Posts

Showing posts from July, 2014
Image
ആസ്വാദനത്തിന്റെ നെറികേട് മലയാളിയുടെ ആസ്വദനത്തിന്റെ മനോഭാവം മാറുകയാണ്. ഉദ്ബുദ്ധവും സാംസാക്കാരിക സമ്പന്നവുമായ ഒരു സമൂഹത്തിന് ഇണങ്ങുന്ന തരത്തിലാണോ ഈ മാറ്റമെന്നത് വിശകലനങ്ങള്‍ക്ക് വിധേയമാക്കേതാണ്. ചാനല്‍ റേറ്റിംഗ് ഉയര്‍ത്തുകയെന്ന മുഖ്യ ലക്ഷ്യം മുന്നില്‍ വെച്ച് അവതരിപ്പിക്കപ്പെടുന്ന റിയാലിറ്റി ഷോകള്‍ ആസ്വാദനത്തിന്റെ പുതിയ ലോകം സൃഷ്ടിക്കുന്നു. തങ്ങള്‍ നയിക്കുന്ന വഴിയെ മലയാളി വന്നുകൊളളുമെന്ന് ഉറച്ച ബോധ്യം ആസ്വാദനത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ തേടി പോകാനും, യാതൊരു മടിയുമില്ലാതെ അവതരിപ്പിക്കാനും എന്റര്‍ടൈന്‍മെന്റുകാരെ പ്രേരിപ്പിക്കുന്നു. കണ്ണീരൊഴിയാത്ത സീരിയലുകളില്‍ നിന്ന് കിടപ്പു മുറിയും, പ്രസവ മുറിയും ക്യാമറകള്‍ക്ക് സ്ഥിരം ലൊക്കേഷനുകളായി മാറുന്ന പുതിയ കാലഘട്ടത്തില്‍ മലയാളിയുടെ ആസ്വാദന ശേഷി ഉടുതുണി പറിച്ചെറിയപ്പെടുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്.     സ്വന്തം വ്യക്തിത്വത്തെയും സ്വകാര്യതകളെയും ആസ്വാദനത്തിന്റെ വഴിയില്‍ വില്‍പ്പന ചരക്കാക്കി മാറ്റുന്ന പുതിയ പരീക്ഷണമാണ് മലയാളിയുടെ സ്വീകരണ മുറികളെ ഇപ്പോള്‍ ഹരംക്കൊളളിക്കുന്നത്. മിനി സ്‌ക്രീനിലും പൊതു രംഗത്തും നേരത്തെ കണ്ടു പരിചയിച്ചവരും, ക
Image
ഗാസയുടെ വിലാപം;ലോകത്തിന്റെയും ലോകത്തിന്റെ കണ്ണുനീരാണ് പലസ്തീന്‍, ഗാസ വിലാപവും. പച്ചക്കരളുളളവരെ പതിറ്റാണ്ടിലേറെയായി കരയിക്കുകയാണ് ഈ പശ്ചിമേഷ്യന്‍ രാജ്യം. പിറന്ന മണ്ണില്‍ സ്വതബോധത്തോടെ അന്തിയുറങ്ങാന്‍ ഇവര്‍ നടത്തുന്ന പോരാട്ടം പ്രചോദനമാണെങ്കിലും, ഇതിലൂടെ ഇവര്‍ക്കു നേരിടേണ്ടിവരുന്ന തുല്ല്യതയില്ലാത്ത ദുരന്തങ്ങള്‍ ഹൃദയങ്ങളെ തകര്‍ക്കുന്നതാണ്. പിഞ്ചുമക്കള്‍ ഉള്‍പ്പെടെയുളള സിവിലിയന്മാരാണ് മുഴുവന്‍ അക്രമങ്ങളുടെയും ഇരകളായി മാറുന്നുവെന്നതാണ് പലസ്തീനെ തീരാത്ത കണ്ണുനീരാക്കിമാറ്റുന്നത്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ 1713 പിഞ്ചോമനകളാണ് മിസൈല്‍ ആക്രമണത്തിലും വെടിവെപ്പിലുമായി ഞെട്ടറ്റുവീണത്.     പലസ്തീനെതിരായ അക്രമണമെന്നത് ഗാസയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതോടെ ഈ സുന്ദര മുനമ്പ് ദുരന്ത കാഴ്ച്ചകളുടെ കാന്‍വാസായി മാറ്റപ്പെട്ടിരിക്കുന്നു. തെമ്മാടി രാഷ്ട്രമെന്ന വിശേഷണത്തിന് ഇസ്രയേല്‍ അല്ലാതെ മറ്റൊരു നാടുമില്ലെന്നതും ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ് ഇവര്‍ നടത്തുന്ന ഓരോ അക്രമങ്ങളിലൂടെയും. കുഞ്ഞുമക്കളെ കൊന്നൊടുക്കുന്ന കിരാത രീതിയാണ് പോര്‍മുഖത്ത് ഇസ്രയേലിന്റെ വജ്രായുധം. പലസ്തീന്‍ക്കാരുടെ പോരാട്ട മനസ്സിനെ ദുര്‍ബലമാക്
Image
മാതൃത്വത്തിന്റെ നൈര്‍മല്ല്യം  മാതൃത്വത്തിന്റെ ഊഷ്മളത പ്രകടമാക്കപ്പെടുന്ന ഘട്ടമാണ് ഗര്‍ഭകാലം. മാതാവ് എന്ന വൈകാരിക സ്പര്‍ശത്തിന്റെ മാന്ത്രിക അധ്യായം തുറക്കപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. ഗര്‍ഭധാരണത്തിലൂടെ സ്ത്രീയുടെ ശരീര ഘടനയിലും, മാനസികാവസ്ഥയിലുമുണ്ടാക്കുന്ന മാറ്റങ്ങള്‍ ഓരോന്നും മാതൃസ്‌നേഹമായി രൂപാന്തരപ്പെടുന്നു. ഗര്‍ഭാശത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ നേരിടേണ്ടിവരുന്ന തുല്ല്യതയില്ലാത്ത പ്രയാസങ്ങള്‍ വാത്സല്യത്തിന്റെ നിധികുംഭങ്ങളായാണ് മാതാവിന്റെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നത്. ഗര്‍ഭകാലത്തിന് വിരാമമിട്ട് കുഞ്ഞിന് പിറവി നല്‍കുന്ന പ്രസവം വേദനയുടെ തീക്ഷണതയാണ് മാതാവിന് നല്‍കുക. ദുരിതങ്ങള്‍ നിറഞ്ഞ ഗര്‍ഭകാലവും കഠിനവേദനയോടെയുളള പ്രസവവും സ്ത്രീയെന്ന വ്യക്തിത്വത്തിന് മാതൃത്വമെന്ന അനുഗ്രഹീത പട്ടം ചാര്‍ത്തിനല്‍കുന്നു. ഗര്‍ഭാശയത്തില്‍ കുഞ്ഞിന്റെ പിറവിയുടെ ആദ്യഘട്ടത്തില്‍ പ്രസവം വരെയും തുടര്‍ന്നുളള മുലകുടി കാലവും മനുഷ്യശേഷിക്കപ്പുറത്തെ അനിതരമായ ഇടപെടലിന്റെ സ്‌നേഹ സ്പര്‍ശമാണ് പ്രകടമാക്കുന്നത്. ദുരിതങ്ങളെ സ്‌നേഹമായും വേദനയെ വാത്സല്ല്യമായും രൂപാന്തരപ്പെടുത്തുന്ന പ്രകൃയ ഗര്‍ഭകാലവും പ്രസവവും മാത
Image
റംസാനും പൊന്നാനിയും   ത്യാഗത്തിന്റെയും, വിശുദ്ധിയുടെയും ആത്മനൊമ്പരവുമായി പുണ്യങ്ങളുടെ പൂക്കാലം വന്നെത്തിയിരിക്കുന്നു. ഇച്ഛകളെ നിയന്ത്രിച്ചും, വിശ്വാസ അനുഷ്ഠാനങ്ങള്‍ക്ക് നവചൈതന്യം നല്‍കിയും ഒരു മാസക്കാലം ആത്മവിശുദ്ധിയുടെ വഴിയിലായിരിക്കും വിശ്വാസി സമൂഹം. കഴിഞ്ഞ പതിനൊന്ന് മാസത്തെ ദിനചര്യകളില്‍ നിന്നുളള സമ്പൂര്‍ണ്ണ മാറ്റമാണ് വിശുദ്ധ റമദാനിന്റെ രാപകലുകള്‍. പകല്‍ പൂര്‍ണ്ണമായും അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചുളള വ്രതം, രാത്രിയില്‍ ദീര്‍ഘ നേരം നമസ്‌കാരം, പാതിരാവില്‍ അത്താഴം, ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ രാത്രി (ലൈലത്തുല്‍ ഖദ്ര്‍), സമൂഹ നോമ്പുതുറ, ഫിത്വര്‍ സക്കാത്ത് ഇങ്ങിനെപോകുന്നു റമദാനിന്റെ വിശേഷങ്ങള്‍.     മലബാറിന്റെ മക്കയായ പൊന്നാനിക്ക് വിശുദ്ധ റമദാനിന്‍ സ്വന്തമായി ഏറെ വിശേഷങ്ങളുണ്ട്. റമദാനിന്റെ രാപകലുകളില്‍ ആരാധാനാ കര്‍മ്മങ്ങളിലും, വിശ്വാസ അനുഷ്ഠാനങ്ങളിലും മുഴുകുമ്പോഴും കാലങ്ങളായി തുടര്‍ന്നു വന്നിരുന്ന ഈ വിശേഷങ്ങള്‍ ഒരു പക്ഷെ പൊന്നാനിക്ക് മാത്രമായുളളതായിരുന്നു. പലരും കാലത്തിനൊപ്പം ഓര്‍മ്മയിലേക്ക് മാഞ്ഞെങ്കിലും പഴമ വിടാതെ നിലനിറുത്തി പോരുന്നവ ഇന്നുമുണ്ട്.     റംസാന്‍ പിറവി അറിയിച്ചുകൊണ