
തുറമുഖ നഗരം ഭരിക്കാന്‍... അറബിക്കടലും ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പ്രാചീന തുറമുഖമായ പൊന്നാനി ആര് ഭരിക്കുമെന്നറിയാന്‍ ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭകളില്‍ ഒന്നായ പൊന്നാനിയിയില്‍ വികസനത്തിന്റെ വേലിയേറ്റങ്ങള്‍ക്കുള്ള സാധ്യതകളാണ് മുന്നിലുള്ളത്. മെട്രോമാന്‍ ഇ ശ്രീധരന്റെ സാന്നിധ്യവും, കാര്‍ഗോ പോര്‍ട്ടെന്ന ബൃഹത് പദ്ധതിയുടെ സാധ്യതകളും പുതുതായി അധികാരത്തിലെത്തുന്ന ഭരണസമിതിക്കുമുന്നില്‍ വലിയ ഉത്തരവാദിത്വങ്ങളാണ് വെച്ചു നീട്ടുന്നത്. ചെറുനഗരങ്ങളുടെയും, പട്ടണങ്ങളുടേയും സമഗ്ര വികസനത്തിന് പ്രാദേശിക തലത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ഏറെ സാഹചര്യങ്ങള്‍ ഉണ്ടെന്നിരിക്കെ കാര്യശേഷിയും ക്രിയാത്മക ബോധവുമുള്ള ഭരണസമിതി അധികാരത്തില്‍ വരുമെന്ന പ്രത്യാശയിലാണ് തുറമുഖനഗരമുള്ളത്. തെരഞ്ഞെടുപ്പ് പ്രചരണ രംഗം അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെ പൊന്നാനി നഗരസഭയില്‍ മുന്‍പെങ്ങുമില്ലാത്ത വീറുറ്റ പോരാട്ടമാണ് നടക്കുന്നത്. ഭരണം തിരിച്ചു പിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയുമായാണ് എല്‍ ഡി എഫ് മുന്നോട്ട് പോകുന്നത്. ഭരണം നിലനിര്‍ത്താനാകുമെന്നതില്‍ യുഡിഎഫിനും സംശയമില്ല....