മരുന്ന് സൃഷ്ടിക്കുന്ന
രോഗവും രോഗിയും
  രാജ്യത്ത് 35 ശതമാനം രോഗികളുണ്ടാകുന്നത് മരുന്ന് കഴിച്ചതിന്റെ അനന്തരഫലമായിട്ടാണെന്ന ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. ബി സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെ തിരിച്ചറിയേണ്ടതാണ്. മരുന്നിനെ ആഹാരചര്യ പോലെ കൊണ്ടുനടക്കുന്ന മലയാളിയുടെ പൊതു ബോധത്തെ പൊളിച്ചെഴുതേണ്ടത്തിന്റെ അനിവാര്യത തുറന്നുവെക്കുന്നതു കൂടിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വെളിപ്പെടുത്തല്‍. ഒരു രോഗത്തിന് മരുന്നു കഴിക്കുമ്പേള്‍ മറ്റൊരു രോഗത്തിന്റെ പിടിയിലാകുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന അതീവ ഗുരുതരമായ കാര്യം കൂടി ഫാര്‍മസി കൗണ്‍സില്‍ പ്രസിഡണ്ട് വിശദീകരിക്കുന്നണ്ട്.
ഏത് രോഗമായാലും കൂടുതല്‍ മരുന്നു നിര്‍ദ്ദേശിക്കപ്പെടുക എന്നത് സംതൃപ്തിയായി കാണുന്ന മാനഭാവത്തോടെയാണ് കഴിഞ്ഞ കുറേ കാലങ്ങളായി മലയാളി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. കൂടുതല്‍ മരുന്നെഴുതുന്ന ഡോക്ടറാണ് മികച്ച ഡോക്ടറെന്ന സങ്കല്‍പ്പത്തിനൊപ്പമാണ് നാമുള്ളത്. രോഗത്തിന്റെ കാരണങ്ങളെ ചികിത്സിക്കുന്നതിനു പകരം അതിവേഗ ശമനത്തിനു വേണ്ടി എന്തും വാരി വിഴുങ്ങാവുന്നതിനൊപ്പമാണ് നാം മുന്നോട്ടു പോകുന്നത്. കിഡ്‌നിയും, കരളും അസുഖ ബാധിതമാകുന്നതിനു പിന്നില്‍ കാലങ്ങളായി കഴിച്ചു വരുന്ന മരുന്നുകളാണെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും അത്തരമെരു ശീലത്തെ കയ്യൊഴിയാന്‍ തുടര്‍ന്നു വരുന്നവരാരും തയ്യാറാകാറില്ല. കൂടുതല്‍ മരുന്നുകള്‍ കഴിക്കുന്നുവെന്നത് അഭിമാനമായി കെണ്ടുനടക്കുന്നവര്‍ ചെറുതല്ലാത്ത വിഭാഗമുണ്ട്. ജീവിത ശൈലി രോഗങ്ങളെ സ്റ്റാറ്റസിന്റെ ഭാഗമായി കാണുകയും നിയന്ത്രണങ്ങളിലൂടെ ഇതിനെ ഇല്ലാതാക്കുന്നതിനു പകരം മരുന്നുകളെ ആശ്രയമായി കാണുന്നവര്‍ തീവ്രമായ മറ്റു രോഗങ്ങളെയാണ് മാടി വിളിച്ചു കൊണ്ടിരിക്കുന്നത്.
മരുന്ന് എന്നത് രോഗശമന ഔഷധം എന്നതിനപ്പുറത്ത് ആഗോളവിപണിയിലെ ഒന്നാന്തരം കച്ചവട ചരക്കാണ്. ഏതൊരു ഉല്‍പന്നത്തെയും പോലെ കൂടുതല്‍ ചിലവഴിക്കപ്പെടുകയെന്നത് തന്നെയാണ് മരുന്ന് ഉല്‍പാദകരുടെയും ലക്ഷ്യം. ഓരോ രോഗിയെയും കൂടുതല്‍ രോഗങ്ങളുടെ വാഹകരാക്കി നിലനിര്‍ത്തുകയെന്നത് കച്ചവട തന്ത്രത്തിന്റെ ഭാഗമാണ്. ഇതിന് ആശുപത്രിയേയും, ഡോക്ടര്‍മാരെയും വിലക്കെടുക്കാന്‍ മരുന്നു വിപണിയിലെ കുത്തകകള്‍ ഒരു മടിയും കാണിക്കാറില്ല. മരുന്നു മുതലാളിമാര്‍ മുന്നോട്ടുവെക്കുന്ന പ്രലോഭനങ്ങള്‍ക്കും, സമ്മാനങ്ങള്‍ക്കും മുന്നില്‍ കമിഴ്ന്നടിച്ച് വീഴുന്നവരാണ് ഒട്ടുമിക്ക ഡോക്ടര്‍മാരുമെന്നതില്‍ സംശയമില്ല. സുഖമായൊന്നുറങ്ങിയാല്‍ വിട്ടുപോകുന്ന തലവേദനക്ക് വേണ്ടി നാല് നേരം വേദന സംഹാരി കഴിക്കുന്നവരായി നമ്മള്‍ മാറ്റപ്പെട്ടിടത്താണ് മരുന്നു കമ്പനികള്‍ അവരുടെ കച്ചവട വ്യാപനത്തിന്റെ വിശാലമായ വഴികള്‍ തുറന്നുവെച്ചത്. ശരീരം സ്വാഭാവികമായി പ്രതികരുക്കുന്നതിനെ പോലും വലിയ അസുഖത്തിന്റെ ലക്ഷണമായി സ്വയം കണക്കാക്കുകയും മരുന്നും ചികിത്സയും കുറിച്ചു കിട്ടാന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റിനായി കാത്തു കെട്ടിക്കിടക്കുകയും ചെയ്യുന്ന മനേവിചാരത്തിനൊപ്പമാണ് മലയാളി പ്രത്യേകമായുള്ളത്.
ഡോക്ടര്‍മാര്‍ കുറിച്ചു തരുന്ന മരുന്ന് അതേപടി രോഗികള്‍ക്ക് കുറിച്ചു നല്‍ക്കുകയെന്ന രീതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. മരുന്നിന്റെ അളവ്, പ്രവര്‍ത്തനം തുടങ്ങിയവ നിരീക്ഷിക്കാനുള്ള സംവിധാനം അത്യപൂര്‍മായാണ് ഇവിടെയുള്ളത്. ഡോക്ടര്‍മാര്‍ക്കൊപ്പം ഒരു ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ഉണ്ടെങ്കിലെ ഇക്കാര്യത്തില്‍ പരിഹാരമാകൂ എന്ന നിലപാണ് ഫാര്‍മസി കൗണ്‍സിലിനുള്ളത്. വികസിത രാജ്യങ്ങളില്‍ ക്ലിനികല്‍ ഫാര്‍മസിസ്റ്റിന്റെ സേവനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മരുന്നിന്റെ അളവ്്, പ്രവര്‍ത്തനം, സമയം എന്നിവയുടെ കാര്യത്തില്‍ രോഗിക്കും, രോഗത്തിനുമസരിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണ് ക്ലിനികല്‍ ഫാര്‍മസസ്റ്റിന്റെ ഉത്തരവാദിത്വം.
മരുന്നു കമ്പനിയും ഡോക്ടര്‍മാരും തമ്മില്‍ നേരിട്ട് നടത്തുന്ന ഇടപാടിന് രോഗി നിര്‍ബന്ധപൂര്‍വ്വം തലവെച്ചു കൊടുക്കേണ്ട സ്ഥിതിവിശേഷമാണ് ചികിത്സ രംഗത്ത് നിലനില്‍ക്കുന്നത്. മരുന്ന് എന്നത് ഉല്‍പാദകരെ പോലെതന്നെ ചികിത്സകര്‍ക്കും മികച്ച വരുമാന മാര്‍ഗമാണ്. കുറിച്ചു തരുന്ന മരുന്ന് എന്തിനു വേണ്ടിയാണ് കഴിക്കുന്നതെന്ന് കുറിച്ചു തരുന്നവര്‍ക്കും കഴിക്കുന്നവര്‍ക്കും അറിയാത്ത സ്ഥിതിയാണ്. മികച്ച കമ്പനികളെന്ന് പേരെടുത്തവരുടെ മരുന്നുകള്‍ പലപ്പേഴും ഡോക്ടര്‍മാരുടെ ചീട്ടുകളില്‍ നിന്ന് അപ്രതക്ഷമാവുകയാണ്. നിലവാരം കുറഞ്ഞതും ലാഭം കൂടുതലുള്ളതുമായ മരുന്നുകളാണ് പകരം സ്ഥാനം പിടിക്കുന്നത്. ഓരോ ഡോക്ടര്‍ മാരുടെ മരുന്നുകള്‍ പ്രതേക മെഡികല്‍ ഷോപ്പുകളില്‍ മാത്രം ലഭിക്കുന്നു. ചികിത്സകന്‍ എന്നതിനപ്പുറത്ത് മെഡികല്‍ ഷോപ്പുകളുടെയും പരിശോധന കേന്ദ്രങ്ങളുടെയും നിശബ്ദ പങ്കാളികൂടിയായി ഡോക്ടര്‍മാര്‍ മാറുന്നത് രോഗികള്‍ക്ക് അതിബാധ്യതയാണ് പലപ്പോഴും സൃഷ്ടിച്ചുവെക്കാറുള്ളത്.
ശരീരത്തില്‍ നിന്ന ുണ്ടാകുന്ന അസ്വസ്ഥതകളൊക്കെയും രോഗമല്ലെന്ന് തിരിച്ചറിയാന്‍ സാധി ക്കേണ്ടതുണ്ട്. ശരീരം സ്വാഭാവികമായി പുറന്തള്ളുന്നതിനെ മരുന്നു കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ വലിയ ആ ഘാതങ്ങളിലേക്ക് വഴിമാറ്റപ്പെ ടുകയാണ് ചെയ്യുന്നത്.ആരോഗ്യരംഗം ആഗോള തലത്തില്‍ മികച്ച കച്ചവട ചരക്കായി മാറ്റപ്പെട്ടതിനെ തിരിച്ചറിയാ ന്‍ വൈകുന്നിടത്ത് നമ്മള്‍ മറ്റുള്ളവരാല്‍ രോഗികമാക്കപ്പെട്ടു കൊണ്ടിരിക്കും. മരുന്നു വിപണിയില്‍ രോഗിയും രോഗവും ഉപഭോക്താവിന്റെ സ്ഥാനത്താണ്. എന്തിനേയും രോഗ മായി നിലനിറുത്തുകയും രോഗിയെന്ന മാനസികാവസ്ഥയെ അതേ രൂപത്തില്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നിടത്ത് മരുന്നു കമ്പനിക്കാരന്റെ കച്ചവട തന്ത്രമാണ് വിജയീ ഭാവത്തോ ടെ സ്ഥാപിക്കപ്പെടുന്നത്.
ചികിത്സയേയും മരുന്നി നേയും പൂര്‍ണ്ണമായി മാറ്റി നിറുത്തി കൊണ്ടുള്ള സാമൂഹ്യ സ്ഥിതി പ്രായോ ഗികമല്ല. പച്ച വെള്ളം കുടിച്ച് രോഗം മാറ്റുകയെന്ന അതിവാദത്തെ നിര്‍ദയം തള്ളുന്നതോടൊപ്പം കച്ചവട തല്‍പുത രോഗ സമൂഹത്തെ സൃഷ്ടിക്കുന്ന തിനെതിരെ കരുത്തുറ്റ പ്രതിരോധം തീര്‍ക്കപ്പെടേണ്ടതുണ്ട്. ആരോഗ്യര ംഗത്തെ പിടിച്ചുപറിക്കെതിരെ ഉത്തരവാദപ്പെട്ടവര്‍ തുടരുന്ന മൗനം കടുത്ത സാമൂഹ്യ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. ജെന്റിക് മരുന്നുകളുടെ വ്യാപനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സര്‍ക്കാറുകള്‍ ഇടതടവില്ലാതെ പറയുന്നുണ്ടെങ്കിലും ഇത് ജനങ്ങളി ലേക്ക് നേരിട്ടെത്തിക്കാന്‍ വഴികള്‍ തുറ ക്കുന്നതിന് പലപ്പോഴും അലംഭാവ മാണ് കാണിക്കുള്ളത്
ശരിയായ രോഗി, ശരിയായ മരുന്ന്,ശരിയായ അളവ്, ശരിയായ സമയം എന്നിവക്ക് പ്രാമുഖ്യം നല്‍കി ഫാര്‍മസി വിദ്യാഭ്യാസം വ്യാപിപിക്കുവാനും, നിലവിലുളവര്‍ക്ക് കാലികമായ പരിശീലനം നല്‍കി ഉപയോഗപ്പെടുത്തുവാനുമുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ ആരംഭിച്ചുവെന്നത് ആശ്വസകരമാണ്. കൂടതെ രാജ്യത്തെ എല്ലാ ഫാര്‍മസി കോളേജുകളിലും ജന ഔഷധി കടകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ ജനങ്ങള്‍ക്ക് ചിലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ മരുന്നുകള്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്