരിതമായ ഗ്ലാസ് പ്രതലം. വറച്ചട്ടിയില്‍ ചൂടാക്കിയെടുത്ത ഒരു പിടി മണല്‍. ചുറ്റും ക്യാമറകള്‍. ഇവയെ ബന്ധിപ്പിച്ച് വലിയ സ്‌ക്രീന്‍. കയ്യിലെ മണല്‍ ഗ്ലാസ് പ്രതലത്തില്‍ വിതറുന്നു. വിരലുകള്‍ അതിവേഗം മണല്‍ തരികളില്‍ ചലിപ്പിക്കുന്നു. നിമിഷാര്‍ദ്ധനേരം കൊണ്ട് ഗ്ലാസ് പ്രതലത്തിലെ മണല്‍ തരികളില്‍ പരിചിതമുഖങ്ങള്‍ മിന്നിമായുന്നു. ഗ്രാമങ്ങളും, നഗരങ്ങളും എന്നുവേണ്ട ചുറ്റുപാടുകളെ മുഴുവന്‍ മണല്‍ തരികളില്‍ ദൃശ്യാവിഷ്‌ക്കരിച്ച് തത്സമയ സാന്റ് ആര്‍ട്ടില്‍ പ്രതിഭയുടെ വിസ്മയം വിരിയിക്കുകയാണ് ഉദയനെന്ന കലാകാരന്‍. എടപ്പാള്‍ പൊന്നാഴിക്കര സ്വദേശിയായ ഉദയന്‍ മണല്‍ ചിത്രകലയില്‍ മലയാളത്തിന്റെ വേറിട്ട സാന്നിധ്യമാകാന്‍ തയ്യാറായിക്കഴിഞ്ഞു. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ഉദയന്റെ കരവിരുതില്‍ പലവട്ടം തെളിഞ്ഞുവന്നിട്ടുണ്ട്. വാസ്തുഹാര സിനിമയിലെ മോഹന്‍ലാലിന്റെ വേഷം സാന്റ് ആര്‍ട്ടില്‍ ആവിഷ്‌ക്കരിച്ച ഉദയന്‍, ത്രെഡ് ആര്‍ട്ടിലൂടെ നൂലിഴകളില്‍ മഹാനടനെ വരച്ചുവെച്ചു. സാന്റ് ആര്‍ട്ടും, ത്രെഡ് ആര്‍ട്ടും മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും
Image
നമ്മുടെ പൊതുബോധത്തിന് സംഭവിക്കുന്നതെന്ത് ആശയങ്ങളേയും, വിചാരങ്ങളേയും സര്‍ഗ്ഗാത്മകമായി സ്വീകരിച്ചിരുന്ന മലയാളിയുടെ പൊതു ബോധം ഉദ്ബുദ്ധതയുടെ ഔന്നിത്യത്തെയാണ് എന്നും പ്രകടമാക്കിയിരുന്നത്. പറയുന്ന കാര്യങ്ങളിലെ അക്ഷരങ്ങളെ സ്വീകരിക്കുന്നതിനു പകരം അതിലെ ആശയത്തിന്റേയും ആവിഷ്‌ക്കാരത്തിന്റേയും വ്യാപ്തിയെയാണ് നമ്മള്‍ ഉള്‍കൊണ്ടത്. വിശ്വാസവും, ആചാരവും അനുഷ്ഠാനവും വ്യക്തിപരമായി നിലനിറുത്തുമ്പോള്‍ തന്നെ സാമൂഹ്യമായ അഭിപ്രായ പ്രകടങ്ങളെ പൊതു വിചാരത്തോടുകൂടി സ്വീകരിക്കാന്‍ മലയാളികള്‍ക്ക് എന്നും സാധിച്ചിരുന്നു. പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളെ മതത്തിനെതിരായ കടന്നു കയറ്റമായി ചിത്രീകരിച്ചില്ലെന്നു മാത്രമല്ല, അതിനെ ഊഷ്മളതയോടെ സ്വീകരിക്കുന്ന മാനസികാവസ്ഥയാണ് പ്രകടമാക്കിയത്. മതത്തിന്റെ പേരില്‍ നിലനിന്ന ഉച്ച നീചത്വങ്ങളെ സാഹിത്യ ആവിഷ്‌ക്കാരങ്ങളിലൂടെയും രചനകളിലൂടേയും തുറന്നു കാണിക്കുകയും, ഇതിലൂന്നിയ സാമൂഹ്യ പ്രതിരോധം ഉയര്‍ത്തികൊണ്ടുവരികയും ചെയ്ത ഇന്നലെകള്‍ നമുക്കുണ്ടായിരുന്നു. ഇത്തരം സര്‍ഗ്ഗാത്മക മുന്നേറ്റങ്ങളെ ആശയസമ്പന്നതയോടെ സ്വീകരിക്കുകയും ആസ്വാദനത്തോടൊപ്പം പരിഷ്‌ക്കരണത്തിന്റെ വഴിയായി കൂടെകൂട്ടുകയും ചെയ്തവരായിരുന