Posts

Showing posts from December, 2012
Image
യുവാക്കള്‍ക്ക് തണലായ സഹൃദയത്വം      68 പിന്നിട്ട ചെറിയമുണ്ടം അബ്ദുറസാഖ് മൌലവിയുടെ ജീവിതത്തിലെ കവിതാത്മകമായ കാലഘട്ടമേതെന്നതിന് സംശയലേശമില്ലാതെയുള്ള മറുപടി; അത് ശബാബിനും, ഐ.എസ്.എം നുമൊപ്പമുള്ളതായിരുന്നു എന്നതാണ്. വളവന്നൂര്‍ കുറുക്കോള്‍ കുന്നിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും അബ്ദുറസാഖ് മൌലവിക്ക് ആവേശവും ഉ•ഷവും നല്‍കുന്നത് ഐ.എസ്.എമ്മിന്റേയും ശബാബിന്റേയും പ്രാരംഭ ഘട്ടത്തിലെ ചലനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. പരാധീനതകള്‍ക്ക് നടുവില്‍ സൌകര്യങ്ങളെ മൂലധനമാക്കി ശബാബിന്റെ ചുമതലക്കാരനായി പ്രവര്‍ത്തിച്ച ഒരു പതിറ്റാണ്ടുകാലം ജീവിതത്തെ അര്‍ത്ഥകമാക്കിയ അനുഭൂതിയാണ് കാലങ്ങള്‍ക്കിപ്പുറം നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അനുഭവിക്കാനാവൂന്നതെന്ന് റസാഖ് മൌലവി സാക്ഷ്യപ്പെടുത്തുന്നു.  ഇസ്ലാഹി പ്രസ്ഥാനം സമൂഹത്തിന് മുന്നില്‍ വിളംബരം ചെയ്ത നവോത്ഥാന മുന്നേറ്റത്തിന് പ്രകാശം സാധ്യമാക്കിയത് ഐ.എസ്.എമ്മും, ശബാബുമായിരുന്നുവെന്നാണ് ഇവര്‍ക്ക് രണ്ടിനും കേരളക്കരയില്‍ വിത്ത് പാകിയ സംഘത്തോടൊപ്പം നടന്നു നീങ്ങിയ ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഐ.എസ്.എം എന്ന യുവജന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലൂടെ ഇസ് ലാഹി മുന്നേറ്റ രം
Image
തെരുവ് നായ്ക്കളിലെത്തുന്ന തീവ്രവാദം  അഥവാ പ്രചാര വേലകളുടെ ഉട്ടോപ്യന്‍ രീതി ശാസ്ത്രം   പൊന്നാനി നഗരസഭയിലെ നെയ്തല്ലൂരിനടുത്ത് വളര്‍ത്തു നായ കൂട്ടിനകത്ത് രക്തം വാര്‍ന്ന് ചത്ത് കിടക്കുന്നത് കണ്ടാണ് അന്ന് വീട്ടുകാര്‍ ഉണര്‍ന്നത്. നായയുടെ ദാരുണ അന്ത്യം നിമിഷാര്‍ദ്ദം കൊണ്ട് ചൂടുവാര്‍ത്തയായി നാടാകെ പരന്നു. നായയെ വെട്ടിക്കൊന്നു എന്നതായിരുന്നു പ്രചാരണത്തിന് ചൂട് നല്‍കിയ കാര്യം. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വ്യാപകമായി നടന്നുവന്നിരുന്ന നായ്ക്കള്‍ക്ക് “വെട്ടേല്‍ക്കുന്ന” സംഭവം പൊന്നാനിയിലും ഉണ്ടായിരിക്കുന്നു എന്നതാണ് കൂട്ടിനകത്ത് ചത്തുകിടന്ന നായയെ വീര പരിവേഷത്തിലേക്കുയര്‍ത്തിയത്. നായയുടെ ചെവിക്ക് താഴെ കഴുത്തിനോട് ചേര്‍ന്ന് കാണപ്പെട്ട മുറിവ് വാളുകൊണ്ടുള്ളവെട്ടാണെന്ന തരത്തില്‍ പ്രചരണം പരന്നതോടെ പോലീസ് പാഞ്ഞെത്തി. പ്രഥമിക പരിശോധനക്കായി തൊട്ടടുത്ത വെറ്റിനറി ക്ളിനിക്കിലേക്കെത്തിച്ചപ്പോള്‍ വെട്ടേറ്റുവെന്ന പ്രചരണം അടിയേറ്റുവെന്ന നിഗമനത്തിലേക്കെത്തി. പോസ്റ്മോര്‍ട്ടത്തിനായി മണ്ണുത്തി വെറ്റിനറി കോളേജിലേക്ക് കൊണ്ടുപോയ നായയെ കീറിമുറിച്ച് ഫലം പുറത്ത് വന്നപ്പോള്‍ വിദേശ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായ