Posts

Showing posts from October, 2013
Image
വി എസ്സിന്റെ വെടിയും, പി സി യുടെ വെട്ടും - ചില രാഷ്ട്രീയ വിചാരം   പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനും, ചീഫ് വിപ്പ് പി സി ജോര്‍ജ്ജും സ്വന്തം പാര്‍ടിക്കും, മുന്നണിക്കും തലവേദനയാകാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇരുവരും സ്വന്തക്കാര്‍ക്ക് അനഭിമതരാണെങ്കിലും പൊതുജനത്തിന് ഏറെ വേണ്ടപ്പെട്ടവരാണെന്ന വിരോധാഭാസം പറയാതെ വയ്യ. പാര്‍ടിയേയും മുന്നണിയേയും തുടര്‍ച്ചായായി ആക്ഷേപിച്ചും, മുള്‍മുനയില്‍ നിറുത്തിയും ഇരുവരും ജൈത്രയാത്ര തുടരുമ്പോഴും രണ്ടുപേരേയും നിയന്ത്രിക്കാന്‍ നേതൃത്വത്തിനാകാത്തതെന്തെന്ന ചോദ്യം പൊതു സമൂഹത്തില്‍ നിന്നു തന്നെ ഉയരുകയാണ്. എല്ലാ പാര്‍ടിയും, മുന്നണിയും ജനങ്ങള്‍ക്ക് വേണ്ടി കെട്ടിയുണ്ടാക്കപ്പെട്ടതാണ്. ഇവയുടെ നേതൃത്വമെന്നത് ജനങ്ങളുടെ നേതൃത്വവുമാണ്. പൊതുജനത്തിന് വേണ്ടിയുളള പാര്‍ടിയേയും, മുന്നണിയേയും വിട്ട് ഇവയെ പ്രതിരോധത്തിലാക്കുന്ന വ്യക്തികള്‍ക്ക് ജനകീയത കൈവരുന്നുവെങ്കില്‍ തിരുത്തലുകള്‍ സാധ്യമാകേണ്ടത് പാര്‍ടികള്‍ക്കും മുന്നണികള്‍ക്കുമകത്താണെന്ന വിചാരം നേതൃത്വങ്ങള്‍ക്കിടയില്‍ ശക്തിപ്പെടേണ്ടതുണ്ട്. സ്വന്തം പാര്‍ടിക്കകത്തെ നയവ്യതിയാനങ്ങള്‍ക്കും, രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുമെ
Image
ആത്മാവ് നഷ്ടപ്പെടുന്ന ആഘോഷങ്ങള്‍ ആഘോഷങ്ങളൊക്കെയും പ്രതീകങ്ങളാണ്. നന്മയും, സമര്‍പ്പണവും, വിശുദ്ധിയും ഉദ്‌ഘോഷിക്കപ്പെടുന്നതാണ് എല്ലാ ആഘോഷങ്ങളും. മത സമൂഹങ്ങള്‍ അവരുടെ ആഘോഷങ്ങളായി മുന്നോട്ട് വെക്കപ്പെടുന്നവയെല്ലാം വിശാലമായ അര്‍ത്ഥതലങ്ങള്‍ പ്രകടമാക്കുന്നു. ജീവിതം സമ്പൂര്‍ണ്ണമായി പ്രപഞ്ച നാഥന് സമര്‍പ്പിച്ച ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മയിലിന്റെയും ത്യാഗ നിര്‍ഭരമായ ജീവിതത്തെ അനുസ്മരിക്കുന്നതാണ് ബലി പെരുന്നാള്‍. ദൈവത്തിന് മുന്നില്‍ സകലതും സമര്‍പ്പിക്കാന്‍ തയ്യാറായ ഒരു കുടുംബത്തിന്റെ ഓര്‍മകളാണ് ബലി പെരുന്നാള്‍ മുന്നോട്ട് വെക്കുന്ന ആഘോഷ സന്ദേശം. നന്മയുടെയും, സമൃദ്ധിയുടെയും മഹാബലിക്കാലത്തെക്കുറിച്ചുളള ഓര്‍മ്മപ്പെടുത്തലാണ് ഓണം. തിന്മക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ഒരു മാസക്കാലത്തെ വ്രത വിശുദ്ധിയിലൂടെ സാധ്യമാക്കിയ ജീവിത സംസ്‌ക്കരണത്തിന്റെ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍. പാപങ്ങള്‍ക്കെതിരെ പോരാടി സ്വയം ത്യാഗത്തിന് തയ്യാറായ യേശു ക്രിസ്തുവിന്റെ ഓര്‍മകളാണ് ക്രിസ്തുമസ്. അതിക്രമങ്ങള്‍ക്ക് ഇടം നല്‍കാതെ പ്രകൃതിയുടെ പച്ചപ്പിനെ വീണ്ടെടുക്കുന്ന പൊന്‍ പുലരിയുടെ വസന്തമാണ് വിഷു. വക്രതയില്ലാ
Image
അരാഷ്ട്രീയ വാദത്തിന്റെ രാഷ്ട്രീയം രാജ്യം മറ്റൊരു ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ പൊതു സമൂഹത്തിനിടയിലെ അരാഷ്ട്രീയ ബോധത്തിന്റെ വ്യാപനം സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ മുന്നേറ്റങ്ങളില്‍ ചാലകശക്തിയാകേണ്ട യുവജന വിഭാഗങ്ങളില്‍ നിന്ന് രാഷ്ട്രീയ നീരസം മുളപൊട്ടുകയും സോഷ്യല്‍ മീഡിയകളിലൂടെ പ്രകടമാക്കപ്പെടുകയും ചെയ്യുന്നതിനെ ആശങ്കയോടെയാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ നോക്കി കാണുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് എക്കാലത്തും അകലം പാലിച്ചിരുന്ന നഗരവത്കൃത സമൂഹങ്ങളിലേത് പോലെ ശാരാശരിക്കാരായ പൊതു സമൂഹത്തിന്റെ വലിയൊരു ഭാഗവും അരാഷ്ട്രീയവാദത്തിലേക്ക് നടന്ന് നീങ്ങുന്നുവെന്നത് അതീവ ഗൗരവമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. അഴിമതിയും, കെടുകാര്യസ്ഥതയും സ്ഥാര്‍ത്ഥ താല്‍പര്യങ്ങളും അടക്കിവാഴുന്ന അധികാര രാഷ്ട്രീയത്തിന് മുന്നില്‍ വിയോജിപ്പിനുളള അവകാശം രേഖപ്പെടുത്തുന്നിടത്താണ് അരാഷ്ട്രീയവാദം രൂപപ്പെടുന്നത്. സകല നെറികേടുകളുടേയും കൂത്തരങ്ങായ രാഷ്ട്രീയത്തെ തങ്ങളെന്തിന് ന്യായീകരിക്കണമെന്ന ചോദ്യമാണ് പുതിയ തലമുറ