
ചുംബന സമരത്തിന്റെ സദാചാരം വൈവിധ്യങ്ങളും വിത്യസ്തങ്ങളുമായ ഒട്ടനവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള മണ്ണാണ് കേരളത്തിന്റേത്. സമരപ്രക്ഷോപങ്ങള്‍ക്ക് ഫലപൂയിഷ്ടിയുള്ള മണ്ണായതുകൊണ്ടുതന്നെ പുതുതായി ആവിഷ്‌ക്കരിക്കപ്പെട്ട സമരമുറകളെല്ലാം മലയാളക്കരയില്‍ പ്രതീക്ഷിച്ചതിലും സ്വീകാര്യത നേടിയിരുന്നു. പാതയോരത്തെ കഞ്ഞിവെപ്പ് സമരം മുതല്‍ സെക്രട്ടറിയേറ്റിന് മുന്നിലെ നില്‍പ്പ് സമരം വരെ പ്രക്ഷോഭ മുറകളിലെ വൈവിധ്യങ്ങളുടെ നിരയില്‍പെടും. ഏറ്റവുമൊടുവില്‍ ന്യൂ ജനറേഷനുകാര്‍ ചുംബനസമരവുമായി രംഗത്തെത്തിയതും വിത്യസ്തതയുടെ അകമ്പടിയോടെയാണ്. പരസ്പരമൊന്നുകെട്ടിപ്പിടിച്ചാല്‍, ഇഷ്ടം കൊടുമുടികയറുമ്പോഴൊന്ന് ചുംബിച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴില്ലെന്ന് കാണിച്ചുതരാന്‍ വേണ്ടിയായിരുന്നു പരസ്യമായി പരസ്പരം ചുംബിച്ചുകൊണ്ടുള്ള സമരരീതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉഭയകക്ഷി സമ്മതത്തോടെ നാലാള്‍ കൂടുന്നിടത്തുവെച്ച് കമിതാക്കളോ സുഹൃത്തുക്കളോ ചുംബനത്തിലൂടെയോ മറ്റോ സ്‌നേഹപ്രകടനം നടത്തുന്നത് ചോദ്യം ചെയ്യുന്നവര്‍ക്കെതിരെയുള്ള താക്കീതായി കൂടിയാണിത് മറൈന്‍ ഡ്രൈവില്‍ വെച്ചുള്ള ചുംബനസമരം സംഘടിപ്പിക്കുന്നത്. കോഴിക്കോട് സദാചാരപോലീസിന്റെ വേഷമി...