Posts

Showing posts from September, 2012
Image
  കലാകാരനായ കലാപകാരി...   ഭാവാഭിനയത്തിന്റെ നവരസങ്ങള്‍ പൂര്‍ണതയോടെ ഉള്‍ക്കൊണ്ട് അഭിനയ തികവിന്റെ സര്‍വ്വ മേഖലകളും തന്റേതാക്കി മാറ്റിയപ്പോള്‍ സിനിമയിലെ അനാരോഗ്യ പ്രവണതകളോട് പച്ച മനുഷ്യനെ പോലെ കലഹിച്ച കലാകാരനായ കലാപകാരിയായിരുന്നു മലയാളത്തിന്റെ മഹാനടന്‍ തിലകന്‍. സിനിമയും അഭിനയവും സമൂഹത്തോട് സംവദിക്കേണ്ട സുതാര്യമായ മാധ്യമഘടനയാണെന്ന് തിരിച്ചറിഞ്ഞ തിലകന് സിനിമയുടെ പേരിലുള്ള കോക്കസുകളോട് സന്ധി ചെയ്യാന്‍ ഒരു ഘട്ടത്തിലും സാധിച്ചില്ല. ഉള്ളില്‍ അടക്കിവെച്ച നീരസവും സിനിമാ മേഖലയെ കറകളഞ്ഞതും നീതിയുക്തവുമായ തൊഴില്‍ സംരംഭമാക്കി മാറ്റണമെന്ന അടങ്ങാത്ത മോഹവും പൊട്ടിത്തെറിയുടെയും കലാപങ്ങളുടെയും വഴിയിലേക്ക് തിലകനെ പ്രതിഷ്ഠിച്ചു. തന്റെ യുദ്ധ പ്രഖ്യാപനം താരരാജാക്കന്‍മാര്‍ക്കും സാങ്കേതികപ്രതിഭകള്‍ക്കും എതിരെയായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളിലെ ശോഭ തെല്ലും കുറയാതെ നിലനിര്‍ത്തിയത് സ്വയം ആവാഹിച്ചെടുത്ത അഭിനയ തികവിന്റെ പരിപൂര്‍ണതയിലായിരുന്നു. താരസംഘടനയായ അമ്മയും സാങ്കേതിക വിഭാഗമായ ഫെഫ്കയും വിതരണക്കാരുടെ മാക്ടയും ഒരുപോലെ അവഗണനയുടെയും വിലക്കിന്റെയും വഴികള്‍ തിലകന് മേല്‍ ചാര്‍ത്തിയെങ്കിലും ഈ ചങ്ങലക്കെട്ടുകള്‍
Image
പ്രവാചകനിന്ദ: ഒരു സയണിസ്റ്റ് തന്ത്രം അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ നിന്ദ്യവും അശ്ലീലവുമായ പ്രചാര വേലകള്‍ നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും തുടരുകയാണ്. 14 നൂറ്റാണ്ടു മുമ്പ് മക്കയില്‍ ആരംഭിച്ച പ്രവാചക വിമര്‍ശം ആധുനികതയുടെ പരമോന്നതിയില്‍ എത്തിനില്‍ക്കുന്ന ഈ നൂറ്റാണ്ടിലും വര്‍ധിത വീര്യത്തോടെ നിലനില്‍ക്കുന്നുവെന്നതാണ് 'ഇന്നസെന്റ്‌സ് ഓഫ് മുസ്‌ലിംസ്' എന്ന സിനിമയിലൂടെ പ്രകടമായിരിക്കുന്നത്. പ്രവാചക നിന്ദയുടെയും മുസ്‌ലിം വിരോധത്തിന്റെയും ആകെ തുകയാണ് ഈ സിനിമ. ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും അനുഗൃഹീതനായി നിയോഗിക്കപ്പെട്ട പ്രവാചകനെ കൃത്യമായ ഇടവേളകളില്‍ ആക്ഷേപിക്കുന്നതിന് പിന്നിലെ വികാരം നീചവും കാടത്തം നിറഞ്ഞതുമായ വംശവെറിയല്ലാതെ മറ്റൊന്നുമല്ല. അതോടൊപ്പം ഒരു സമൂഹത്തിന്റെ വൈകാരികതയെ മുതലെടുപ്പിന്റെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി ലോകത്ത് തങ്ങളുടെ അപ്രമാദിത്വം നിലനിര്‍ത്താനുള്ള വഴികള്‍ സുഗമമാക്കുകയെന്ന അധിനിവേശ അജണ്ടയും ഇതിന് പിന്നിലുണ്ട്. പ്രവാചകനെ നിന്ദിക്കുന്നതിലൂടെ മുസ്‌ലിം സമൂഹത്തിന്റെ സ്‌ഫോടനാത്മക പ്രതികരണമാണ് സയണിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. മുസ്‌ലിംകള്‍ ഭീകരരും തീവ്രവാദികളുമ
Image
പുതു പൊന്നാനിയിലെ കടലാക്രമണത്തിന്റെ നേര്‍ കാഴ്ച്ചകളിലുടെ.......    പുതു പൊന്നാനി മേഖലയില്‍ ആഴ്ചകളായി തുടരുന്ന കടലാക്രമണം സര്‍വ്വ നാശമാണ് തീരത്ത് വിതക്കുന്നത്. ഇരുപത്തി മൂന്നോളം കുടുംബങ്ങള്‍ ഭവന രഹിതരാക്കപ്പെട്ടു. അന്‍പത് മീറ്ററോളം കര കടലെടുത്തു.ഇനിയും  പത്തിലേറെ വീടുകള്‍ തകര്‍ച്ച ഭീഷണിയിലാണ്. സമുദ്ര നിരപ്പില്‍ നിന്ന് എട്ട് അടിയോളം ഉയരത്തിലുള്ള തീരമാണ് വ്യാപകമായി കടലെടുത്ത് കൊണ്ടിരിക്കുന്നത്. പുതു പൊന്നാനി തീരത്തെ ഒരു കിലോ മീറ്റര്‍ കടല്‍ ഭിത്തി ഇല്ലാത്ത ഭാഗം അഴിമുഖത്തിന് സമാനമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ മേഖലയിലെ വീടുകളാണ് കടലിന്റെ ഭാഗമായി നിലം പൊത്തിയത്. കടലാക്രമണത്തില്‍ വീടിനോപ്പം ഭൂമിയും നഷ്ട്ടമായത്തോടെ തെരുവില്‍ ജീവിതം കഴിച്ചു കൂട്ടേണ്ട സ്ഥിതിയാനുണ്ടായിരിക്കുന്നത്. ഭൂമിയും വീടും നല്‍കുമെന്ന മുഖ്യ മന്ത്രിയുടെ പ്രഖ്യാപനം ഇവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇപ്പോഴിത് ഫലവത്താകുമെന്ന ചോദ്യം ആശങ്ക ഉയര്‍ത്തുന്നു.  കയറി കിടക്കാന്‍ സുരക്ഷിതമായ ഇടമാണ് ഭക്ഷണത്തെക്കാള്‍ പ്രാധാന്യത്തോടെ ഇവരിപ്പോള്‍ കാണുന്നത്. കടലിന്റെ തീരത്ത് വീട് വെച്ച് താമസമാക്കിയ