Posts

Showing posts from August, 2012
Image
മാനവിക ഐക്യത്തിന്റെ സാഗരം തീര്‍ത്ത് പൊന്നാനിയിലെ സംയുക്ത ഈദ് ഗാഹ്  പൊന്നാനി തുറമുഖം മറ്റൊരു ചരിത്ര മുഹുര്ത്തത്തിനു കൂടി സാക്ഷിയായിരിക്കുന്നു.മനുഷ്യ സാഗരം തീര്‍ത്ത സംയുക്ത ഈദ് ഗാഹ് ഫിഷിംഗ് ഹാര്‍ബറിന്റെ മണല്‍ പരപ്പുകളെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിച്ചു.മാനവിക സാഹോദര്യത്തിന്റെ കഹളമായിരുന്നു ഫിഷിഗ് ഹാര്‍ബറിന്റെ വിശാലതയില്‍ നിന്നും മുഴങ്ങിയത്.അള്ളാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്............. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനയ്യായിരത്തോളം പേര്‍ സംയുക്ത ഈദ് ഗാഹിന്റെ ഭാഗമാകാനെത്തി.പെരുന്നാള്‍ സുദിനത്തിലെ പൊന്നാനിയുടെ നഗരഗ്രാമ വഴികള്‍ ഫിഷിംഗ് ഹാര്‍ബറില്‍ അവസാനിക്കുന്ന തരത്തിലാണ് നടന്നു നീങ്ങിയത്.നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പൊന്നാനി രൂപപ്പെടുത്തിയ മാനവിക മാതൃകക്കൊപ്പം കണ്ണി ചേര്‍ന്നു.പൊന്നാനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായിരുന്നു ഇത്.അള്ളാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്............. പെരുന്നാള്‍ നമസ്ക്കരത്തിനും ഖുതുബക്കും നേതൃത്വം നല്‍കികൊണ്ട് ഇന്ത്യന്‍ ഇസ്ലാഹി മുവ്മെന്റ്റ് ദേശിയ ജനറല്‍ സെക്രടറി ഹുസൈന്‍ മടവൂരിന്റെ സാന്നിധ്യം സംയുക്ത ഈദ് ഗാഹിന്‌ മാറ്റ് ക
Image
കൊലപാതകം കമ്മ്യൂണിസ്റ്റ് രീതിയല്ല പന്ന്യന്‍ രവീന്ദ്രന്‍ (സി പി ഐ സംസ്ഥാന സെക്രട്ടറി) രാഷ്ട്രീയ പ്രവര്‍ത്തനം സമൂഹ നന്മക്കും പുരോഗതിക്കുമുള്ളതാണ്. സമാധാന അന്തരീക്ഷത്തിലും വിനയാന്വിതമായും ചെയ്തുതീര്‍ക്കേണ്ട ഒന്നാണത്. ആശയങ്ങള്‍ ബോധ്യപ്പെടുത്തിയായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. ഈ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ആര്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. തങ്ങളുടെ ആശയത്തോടൊപ്പം നിന്നില്ലെന്നതിനാല്‍ കൊലപാതക രാഷ്ട്രീയത്തിലൂടെ മറുപടി നല്കുന്നത് കാടത്തമാണ്. കൊലപാതക രാഷ്ട്രീയം പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിനോട് യോജിക്കാനാകില്ല. അത് ഏത് രാഷ്ട്രീയകക്ഷി ചെയ്താലും തെറ്റാണ്. ടി പി ചന്ദ്രശേഖരന്‍, ഫസല്‍, ശുക്കൂര്‍, അനീഷ് രാജന്‍ ഏറ്റവുമൊടുവില്‍ കാസര്‍ക്കോട്ടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ മനോജ്കുമാര്‍ വരെയുള്ള സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളും ദു:ഖത്തിന്റെയും ദുരന്തത്തിന്റെയും കഥയാണ് പറയുന്നത്. ഏത് രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനും ജനാധിപത്യ സമൂഹമെന്ന നിലയില്‍ പൗരന് അവകാശമുണ്ട്, അധികാരമുണ്ട്. ഇത് ഹനിക്കാന്‍