
മുസ്‌ലിം പെണ്‍കുട്ടികളിലെ വിദ്യാഭ്യാസ പുരോഗതി ഓട് പൊളിച്ച് വന്നതല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടെ മുസ്‌ലിം സമൂഹത്തിലെ പെണ്‍കുട്ടികള്‍ സാധ്യമാക്കിയ വിദ്യാഭ്യാസ പുരോഗതി പിന്നോക്കം നില്‍ക്കുന്ന ഏതൊരു സമൂഹത്തിനും മാതൃകാപരമായി ഉള്‍ക്കൊള്ളാവുന്നതാണ്. സ്ത്രീകള്‍ വീടിന്റെ ഉള്ളിന്റെ ഉള്ളില്‍ ഒതുങ്ങികൂടേണ്ടവളാണെന്ന പൗരോഹിത്യത്തിന്റെ ജല്‍പ്പനങ്ങളില്‍ തളച്ചിടപ്പെട്ട മുസ്‌ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും, വിവര സാങ്കേതിക മേഖലയിലും നിറസാന്നിദ്ധ്യമായി മാറിയത് മുസ്‌ലിം സമൂഹത്തിനകത്ത് നടന്ന സംസ്‌കരണ, നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണെന്ന് ചരിത്ര ബോധമുള്ളവര്‍ക്ക് സമ്മതിച്ചുതരാന്‍ പ്രയാസമുണ്ടാകില്ല. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും, പെണ്ണിന്റെ ശബ്ദം വീടിന്റെ ചുമര്‍കെട്ടുകള്‍ക്ക് പുറത്ത് കേള്‍ക്കെരുതെന്നുമുള്ള മതവിധികള്‍ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തെ ബന്ധനസ്ഥമാക്കുന്നതിന് കാരണമായിരുന്നു. സ്ത്രീ വിദ്യാഭ്യാസ അടിവേരുറക്കപ്പെട്ടതുകൊണ്ടു തന്നെ ഈ സമുദായം പിന്നോക്കത്തില്‍ പിന്നോക്കമായി കാലങ്ങളോളം നിലനിന്നു. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള നവോത്ഥാന പ്രസ്ഥാനങ്ങള്‍ ക...