
കുഞ്ഞു നിലവിളികള്‍ ഇനിയും ഉയര്‍ത്തരുതേ രണ്ട് മക്കളെയും ഭാര്യയേയും വെള്ളക്കെട്ടില്‍ തള്ളിയിട്ടശേഷം മുങ്ങി മരിക്കുന്നത് കരയില്‍ നിന്ന് കണ്ടാസ്വദിച്ച പിതാവ്. ഇരുമ്പ് വടികൊണ്ട് കാല് തല്ലിയൊടിക്കുകയും, ചുട്ട് പഴുപ്പിച്ച മണലില്‍ കിടത്തി ഉരുട്ടുകയും ചെയ്ത് അഞ്ച് വയസ്സുകാരനെ ജീവച്ഛവമാക്കിയ അച്ഛനും രണ്ടാനമ്മയും. പ്രസവ സമയക്ക് ഭര്‍ത്താവ് കൂടെയില്ലാത്തതിന്റെ പേരില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനൊപ്പം തീകൊളുത്തി മരിച്ച മാതാവ്. ഭാര്യയെ എറിഞ്ഞ വടി പിഞ്ചുകുഞ്ഞിന്റെ തലയില്‍ കൊണ്ട് മാരകമായി പരിക്കേറ്റ സംഭവം. പിതാവിന്റെയും, രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനത്തില്‍ രക്തസാക്ഷിയാകേണ്ടി വന്ന കോഴിക്കോട്ടെ പെണ്‍കുട്ടി. തുടയില്‍ ചട്ടുകം പഴുപ്പിച്ച് വെച്ചും, അടിച്ച് കയ്യൊടിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുരുന്നുകള്‍. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കരളലിയിക്കുന്ന ക്രൂരകൃത്യങ്ങളുടെ സംഗ്രഹങ്ങളാണിവ. ജന്മം നല്‍കിയ അച്ഛനില്‍ നിന്നും, മാതൃത്വം തുളുമ്പേണ്ടുന്ന പെണ്‍കോലങ്ങളില്‍ നിന്നുമാണ് ഈ ക്രൂരതകളത്രയും പിഞ്ചോമനകള്‍ക്ക് നേരിടേണ്ടി വന്നത്. അച്ഛന്റെ വിരലില്‍ തൂങ്ങിയും,...